Image

മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Published on 22 January, 2018
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
അല്‍ കോബാര്‍: നവയുഗം സാംസ്‌കാരികവേദി കോബാര്‍ മേഖല കമ്മിറ്റി ഏര്‍പ്പെടുത്തിയ സഖാവ് കെ.സി.പിള്ള സ്മാരക സാഹിത്യമത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. 

ചെറുകഥാ വിഭാഗത്തില്‍ നജീം കൊച്ചുകലുങ്ക് എഴുതിയ 'അപ്പോള്‍ അവളൊരു ഉപ്പുശിലയായി' എന്ന ചെറുകഥ ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷൈന്‍.ടി.തങ്കന്‍ എഴുതിയ 'സൂസന്ന' എന്ന ചെറുകഥയും, മൂന്നാം സ്ഥാനം ശിഹാബ് എ. ഹസ്സന്‍ എഴുതിയ 'വൈറ്റില...വൈറ്റില' എന്ന ചെറുകഥയും കരസ്ഥമാക്കി.

കവിത വിഭാഗത്തില്‍ സോഫി ഷാജഹാന്‍ എഴുതിയ 'ഒറ്റമുറിവ്' എന്ന കവിത ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം സോണി ഡിത്ത് എഴുതിയ 'പരിവര്‍ത്തനങ്ങളുടെ വിചിത്രലിപികള്‍' എന്ന കവിതയും, മൂന്നാം സ്ഥാനം രവി റാഫി എഴുതിയ 'താതന്‍' എന്ന കവിതയും കരസ്ഥമാക്കി.

എഴുത്തുകാരനായ തമ്പാനൂര്‍ ചന്ദ്രശേഖരന്‍, സാഹിത്യനിരൂപകനായ പ്രൊഫ:വിശ്വമംഗലം സുന്ദരേശന്‍, കവി കാര്യവട്ടം ശ്രീകണ്ഠന്‍നായര്‍, പ്രവാസി എഴുത്തുകാരന്‍ ബെന്‍സിമോഹന്‍ എന്നിവര്‍ ഉള്‍പ്പെട്ട അവാര്‍ഡ് ജഡ്ജിങ് പാനലാണ് വിജയികളെ തെരെഞ്ഞെടുത്തത്. മത്സരത്തിനായി സമര്‍പ്പിയ്ക്കപ്പെട്ട, പ്രവാസത്തിന്റെ വിഹ്വലതകളും, വിവിധങ്ങളായ സമകാലികവിഷയങ്ങളും പ്രമേയമായ സൃഷ്ടികള്‍ നല്ല നിലവാരം പുലര്‍ത്തിയതായും, പ്രവാസജീവിതത്തിന്റെ പരിമിതികള്‍ക്കിടയിലും സാഹിത്യത്തില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ പ്രവാസലോകത്ത് ഉണ്ടാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അവാര്‍ഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.

2015 മുതലാണ് നവയുഗം കോബാര്‍ മേഖല കമ്മിറ്റി, പ്രവാസിസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിയ്ക്കുക എന്ന ലക്ഷ്യത്തോടെ കെ.സി.പിള്ള സ്മാരക സാഹിത്യഅവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.

ഫെബ്രുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് 3 മണി മുതല്‍, ദമ്മാമില്‍ നടക്കുന്ന 'സര്‍ഗ്ഗപ്രവാസം-2017 'ന്റെ വേദിയില്‍ വെച്ച്, മലയാളത്തിന്റെ പ്രിയ കവി പി.കെ.ഗോപി, മത്സര വിജയികള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിയ്ക്കുമെന്ന് 'സര്‍ഗ്ഗപ്രവാസം-2017' സംഘാടകസമിതി ചെയര്‍മാന്‍ ദാസന്‍ രാഘവന്‍, കോബാര്‍ മേഖല കമ്മിറ്റി പ്രസിഡന്റ് ബിജു വര്‍ക്കി, മേഖല സെക്രട്ടറി അരുണ്‍ ചാത്തന്നൂര്‍ എന്നിവര്‍ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

ചെറുകഥ

1) ഒന്നാം സ്ഥാനം : നജീം കൊച്ചുകലുങ്ക്

കൊല്ലം ജില്ലയിലെ കൊച്ചുകലുങ്ക് സ്വദേശിയായ നജീം 17 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുന്നു. ഗള്‍ഫ് മാധ്യമം റിയാദ് ബ്യൂറോ ലേഖകനായി ജോലി ചെയ്യുന്ന അദ്ദേഹം വിവിധ വിഷയങ്ങളിലായി ആനുകാലികങ്ങളില്‍ അനവധി ലേഖനങ്ങളും, കഥകളും, കവിതകളും എഴുതിയിട്ടുണ്ട്. സാഹിത്യത്തിനുള്ള ദല കൊച്ചുബാവ പുരസ്‌കാരം, പുരോഗമനകലാസാഹിത്യപ്രവാസി സമ്മാനം, കൂട്ടം സാഹിത്യപുരസ്‌കാരം, റിയാദ് കേളി അവാര്‍ഡ്, മാസ് ജിസാന്‍ അവാര്‍ഡ്, പത്രപ്രവര്‍ത്തനത്തിനുള്ള ന്യൂ ഏജ് തെങ്ങമം ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം എന്നിങ്ങനെ ഒട്ടേറെ അവാര്‍ഡുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്.

2) രണ്ടാം സ്ഥാനം: ഷൈന്‍ ടി.തങ്കന്‍ 

വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി. കഴിഞ്ഞ മൂന്നു വര്‍ഷമായി ദമ്മാമില്‍ അബ്‌സല്‍ ജോണ്‍പോള്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ജോലി ചെയ്യുന്നു. ഭാര്യ അമൃത. മകള്‍ ഐഷാനി.ടി.ഷൈന്‍. ഓണ്‍ലൈനില്‍ സജീവമായി കവിതകള്‍ എഴുതാറുള്ള ഷൈന്‍, കഴിഞ്ഞ വര്‍ഷത്തെ നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യമത്സരത്തില്‍ ചെറുകഥയ്ക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു. ഇത്തവണ 'സൂസന്ന' എന്ന ചെറുകഥയിലൂടെ രണ്ടാം സ്ഥാനം ഷൈനിനെ തേടിയെത്തിയപ്പോള്‍, അത് ആ സര്‍ഗ്ഗപ്രതിഭയ്ക്ക് അടിവരയിടുന്നു.

3) ശിഹാബ് എ ഹസ്സന്‍

എറണാകുളം ജില്ലയിലെ ചേരാനല്ലൂര്‍ സ്വദേശിയായ ശിഹാബ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ജുബൈലില്‍ തഹസീബ് എഞ്ചിനീയറിംഗ് കമ്പനിയില്‍ സര്‍വീസ് എഞ്ചിനീറായി ജോലി ചെയ്യുന്നു. ഭാര്യ അഖീദ, മക്കള്‍ ഹനാന്‍, റൈഹാന്‍, അഷ്ജാന്‍. ധാരാളം ചെറുകഥകളും നോവലും എഴുതിയിട്ടുള്ള ശിഹാബ്, 'അടയാളം', 'മോഷ്ടിയ്ക്കപ്പെട്ട പെയിന്റിങ്ങുകള്‍' എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു നോവല്‍ ഉള്‍പ്പെടെ 6 ഇ-പുസ്തകങ്ങള്‍ പ്രമുഖന്യൂസ് പോര്‍ട്ടലായ 'ഡെയിലി ഹണ്ട്' പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കവിത

1) ഒന്നാം സ്ഥാനം: സോഫി ഷാജഹാന്‍

കൊല്ലം കുണ്ടറ സ്വദേശിയായ സോഫി പന്ത്രണ്ടു വര്‍ഷമായി പ്രവാസിയാണ്. ദമ്മാം ക്രിയേറ്റിവ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഐ.ടി ടീച്ചര്‍ ആയി ജോലി ചെയ്യുന്നു. ഭര്‍ത്താവ് ഷാജഹാന്‍. ആനുകാലികങ്ങളിലും, ഓണ്‍ലൈനിലും ധാരാളം കവിതകള്‍ എഴുതിയിട്ടുള്ള സോഫി, 'നീലവരയിലെ ചുവപ്പ്', 'ഒരില മാത്രമുള്ള വൃക്ഷം', 'നിന്നിലേക്ക് നടന്ന വാക്കുകള്‍' എന്നീ കവിത സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐ.എ.എസ് സാഹിത്യപുരസ്‌കാരം, പുലരിയുടെ ദര്‍പ്പണം എന്ന പരിപാടിയില്‍ കവിതയ്ക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2015 ലെ കെ.സി.പിള്ള സ്മാരക കവിതാ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്.

2) രണ്ടാം സ്ഥാനം: സോണി ഡിത്ത്

തൃശ്ശൂര് സ്വദേശിയായ സോണി ഡിത്ത് പത്ത് വര്‍ഷമായി സൗദിയില്‍ പ്രവാസിയാണ്. ആനുകാലികങ്ങളിലും, ഓണ്‍ലൈന്‍ പോര്ട്ടലുകളിലും, സോഷ്യല് മീഡിയയിലും കവിത, ലേഖനങ്ങള്‍ എന്നിവ എഴുതാറുണ്ട്. ഈസ്റ്റ് കോസ്റ്റ് ഫേസ്ബുക്ക് പ്രണയഗാനങ്ങളില് നിന്നും തിരഞ്ഞെടുത്ത് 'നിന്നെവായിക്കുവാന് 'എന്നപേരില് പുറത്തിറക്കിയ ആല്ബത്തിലെ ഒരു ഗാനം സോണി ഡിത്തിന്റേതാണ്. കൂടാതെ ഈസ്റ്റ് കോസ്റ്റ് നടത്തിയ 'മൈ ബോസ്സ് 'സിനിമാ പ്രൊമോഷന് കവിത മത്സരത്തില് പ്രോത്സാഹന സമ്മാനം, ഖത്തീഫ് നവോദയ കനവ് 2015 'ലെ ഒരു വിജയി, കവിയും ഗാനരചയിതാവുമായ ശ്രീ PT അബ്ദുറഹ്മാന് സാഹിബ് കവിതാപുരസ്‌കാരം, ശ്രീ ഓ എന് വി അനുസമരണ കവിതാ മത്സരത്തില് ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം എന്നിവയൊക്കെ നേടിയിട്ടുള്ള സോണിഡിത്ത്, 2015ലെ കവിതയ്ക്കുള്ള കെ സി പിള്ള സ്മാരക സാഹിത്യ പുരസ്‌കാര ജേതാവുമാണ്.

3) മൂന്നാം സ്ഥാനം: സി. രവി റാഫി

വയനാട് സ്വദേശിയായ രവി റാഫി ഇരുപതു വര്‍ഷത്തിലധികമായി സൗദിയില്‍ പ്രവാസിയാണ്. റിയാദില്‍ സൗദി ടെലികോമില്‍ പ്രോജക്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലി നോക്കുന്നു. ചാന്ദ്നിയാണ് ഭാര്യ. റിസാനി, റിത്വി എന്നിവര്‍ മക്കളാണ്. കവിതകള്‍ ഏറെ എഴുതി ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള രവി ഒട്ടേറെ ആല്‍ബങ്ങള്‍ക്ക് വേണ്ടിയും കവിതകള്‍ എഴുതിയിട്ടുണ്ട്. ആദ്യമായാണ് കെ.സി.പിള്ള സ്മാരക സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
നജീം കൊച്ചുകലുങ്ക്
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ഷൈന്‍ ടി.തങ്കന്‍
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
ശിഹാബ് എ ഹസ്സന്‍
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സോഫി ഷാജഹാന്‍
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സോണി ഡിത്ത്
മൂന്നാമത് നവയുഗം കെ.സി.പിള്ള സ്മാരക സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
സി. രവി റാഫി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക