Image

പാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവും

ഷിജി അലക്‌സ് Published on 25 January, 2018
പാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവും
ഷിക്കാഗോ :ഷിക്കാഗോ മാര്‍ത്തോമാ ചര്‍ച്ചിന്റെ പുതുതായി പണികഴിപ്പിച്ച പാഴ്‌സനേജിന്റെ കൂദാശയും പാലുകാച്ചല്‍ ചടങ്ങും മാര്‍ത്തോമാ സഭയുടെ നോര്‍ത്തമേരിക്കന്‍ ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ജനുവരി 20ന് ഉച്ചയ്ക്ക് രണ്ടിന് നടന്നു. അളവറ്റ ദൈവകൃപയുടെ പ്രകടമായ ദൃഷ്ടാന്തമായിരുന്നു ആ ദിവസത്തെ നല്ല കാലാവസ്ഥ.

പള്ളിയോട് ചേര്‍ന്നുളള ലോട്ടില്‍ നിര്‍മ്മിച്ച മനോഹരമായ ഭവനത്തിന്റെ കൂദാശയ്ക്ക് ഇടവക വിശ്വാസികളുടേയും ഇതര ദേവാലയങ്ങളില്‍ നിന്നും എക്യുമെനിക്കല്‍ ചര്‍ച്ചസില്‍ നിന്നുമുള്ള പങ്കാളിത്തവും ഉണ്ടായിരുന്നു. തദവസരത്തില്‍ തിരുമേനിയോടൊപ്പം ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത് ഇടവക വികാരി റവ. അബ്രഹാം സ്കറിയ, റവ. വി.ടി. ജോണ്‍, റവ.ബാബു മറ്റത്തിപറമ്പില്‍ എന്നിവരാണ്. ഭവനത്തില്‍ നടന്ന കൂദാശയ്ക്കുശേഷം പള്ളിയില്‍ പൊതുസമ്മേളനവും നടന്നു. സമ്മേളനത്തില്‍ റവ. ജോര്‍ജ് വര്‍ഗ്ഗീസിന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം ഇടവക സെക്രട്ടറി ഷിജി അലക്‌സ് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് റവ. ഏബ്രഹാം സ്കറിയ അധ്യക്ഷ പ്രസംഗം നടത്തി. പ്രോജക്ട് കമ്മിറ്റി കണ്‍വീനര്‍ മി. ഷാനി ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

അതിനു ശേഷം ഇടവക ജനങ്ങളെ അഭിസംബോധന ചെയ്തു തിരുമേനി സംസാരിച്ചു. കേവലം അഞ്ചു മാസം കൊണ്ട് ഇത്ര മനോഹരമായ ഒരു ഭവനം നിര്‍മ്മിക്കാന്‍ കൂട്ടായി പ്രവര്‍ത്തിച്ച ഇടവക നേതൃത്വത്തെയും ഇടവക ജനങ്ങളെയും തിരുമേനി അനുമോദിക്കുകയും ബില്‍ഡിങ് കമ്മിറ്റി, കോര്‍ കമ്മിറ്റി, ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങളുടെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് ആശംസകള്‍ അറിയിച്ചു കൊണ്ട് സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് വികാരി റവ. ഡോ, ശലോമോന്‍, ഇടവക വൈസ് പ്രസിഡന്റ് മി.എന്‍ എം. ഫിലിപ്പും സംസാരിച്ചു.

അതിനുശേഷം ട്രസ്റ്റീസ്, മാത്യു വര്‍ഗ്ഗീസ്, മോനിഷ് ജോണ്‍, ലിബോയ് തോപ്പില്‍ എന്നിവര്‍ ലെവല്‍ കണ്‍സ്ട്രക്ഷന്‍സിനെ പ്രതിനിധീകരിച്ച മിതേഷ് പട്ടേല്‍, ശ്രീ അലക്‌സ് ജോണ്‍സണ്‍, രാം സുവാരി, കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ച മാത്യൂസ് ഏബ്രഹാം എന്നിവരെ പ്രശംസാഫലകങ്ങള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന പ്രോജക്ട് കോ കണ്‍വീനര്‍ ശ്രീ .സണ്ണി ചെറിയാന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. പ്രാരംഭ കാലം മുതല്‍ ഈ പ്രോജക്ടുമായി സഹകരിച്ചിട്ടുള്ള മുന്‍ വികാരിമാര്‍, സഹവികാരി, എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെ നന്ദിപൂര്‍വ്വം സ്മരിച്ചു.

ഈ സമ്മേളനത്തില്‍ റവ.ബൈജു മാര്‍ക്കോസിന്റെ "റൈസോമാറ്റിക് റിഫ്‌ലക്ഷന്‍സ്' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തി. അതേതുടര്‍ന്ന് രുചികരമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു. ജനുവരി 21നു രാവിലെ 9നു നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ഡയോസിഷന്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കി. റവ.ഏബ്രഹാം സ്കറിയ, റവ.ജോര്‍ജ് വര്‍ഗ്ഗീസ്, റവ വി.ടി ജോണ്‍, റവ.ബൈജു മാര്‍ക്കോസ് എന്നിവരും സന്നിഹിതരായിരുന്നു. ആരാധനയില്‍ ഇടവകയിലെ 14 കുട്ടികള്‍ ആദ്യ കുര്‍ബ്ബാന സ്വീകരിച്ചു. പുതിയ പാരിഷ് ഡയറക്ടറിയുടെ റിലീസും, യൂത്ത് ഫെലോഷിപ്പ് നാഷണല്‍സ് ഫണ്ട് റെയ്‌സിങ്ങിന്റെ ഭാഗമായുള്ള റാഫിള്‍ കിക്കോഫും റൈറ്റ് റവ. ഐസക് മാര്‍ ഫിലക്‌സിനോസ് തിരുമേനി നിര്‍വഹിച്ചു.
പാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവുംപാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവുംപാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവുംപാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവുംപാഴ്‌സനേജിന്റെ കൂദാശയും ആദ്യ കുര്‍ബ്ബാന സ്വീകരണവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക