Image

ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍

പി.പി. ചെറിയാന്‍ Published on 25 January, 2018
ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍
ഗാര്‍ലന്റ്(ഡാളസ്): ഗാര്‍ലന്റ് ഓട്ട്‌സ് ഡ്രൈവിലുള്ള എക്‌സോണ്‍ കണ്‍വീനിയന്റ് സ്‌റ്റോറില്‍ അതിക്രമിച്ചു കടന്ന സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ ഡേരല്‍ നാഷ്(23), ചാവെസ് നാഷ്(19) എന്നിവരെ പോലീസ് പിടികൂടി.
പ്രതികളെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് 10,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച നടന്ന വെടിവെപ്പില്‍ പിടികൂടിയ പ്രതികള്‍ മറ്റു നിരവധി തട്ടിപ്പ്, പിടിച്ചുപറി കേസ്സുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

മൂന്നാമതൊരു പ്രതി കൂടി കേസ്സില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയ്യാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ഏഴുവര്‍ഷമായി ഇവിടെ ജോലിചെയ്യുന്ന മനീഷ് പാണ്ഡെയുടെ ഭാര്യ പത്തുമാസം ഗര്‍ഭിണിയാണ്. ആദ്യം കുഞ്ഞിനെ ഒരു നോക്കു പോലും കാണാന്‍ കഴിയാതെ ഭര്‍ത്താവ് മരിച്ചതില്‍ ഭാര്യ അതീവ ദുഃഖിതയാണ്.

ഇന്നു ബുധനാഴ്ച സ്‌റ്റോറിനു മുമ്പില്‍ പാണ്ഡെക്കു വേണ്ടി പ്രത്യേക വിജില്‍ നടത്തിയിരുന്നു.

ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍ഗാര്‍ലന്റ് കണ്‍വീനിയന്റ് സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ഡെവധം-രണ്ടുപ്രതികള്‍ പിടിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക