Image

പുരുഷനൊപ്പം മത്സരിക്കുന്നതല്ല സ്‌ത്രീ ശാക്തീകരണം: മറിയുമ്മ

Published on 15 March, 2012
പുരുഷനൊപ്പം മത്സരിക്കുന്നതല്ല സ്‌ത്രീ ശാക്തീകരണം: മറിയുമ്മ
ദുബായ്‌: സ്‌ത്രീ പുരുഷവേഷം കെട്ടുന്നതോ, പുരുഷനൊപ്പം മത്സരിക്കുന്നതോ അല്ല സ്‌ത്രീ ശ-ക്‌തീകരണമെന്നു മലപ്പുറം ജില്ലാ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. മറിയുമ്മ പറഞ്ഞു. സ്‌ത്രീയുടെ മാന്യത സ്വയം അംഗീകരിക്കുകയും മറ്റുള്ളവരെക്കൊണ്ട്‌ അംഗീകരിപ്പിക്കുകയും ചെയ്യാനുള്ള യോഗ്യത നേടുമ്പോഴാണ്‌ സ്‌ത്രീ ശാക്‌തീകരണം യാഥാര്‍ഥ്യമാകുന്നതെന്ന്‌്‌

അവര്‍ പറഞ്ഞു. ഫറൂഖ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വനിതാ വിഭാഗം നടത്തിയ ലോക വനിതാദിനാഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഫോസ വനിതാ കണ്‍വീനര്‍ റാബിയാ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. പ്രസിഡന്റ്‌ മുഹമ്മദലി, ഡോ.അനിതാ സുനില്‍, മുഹമ്മദ്‌ ബഷീര്‍, സബിത എന്നിവര്‍ പ്രസംഗിച്ചു.

മെഹന്ദി ഡിസൈന്‍, ക്വിസ്‌, പെയിന്റിങ്‌ മത്സരത്തിലും ഒട്ടേറെ പേര്‍ പങ്കെടുത്തു. സ്‌ത്രീ രോഗങ്ങള്‍ സംബന്ധിച്ച്‌ ബോധവല്‍ക്കരണ ക്ലാസും കലാപരിപാടികളും നടന്നു.
പുരുഷനൊപ്പം മത്സരിക്കുന്നതല്ല സ്‌ത്രീ ശാക്തീകരണം: മറിയുമ്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക