Image

ഭാരതം വൈരുദ്ധ്യങ്ങള്‍ മാത്രം (ബി ജോണ്‍ കുന്തറ)

Published on 25 January, 2018
ഭാരതം വൈരുദ്ധ്യങ്ങള്‍ മാത്രം (ബി ജോണ്‍ കുന്തറ)
ഭാരതത്തിലിന്ന്, സാമ്പത്തിക, ഭൗതിക സൂചികകള്‍ വളരുമ്പോള്‍ മറ്റനേകം വീഥികളില്‍ വളര്‍ച്ച പിന്നോട്ടും.പണം മാത്രംമതി നമുക്ക്.? ഓഹരിവിപണിയിലുള്ള കുതിച്ചുകയറ്റത്തില്‍ മോഡി ഭരണം ആഹ്ലാദിക്കുമ്പോള്‍ പാവപ്പെട്ടവന്‍ കുപ്പകുഴിയിലിരുന്നു കണ്ണീര്‍ വാര്‍ക്കുന്നു..

ഈ അടുത്ത സമയം ഇന്ത്യസന്നര്‍ശിക്കുന്നതിനുപോയ ഫാമിലിയിലെ യുവാക്കള്‍ പറഞ്ഞ അഭിപ്രായത്തെ കേന്ദ്രീകരിച്ചാണ് ഈ ലേഖനം.
സാമ്പത്തികമായ വളര്‍ച്ചയെയും ഉയര്ന്നയ ക്ലാസ് ജനതയുടെ ആഡംബര ജീവിതത്തേയും ഇവര്‍ അത്ഭുതമെന്ന രീതിയില്‍ കണ്ടു കാരണം ഇവരുടെ ചെറുപ്രായത്തില്‍ കണ്ടെന്നു കരുതുന്ന ഇന്ത്യ അല്ല ഇവര്‍ കണ്ടത് .

എന്നിരുന്നാല്‍ത്തന്നെയും ഇവരുടെ യാത്രകളില്‍, പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു പുറത്തും, ഷോപ്പിംഗ് മാളുകള്‍ക്കു പുറത്തും കണ്ട പലേ കാഴ്ചകളും ഇവരില്‍ ആശങ്ക ഉയര്‍ത്തി. ഇവരുടെ ചോദ്യം എന്തുകൊണ്ടീ വലിയവൈരുധ്യം ഭാരതത്തില്‍, ഉള്ളവനും ഇല്ലാത്തവനും തമ്മില്‍?.

അന്തരീക്ഷ മലിനീകരണവും, പട്ടണങ്ങളിലെ യാത്രാ ബുദ്ധിമുട്ടുകളുമായിരുന്നു ഇവരുടെമറ്റുപ്രധാന പരാതികള്‍ .ഇവരുടെ അഭിപ്രായത്തില്‍ ന്യൂ ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ടപട്ടണം. ഇതിനുമുന്‍പ് ഇവര്‍ ഇന്ത്യ സന്നര്‍ശിച്ചത് 25 വര്‍ഷങ്ങള്‍ക്കപ്പുറം. അന്നുള്ള ഓര്‍മ്മകള്‍ വളരെ വിരളം.
ഭാരതത്തിലിന്ന് , സാമ്പത്തിക, ഭൗതിക സൂചികകള്‍ വളരുമ്പോള്‍ മറ്റനേകം വീഥികളില്‍ വളര്‍ച്ച പിന്നോട്ടും.നാട് നേരിടുന്ന ഗുരുതരമായ പരിസ്ഥിതിപ്രശ്‌നങ്ങള്‍ഒരിക്കലും പരിഹാരം കാണുവാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം എന്നരീതിയിലാണ് ഭരണകര്‍ത്താക്കള്‍മലിനീകരണത്തെ കാണുന്നത്.
എന്തെങ്കിലുമൊക്കെ. എങ്ങിനേയും ഉണ്ടാക്കണം വില്‍ക്കണം അതുമാത്രം ചിന്ത. ഭരണകര്‍ത്താക്കള്‍ക്ക് G D P യുടെ ഉയര്‍ച്ചയില്‍ മാത്രംശ്രദ്ധ പ്രകൃതിയെ കൊള്ളയടിക്കുന്നതുംപരിസ്ഥിതി സംതുലനാവസ്ഥ ആര്‍ക്കുമൊരു പ്രശ്‌നമേയല്ല. വൃത്തിയുംവെടിപ്പുമാണ് ഏതു നാടിെന്റയും സംസ്കാരത്തെയും പൊതുബോധത്തെയും വിലയിരുത്തുന്നത്

ന്യൂ ഡല്‍ഹിയിലെ ഇന്നത്തെ അന്തരീഷം നട്ടുച്ചക്കു സൂര്യനെപ്പോലും മറച്ചുവയ്ക്കുന്നു .രാഷ്ട്രീയക്കാര്‍ താമസിക്കുന്ന വീഥികള്‍ വളരെ മനോഹരമായി സൂക്ഷിക്കും മറ്റു പ്രാന്ത പ്രദേശങ്ങളില്‍ മനുഷ്യന്‍ മുന്നില്‍ കാണുന്നത് പൊട്ടിയൊഴുകുന്ന ഓടകളും അഴുക്കു കൂനകളും.മോദി എല്ലാ ഓഗസ്റ്റ് 15 ആം തിയതിയും പാവപ്പെട്ടവന്‍റ്റെ ഉന്നമനത്തെക്കുറിച്ചു പ്രസംഗിക്കും അത്രമാത്രം.
ഹോസ്പ്പിറ്റല്‍ വ്യവസായം ഇന്ത്യയില്‍ ഏറ്റവും ലാഭകരമായ ബിസിനസ്സ് ആയിമാറിയിരിക്കുന്നു.പുതിയ പുതിയ രോഗങ്ങള്‍, ആശുപത്രികളിലെ തിരക്കൊന്നു കാണേണ്ടതുതന്നെ.തിണ്ണകള്‍ പോലും രോഗികള്‍ക്കു കിടക്കുന്നതിനില്ല.

ബഹുജാതിപക്ഷികള്‍ ചേക്കേറിയിട്ടുള്ള ഒരുവൃക്ഷമാണ് ഭാരതം. ഇന്ത്യന്‍ ദേശീയതയാകട്ടെ വ്യത്യസ്ത ജനവിഭാഗങ്ങളും വിശ്വാസങ്ങളും ഭാഷകളും സംസ്കാരങ്ങളും സമ്മേളിക്കുന്നൊരു നാട്.വടക്കേ ഇന്ത്യയില്‍.ക്രിസ്മസ് പോലുള്ള മതാചാരങ്ങള്‍ പൊതു വേദികളില്‍ ആഘോഷിക്കുന്നതിനെതിരേയുള്ള ഭീഷണികളുയരുന്നു.

ഇന്നത്തെ തീവ്രവാദികള്‍ ഇസ്‌ലാം മതത്തോടു ആഗോളതലത്തില്‍കാട്ടുന്നതുപോലെതന്നെ, ഇന്ത്യയിലും ഇവിടെഉടലെടുത്ത ഹൈന്ദവ വിശ്വാസത്തെഹൈദ്ധവര്‍ തന്നെഈശ്വരന്‍റ്റെ പേരില്‍ താറടിച്ചു കാട്ടുന്നു.

പാച്ചാത്യ രാജ്യങ്ങളില്‍ മനുഷ്യന്‍ മതമെന്ന മയക്കുമരുന്നില്‍ നിന്നും രക്ഷപ്പെടുവാന്‍ നോക്കുമ്പോള്‍ ഇന്ത്യലില്‍ അത് കൂടുതല്‍ വാരി സേവിക്കുന്നതാണ് കാണുന്നത്. രാഷ്ട്രീയക്കാരും ഇവരുടെ കീശകളില്‍ ഇന്ത്യന്‍ രാഷ്ട്രപതി വിമാനത്തില്‍ നാടിന്‍റ്റെ പണംമുടക്കി ഒരു മതനേതാവിന് ജന്മനദിനാശംസകള്‍നേരുന്നതിനുപോകുന്നു.

അക്രമാസക്തിയോടെ സംസാരിക്കുകയുംഅത് പ്രകടിപ്പിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നതില്‍ രാഷ്ട്രീയനേതാക്കളും മതപുരോഹിതരും മതസമുദായ സംഘടനകളുമെല്ലാമുണ്ട്.

അഴിമതിയും കള്ളത്തരങ്ങളും വളരുന്നതല്ലാതെ ഒട്ടും കുറയുന്നില്ല ആരെങ്കിലും അഴിമതിക്കെതിരായി മുന്നില്‍ വന്നാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റങ്ങള്‍ ചമച്ചുണ്ടാക്കി അതില്‍ കുടുക്കി വായ് മൂടിക്കെട്ടുന്ന പ്രവണത പലേ സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. ഇന്ത്യന്‍ നീതിന്യായസംവിധാനത്തെ ഗുരുതരമായി ബാധിക്കുന്ന ചില പ്രവണതകള്‍ അടുത്തനാളുകളില്‍ നാം കണ്ടു. ജഡ്ജിമാരുടെ നിഷ്പക്ഷത ചോദ്യപ്പെട്ടിരിക്കുന്നു അതും കോടതികള്‍ക്കുള്ളില്‍നിന്നും. ന്യായാധിപര്‍ പരസ്പരം പഴിചാരുന്ന സമ്പ്രദായം ജനാധിപത്യത്തിനുതകുന്നതാണോ? വേലി തന്നെ വിളവുതിന്നുന്നു.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മൗലികാവകാശം പാവപ്പെട്ടവനുണ്ടോ? അവനും കമ്പോളത്തിലെ വില്പനച്ചരക്കായിമാറുന്നു.മുകളില്‍ സൂചിപ്പിച്ചതുപോലെ ഭാരതത്തിന്‍റ്റെ സമ്പല്‍ വ്യവസ്ഥ അതിശീക്രം മുന്നോട്ടു കുതിക്കുന്നു. എന്നാല്‍ ഭരണ കര്‍ത്താക്കള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എന്തു പ്രാധാന്യത നല്‍കുന്നു? പാവപ്പെട്ടവന്‍റ്റെ കണ്ണീരൊപ്പുക അവന്‍റ്റെ സുരക്ഷിതത്വം ഭരണസംവിധാനത്തിന്റെ കടമയാണ്. നാളെയോടുള്ള ഉത്തരവാദിത്വവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക