Image

സേച്ഛാധിപതികള്‍ എഴുന്നേല്‍ക്കുമ്പോള്‍ (ജി. പുത്തന്‍കുരിശ്)

Published on 24 January, 2018
സേച്ഛാധിപതികള്‍ എഴുന്നേല്‍ക്കുമ്പോള്‍ (ജി. പുത്തന്‍കുരിശ്)
പക്ഷപാതമില്ലാത്ത ചില പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ട്രമ്പിന്റെ ഒരു വര്‍ഷക്കാലത്തെ ഭരണം ട്രമ്പ് അമേരിക്കന്‍ ജനായത്ത ഭരണത്തിനേല്പിക്കുന്ന ക്ഷതത്തിനോടൊപ്പം, അമേരിയ്ക്കക്ക് ലോകത്തിലുള്ള സ്ഥാനത്തിന്റെ വില കുറയ്ക്കന്നതായും , അതുപോലെ ലോകത്തിലെ അപകടകരമായ ഒരു പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതായും കാണാന്‍ സാധിക്കും. ഇന്ന് ലോകത്തിന്റെ ഏതു ഭാഗത്തു നോക്കിയാലും ജനായത്ത ഭരണം അപകടത്തിലാണ്. റിപ്പോര്‍ട്ടുകള്‍ കാണിയ്ക്കുന്നത് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍ സേച്ഛാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും വഴുതി വീഴുന്നതായിട്ടാണ്. അതുപോലെ അരിക്ഷതത്ത്വം നിറഞ്ഞതും അടിച്ചമര്‍ത്തപ്പെട്ടതുമായ ജനങ്ങളെയാണ് ലോകത്തിന്റെ പല ഭാഗത്തും കാണുന്നത്.

ഇന്നു ലോകത്ത് തലപൊക്കികൊണ്ടിരിക്കുന്ന സേച്ഛാധിപത്യ പ്രവണതയ്ക്ക് പല കാരണങ്ങളാണ് അതില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത് ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കാവല്‍ക്കാരിയെന്ന സ്ഥാനത്തു നിന്നുമുള്ള അമേരിയ്ക്കയുടെ പിന്‍വാങ്ങലാണ്. ഇത് ഇന്ന് ലോകത്ത് പൊന്തി വരുന്ന സേച്ഛാധിപത്യ പ്രവണതയുടെ സംവേഗശക്തി കൂട്ടുകയാണ്. ഒരോ രാജ്യങ്ങളിലേയും നേത്യത്വങ്ങളെ വിലയിരുത്താന്‍ നൂറ്റി മുപ്പത്തി നാലു രാജ്യങ്ങളിലെ പൊതുജനങ്ങളുടെ ഇടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പു പ്രകാരം അമേരിക്കയുടെ സ്ഥാനം, രണ്ടായിരത്തി പതിനാറിലെ നാല്പത്തിയെട്ടു ശതമാനത്തില്‍ നിന്നും മുപ്പത് ശതമാനത്തിലേക്ക് മൂക്കു കുത്തുകയായിരുന്നു.

കഴിഞ്ഞ ഒരു ദശകത്തില്‍ ലോകമെമ്പാടും നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍, ലോകരാഷ്ട്രങ്ങള്‍ക്ക് ഒരു ആഗോള നേതൃത്വം നല്‍കുന്ന രാജ്യമെന്ന നിലയ്ക്ക് അമേരിക്കയുടെ മേലുള്ള ആത്മ വിശ്വാസം നഷ്ടപ്പെട്ടു എന്നുള്ളത് ചിന്തനിയമായ വിഷയമാണ്. അഭിപ്രായ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തില്‍ നാല്പത്തി മൂന്ന് ശതമാനം താഴത്തേക്ക് വരുന്നത് ഇതാദ്യമായിട്ടാണ്. സ്വാതന്ത്ര്യത്തിനും മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന പലരാജ്യങ്ങള്‍ക്കും അമേരിക്കയുടെ ഈ പിന്‍വാങ്ങല്‍ ഒരു കനത്ത പ്രഹരമാണേല്‍പ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഉള്‍പ്പെട്ട പഞ്ചിമേഷ്യന്‍ രാജ്യങ്ങള്‍, തെക്കേ അമേരിക്ക തുടങ്ങി സ്വാതന്ത്യത്തിനുവേണ്ടി കൊതിയ്ക്കുന്ന, അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടേയും, ജനവിഭാഗത്തിന്റെയും പ്രതീക്ഷയായിരുന്നു അമേരിയ്ക്ക.

അമേരിക്കയെ സംബന്ധിച്ചടത്തോളം ഈ കഴിഞ്ഞ ഒരു വര്‍ഷം നിരാശ ജനകമായ ഒരു നീണ്ട വര്‍ഷമായിരുന്നു. അമേരിക്ക, ട്രമ്പിന് ഒരവസരം കൊടുത്തെങ്കിലും അദ്ദേഹത്തിന്റെ ഭരണ ശൈലിയേയും നയങ്ങളേയും ബഹുഭൂരിപക്ഷം അംഗീകരിക്കുന്നില്ല എന്നതാണ്, ഈ കാലയളവില്‍ മറ്റേതൊരു പില്‍ക്കാല പ്രസിഡണ്ടുമാരേക്കാളും അദ്ദേഹത്തിന്റെ ഭരണത്തെ വിലയിരുത്തികൊണ്ടുള്ള അഭിപ്രായ വോട്ടെടുപ്പ് കാണിക്കുന്നത്. ലോകത്ത് ക്ഷയിച്ചുകൊണ്ടിരിക്കു ജനാധിപത്യമൂല്യങ്ങളുടെ ഒരു പ്രതിഫലനം കൂടിയായിരുന്നു ട്രമ്പ് പ്രസിഡന്‍സി. ഒരു പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് ലോകത്തുള്ള പല സേച്ഛധിപതികളേയും പുകഴ്ത്തുന്ന ട്രമ്പിനെയാണ് നാം കണ്ടത്. അത് കൂടാതെ പത്രപ്രവര്‍ത്തനത്തിന് ഒരു ജനാധിപത്യ വ്യവസ്ഥിതിയിലുള്ള പ്രാധാന്യത്തെ അവഗണിച്ച് അതിനെ ഇടിച്ചു താഴ്ത്തി കാണിക്കാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

അഭിപ്രായ വോട്ടെടുപ്പില്‍ അമേരിക്കയുടെ സ്ഥാനം ലോക രാഷ്െ്രങ്ങളുടെ മുമ്പില്‍ ട്രമ്പ് അധികാരമേറ്റതിനു ശേഷം കുറഞ്ഞുപോയെങ്കിലും അമേരിക്ക ഇന്നും ലോകത്തിലുള്ള ഏതു മനുഷ്യ ജീവിയും കൊതിക്കുന്ന, സ്വാതന്ത്ര്യാമെന്ന നൈസര്‍ഗ്ഗിക അവകാശത്തില്‍ അടിവേരുകളുള്ള, ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യംതന്നെയാണ്. ഓജസ്സും ആരോഗ്യകരവുമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ മാനദണ്ഡങ്ങളെ കാറ്റില്‍ പറത്തി മാധ്യമങ്ങളെ നിര്‍ലജ്ജമായി അക്രമിക്കാനുള്ള ധാര്‍ഷ്ട്യവും, തെറ്റായ പ്രസ്താവനകള്‍ നിരന്തരം നടത്തുന്ന സ്വഭാവ രീതിയും, മൗലികമായ മാനദണ്ഡങ്ങളെ ലംഘിക്കാനുള്ള പ്രവണതയും, സ്വന്തം വീട്ടില്‍പ്പെട്ടവരെ ഉപദേശകരായി നിയമിക്കനുള്ള തീരുമാനങ്ങളും, പൊതുജനങ്ങള്‍ക്ക് താത്പര്യമുള്ള കാര്യങ്ങളെ പ്രത്യാശാസ്ത്രത്തിന്റേയും രാഷ്ട്രീയ താത്പര്യങ്ങളുടെ പേരില്‍ നീക്കം ചെയ്യലും എല്ലാം അമേരിക്കയുടെ സ്ഥാപക പിതാക്കന്മാര്‍ സ്വപ്നകണ്ടതും ട്രമ്പിന്റെ മുന്‍ഗാമികള്‍ കെട്ടിപ്പെടുത്തതതും ആരും സ്വപ്നം കാണുന്നതുമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയെ തുരംഗം വയ്ക്കുന്നതാണ്.

അമേരിക്കയുടെ മുന്‍പറഞ്ഞ പ്രവണതകളെ തിരിച്ചു വിടുന്നില്ലയെങ്കില്‍, ലോകത്തിലെ ഏറ്റവും വലുതും ബലവത്തുമായ സൈനികവ്യൂഹം ആണെന്നിരിക്കലും, ശക്തി നഷ്ടപ്പെട്ട ഒരു രാജ്യം ആയിത്തീരാന്‍ അമേരിക്കയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍ അമേരിക്കയ്ക്കും ലോകത്തിനുമുള്ള സദ്‌വാര്‍ത്ത ഈ ജനാധിപത്യവിരുദ്ധമായ പ്രവണത ശൂന്യതയില്‍ വെറുതെ ചുരുളഴിയുന്ന ഒന്നല്ല എന്നുള്ളതാണ്. ഏതൊരു രാജ്യത്താണോ സേച്ഛാധിപതികള്‍ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആ രാജ്യത്ത് വ്യക്തികളും സമൂഹവും ഒന്നായി നിന്നുകൊണ്ട് ഈ പ്രവണതയെ ചെറുക്കുന്നതു കാണാന്‍ കഴിയും. അമേരിക്കയില്‍ ഇന്നു നാം ഭിന്നിപ്പു കാണുന്നെങ്കില്‍ അതിന്റെ പിന്നില്‍ ഏകാ

ട്രമ്പിന്റെ ഭരണം ഒരു വര്‍ഷം തികയുന്ന ഈ സമയത്ത് അമേരിക്കയുടെ മൂല്യങ്ങളും രാഷ്ട്രീയ കീഴ് വഴക്കങ്ങളും അതിനെ കാത്തു സൂക്ഷിക്കേണ്ട കാവല്‍ക്കാരില്‍ നിന്നുതന്നെ അക്രമിക്കപ്പെടുകയാണ്.. എങ്കില്‍ തന്നെയും ഈ രാജ്യം ഇപ്പോഴും സുശക്തവും പ്രവര്‍ത്തനപരമാണെന്നുള്ളതാണ്. കൂടാതെ ജനങ്ങള്‍ കുടുതല്‍ ഊര്‍ജ്ജസ്വലൊരും എന്തു വിലകൊടുത്തും അവരുടെ രാഷ്ട്രീയവും വ്യക്തിപരവുമായ സ്വതന്ത്ര്യത്തെ പരിരക്ഷിക്കുമെന്ന് ഉറച്ച തീരുമാനമുള്ളവരുമാണ്. ലോകത്തിന്റ നാന ഭാഗത്തും ആഞ്ഞടിക്കുന്ന ഏകാധിപത്യത്തിന്റെ പ്രവണതകളെ ചെറുക്കണമെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗരുകരാവുക എന്നത് നിര്‍ണ്ണായകമായ ഒന്നാണ്.

അമേരിക്കയെ പുറമെ നിന്ന് ആര്‍ക്കും നശിപ്പിക്കാനാവില്ല. നാം അത് സംശയിക്കുകയും നമ്മളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നെങ്കില്‍ അതിന്റെ അര്‍ത്ഥം നാം നമ്മളെ നശിപ്പിച്ചു എന്നാണ്. (അബ്രഹാം ലിങ്കണ്‍)
Join WhatsApp News
Sudhir Panikkaveetil 2018-01-24 15:52:49
സ്വേച്ഛാധിപത്യവും ഫാസിസവും ഒരു നാണയത്തിന്റെ രണ്ട്  വശങ്ങളെങ്കിലും അമേരിക്കൻ പ്രസിഡന്റിന് സ്വേച്ഛയാധിപതിയാകാൻ ഭരണഘടന അനുവദിക്കുമോ? അദ്ദേഹത്തിന്റ പ്രവർത്തികൾ  അദ്ദേഹം ഒരു   ഒരു ഫാസ്സിസ്സ് ചിന്താഗതിക്കാരനാണെന്ന സംശയം ഉണ്ടാക്കിയേക്കാം.. ഫാസിസ്സുകളുടെ ഉദ്ദേശ്യം സ്വന്തം രാജ്യത്തെ ശക്തിപ്പെടുതുക,  അഭിവൃദ്ധ്യപ്പെടുതുക,  വലുതാക്കുക എന്നൊക്കയെയാണ്. ഒരു രാജ്യം ശക്തിപ്പെടുന്നതിലൂടെ മാത്രമേ  അതിനു പുരോഗമിക്കാനും വിജയിക്കാനും കഴിയു എന്ന് ഫാസിസ്റ്റുകൾ വിശ്വസിക്കുന്നു.  അത് നേടാൻ അവർ തേടുന്ന വഴികൾ ജനങ്ങളെ ഭയപ്പെടുത്തുമെന്നത് സ്വാഭാവികം.  അമേരിക്കയെ ഒരു മഹത്തായ രാഷ്ട്രമാക്കണം, എല്ലാറ്റിലും അമേരിക്ക എന്ന രാജ്യം ആദ്യം എന്ന ചിന്ത വേണമെന്ന് പറയുമ്പോൾ, ഇവിടെ തീവ്രവാദമുണ്ടാക്കുന്നവരെ പ്രവേശിപ്പിക്കരുത്, അനധികൃതമായി കുടിയേറ്റക്കാരെ ഒഴിവാക്കണം,  വ്യവസായികൾക്ക് നികുതി ഇളവ് കൊടുത്ത് വ്യവസായങ്ങൾ അഭിവൃദ്ധദിപ്പെടുത്തി ധാരാളം ജോലി അവസരങ്ങൾ  ഉണ്ടാക്കണം , ഇവിടെ വരുന്നവർ ജോലി ചെയ്യാൻ യോഗ്യതയുള്ളവരും അതിനു  തയ്യാറാകുന്നവരും ആകണം, അല്ലാതെ ഇവിടത്തെ ക്ഷേമനിധികളിൽ ഇത്തിക്കണ്ണിക്കണ്ണികളാകരുത്  എന്ന് കൂടി  പറയുന്നു. അത്അ കേൾക്കുമ്പോൾ കുറച്ച്പേർക്ക്  അത് സ്വീകാര്യമാകുന്നില്ല. അമേരിക്കയെ  ഒരു മഹത്തായ രാഷ്ട്രമാക്കണമെന്നു പറയുമ്പോൾ അത് വെള്ളക്കാരുടെ മാത്രം എന്ന വ്യാഖ്യാനം വരുന്നു. അങ്ങനെ സ്വരാജ്യ സ്നേഹം രാജ്യം ഭരിക്കുന്നവരിൽ കൂടുമ്പോൾ അവരെ ഫാസ്സിസ്സ്റ്റുകൾ എന്ന് ജനം ധരിക്കുന്നു. അവർ ചെയ്യുന്ന പ്രവർത്തികൾ സ്വേച്ഛാധിപത്യത്തോടെ എന്ന് വിമർശിക്കപ്പെടുന്നു.  ശ്രീ പുത്തന്കുരിസ് അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ വളരെ അപഗ്രഥിച്ച് നിഷ്പ്പക്ഷമായി എഴുതിയിട്ടുണ്ട്.  ഓരോ ഭരണാധികാരിയുടെയും മനസ്സിൽ ഓരോ ആശയങ്ങൾ ഉണ്ടാകുന്നു. അത് വംശീയ വിദ്വേഷമാകാം, അധികാരത്തിനുള്ള അമിതാഗ്രഹമാകാം അങ്ങനെ പലതും. പക്ഷെ ധാർമികമായ ഭരണം നടത്തുന്നവരെ നില നിൽക്കയുള്ളുവെന്നു ചരിത്രം പറയുന്നു.  അമേരിക്കൻ പ്രസിഡന്റിന്  അധികാരങ്ങൾ ഉണ്ടെങ്കിലും അത് ദുർവിനിയോഗം ചെയ്യാൻ സാധിക്കില്ലെന്ന് അറിയുന്നവർ ക്ഷമ പാലിക്കുന്നു. ഭരണാധികാരികൾ കാലാകാലങ്ങളിൽ മാറിപ്പോകും. പിന്നെ ജനങ്ങൾ എന്തിനു അസ്വസ്ഥരാകണം. 

rajanmon 2018-01-24 17:57:34
പ്രിയ പുത്തെന്കുരിശ്ശേ എന്തും എഴുതിപിടിപ്പിക്കുന്നത് ശരിയാണോ സ്വന്തം വീട്ടിലെ സാധനങ്ങൾ ഇറക്കിയതിനു ചുമട്ടുകാരിൽനിന്നും അടി കിട്ടുന്ന സ്ഥലത്തു നിന്നുവന്നവരാണു നമ്മൾ .പുത്തൻ കുരിശൂ ഇസ്ലാമിക രാഷ്ട്രങ്ങളിലും കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലും ഒരു വർഷം പോയി താമസിച്ചിട്ടു വന്നു എല്ലാ സ്വാതന്ത്ര്യവും തരുന്ന രാജ്യത്തെ കുറ്റം പറയുക .സിറിയയിൽ തല മുറിച്ചുകൊണ്ടിരുന്നവരെ നിയന്ത്രിക്കാൻ മുൻ ഭരണാധികാരി എന്ത് ചെയ്തു .ട്രംപിന് ചില പോരായ്മകൾ ഉണ്ടെങ്കിലും ഇത്രമാത്രം കുറ്റപ്പെടുത്തുന്നതു ശരിയാണോ .
andrew 2018-01-24 19:41:59

A slave from Birth.

Humans are born into slavery of many different types, the slavery of bondage to parents, family, society, teachers, the environment and so on. Bondage makes just another one like the other or a mirror image. But Nature is complex, there is no need for just one like the other. We need to be different for the survival of the species.

The bondage, the slavery is strong like chains and prison cells. When you are a slave when wisdom whispers to be free, you won,t hear, when wisdom unlocks your chains and prison, you won't see.

Just because some other country is bad, we don't have to be bad. We can be the best, the best for ourselves and for our future generations.

Those who have 'ears to listen' will conceive wisdom. 

രാഷ്ട്രീയ കൊഴുക്കട്ട 2018-01-24 20:14:49

രാഷ്ട്രീയ കൊഴുക്കട്ട

ഒരു പവ് രനും നിയമത്തിനു അതീതന്‍ അല്ല . if the President violates the constitution, it is a crime.

Trump asked FBI chief, for whom did he vote in 2016

CIA director is a trump loyalist, he was questioned about the Russian collusion. But we know he won't betray trump.

Trump to Schumer: "If there is no wall, there is no DACAthat is fascism.

Republicans are fighting to stop the investigation on trump, what they have to hide, why they fear?

It doesn't matter what trump says and promises. Like the rest of the republicans, they simply say sweet words to fool us. fish rots from the head down


Anthappan 2018-01-24 21:46:43
Trump has all the characteristics of a dictator. Many Republicans support him because they want to protect their immense wealth they amazed through illicit methods.   "Donald Trump has a bit of a thing for strongmen. Saddam Hussein and Moammar Gadhafi might have been “bad guys,” he allows, but “at least they killed terrorists.” Ditto for Syria’s Bashar al-Assad, whom he has often characterized as a lesser, and more preferable, evil than Islamic State. And when he got caught retweeting fascist fortunes by Benito Mussolini last month—It is better to live one day as a lion, than 100 years as a sheep—Trump didn’t apologize, he doubled down. “It’s a very a good quote, it’s a very interesting quote, and I know who said it,” the would-be Republican nominee for president told NBC News. “What difference does it make, whether it is Mussolini or somebody else?”

Saddam Hussein, Moammar Gadhafi , Putin, Bashar al-Assad are all dictators who never wanted to give freedom for their people. Because they are all protecting the wealth of elite class of people who amassed wealth by exploiting the nations wealth.  Putin is the richest person in the world with 200 Billion dollar to his credit. Where he got all these money?  Why Trump has so much admiration to Putin?  Why so many people in his administration is connected to Russia? Why his children are in power ? Why he wanted so many diplomatic position to be vacant?  Why so many Republican congress men and senators want the Robert Mueller to be fired? Think it over...
"Freedom is never voluntarily given by the oppressor; it must be demanded by the oppressed-. Martin Luther King, Jr.
Read more at: "

Kudos to the author for a thought provoking article (anthappan@yahoo.com)
ജോബിൻ ഈനാശു 2018-01-25 10:49:46
സമീപ ഭാവിയിൽ ഫേക്ക് ന്യൂസ് ചാനൽ പറഞ്ഞേക്കാം: 

ഏറ്റവും പുതിയ സർവ്വേ പ്രകാരം അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്ക്  നോർത്ത് കൊറിയയുടെ കിം ജോംഗ്- ഉൻ തുമ്പിയേക്കാൾ95% മുന്നിട്ടുനിൽക്കുന്നു, സൗദി രാജാവ് 89 പോയിന്റോടെ തുമ്പിയേക്കാൾ മുന്നിട്ടു നിൽക്കുന്നു. 

പൊന്നു മലയാളികളെ ദയവുചെയ്ത് ഇങ്ങനത്തെ കോമാളിത്തരങ്ങളൊന്നും വിശ്വസിച്ചു പ്രതികരിക്കരുതേ...

റഷ്യക്കാർ മുങ്ങികപ്പലിൽ വന്നു കള്ളവോട്ട് ചെയ്തു ട്രംപിനെ ജയിപ്പിച്ചു എന്ന് പറഞ്ഞു കേട്ടതുകൊണ്ടു ഓർമിപ്പിച്ചതാ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക