Image

നവയുഗം ജെയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി.

Published on 23 January, 2018
നവയുഗം ജെയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി.
അല്‍ഹസ്സ: നവയുഗം സാംസ്‌കാരികവേദി ഷോബ യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജെയിംസ് ജോസഫിന്റെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനായി നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച സഹായഫണ്ട് കൈമാറി.

നവയുഗം അല്‍ഹസ്സ ശോബയില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് അല്‍ഹസ്സ മേഖല കമ്മിറ്റിയംഗം ഷെമീറില്‍ നിന്നും ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി ഫണ്ട് ഏറ്റുവാങ്ങി. നവയുഗം കേന്ദ്രകമ്മിറ്റി ജോയിന്റ് സെക്രെട്ടറി ഹുസ്സൈന്‍ കുന്നിക്കോട്, അല്‍ഹസ്സ മേഖല സെക്രെട്ടറി ഇ.എസ്.റഹീം തൊളിക്കോട്, മേഖല ട്രെഷറര്‍ സുശീല്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് ശോബയില്‍ വെച്ച് ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ജെയിംസ് ജോസഫ് നിര്യാതനായത്.  

നവയുഗം ജെയിംസ് ജോസഫ് കുടുംബസഹായഫണ്ട് കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക