Image

ലോക സമ്പത്തില്‍ 370 കോടി ദരിദ്രരുടേത് 42 സമ്പന്നരുടെ കൈയില്‍

ജോര്‍ജ് ജോണ്‍ Published on 23 January, 2018
ലോക സമ്പത്തില്‍ 370 കോടി ദരിദ്രരുടേത്  42 സമ്പന്നരുടെ കൈയില്‍
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം നാള്‍ക്കുനാള്‍  വര്‍ധിക്കുകയാണെന്നതിന് തെളിവുമായി പഠന റിപ്പോര്‍ട്ട്. ലോക ജനസംഖ്യയിലെ 42  സമ്പന്നരുടെ കൈയില്‍ 370 കോടി ദരിദ്രരുടെ അത്രയും സ്വത്തുണ്ടെന്ന് ഓക്‌സ്ഫാം എന്ന അന്താരാഷ്ട്ര ഏജന്‍സി പുറത്തുവിട്ട പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

ലോകത്ത് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ച മൊത്തം സമ്പത്തിെന്റ 82 ശതമാനവും ഒരു ശതമാനം വരുന്ന സമ്പന്നരിലേക്കാണ് എത്തിയത്. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലും ഓക്‌സ്ഫാം ഇത്തരത്തില്‍ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായി  2017ലെ സാമ്പത്തിക അന്തരം സംബന്ധിച്ച 2017ലെ സാമ്പത്തിക അന്തരം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 

സമ്പത്തിെന്റ കേന്ദ്രീകരണം ഒരു ശതമാനം വരുന്ന കോടിപതികളിലേക്ക്
നീങ്ങുന്നത് സമ്പദ് വ്യവസ്ഥയുടെ പരാജയത്തിെന്റ സൂചനയാണെന്ന് ഓക്‌സ്ഫാം ചീഫ് എക്‌സിക്യൂട്ടിവ് പറഞ്ഞു. സ്വിറ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോകത്തെ സമ്പന്നരുടെ കൂട്ടായ്മയായ ലോക സാമ്പത്തിക ഫോറം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ലോക ജനസംഖ്യയിലെ 50 ശതമാനം പേര്‍ക്കും കഴിഞ്ഞ വര്‍ഷം സാമ്പത്തി വളര്‍ച്ചയുണ്ടായിട്ടില്ല. 2006നും 2015നും ഇടയില്‍ ശതകോടിപതികളുടെ സമ്പത്ത് 13 ശതമാനത്തിലേറെ വര്‍ധിച്ചു. എന്നാല്‍ സാധരണ തൊഴിലാളികളുടെ കൂലിയില്‍ ഇതിന്റെ പകുതിപോലും വര്‍ധനയുണ്ടായില്ല. സാമ്പത്തിക രംഗത്ത് സ്ത്രീകള്‍ പ്രത്യേകിച്ച് വിവേചനം നേരിടുന്നതായും ഓക്‌സ്ഫാം പറയുന്നു.  പുരുഷ•ാര്‍ക്ക് കിട്ടുന്നതിനെക്കാള്‍ കുറഞ്ഞ വേതനമാണ് മിക്ക തൊഴിലിടങ്ങളിലും സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ലോകത്ത് തൊഴിലവസരവേതന സമ്പ്രദായത്തില്‍ നിലവിലുള്ള പുരുഷസ്ത്രീ അന്തരം മാറുന്നതിന് 217 വര്‍ഷെമങ്കിലും എടുക്കുമെന്നപഠനം പറയുന്നു.


ലോക സമ്പത്തില്‍ 370 കോടി ദരിദ്രരുടേത്  42 സമ്പന്നരുടെ കൈയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക