Image

പൂരത്തിന്റെ നാട്ടുകാര്‍ ജൂലൈ 7ന് ഹെമല്‍ ഹെംസ്റ്റഡില്‍ ഒത്തുകൂടുന്നു

Published on 23 January, 2018
പൂരത്തിന്റെ നാട്ടുകാര്‍ ജൂലൈ 7ന് ഹെമല്‍ ഹെംസ്റ്റഡില്‍ ഒത്തുകൂടുന്നു
ലണ്ടന്‍: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ബ്രിട്ടനിലും ആഘോഷിക്കുന്നതിനായി പൂരത്തിന്റെ നാട്ടുകാരായ തൃശൂര്‍ക്കാര്‍ ജൂലൈ 7ന് ശനിയാഴ്ച ഗ്രേറ്റര്‍ ലണ്ടനിലെ ഹെര്‍ട്ട്‌ഫോര്‍ഡ് ഷയറിലെ ഹെമല്‍ഹെസ്റ്റഡിലെ ഹൗഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അഞ്ചാമത് ജില്ലാ കുടുംബസംഗമം വൈവിദ്ധ്യവും വര്‍ണാഭവവും ആക്കിത്തീര്‍ക്കുന്നതിന് വേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. 

ജില്ലാ കുടുംബസംഗമത്തോടനുബന്ധിച്ചു കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ ഒന്നിനു മുന്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 
07825597760, 07727253424

റിപ്പോര്‍ട്ട്: സുധി വല്ലച്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക