Image

പി. പരമേശ്വരനു പദ്മവിഭൂഷണ്‍; മാര്‍ ക്രിസൊസ്റ്റത്തിനു പദ്മ ഭൂഷണ്‍

Published on 25 January, 2018
പി. പരമേശ്വരനു പദ്മവിഭൂഷണ്‍; മാര്‍ ക്രിസൊസ്റ്റത്തിനു പദ്മ ഭൂഷണ്‍
ഭാരതരത്‌നം കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ ബഹുമതിയായ പദ്മവിഭൂഷണ്‍ ഭാരതീയ വിചാര കേന്ദ്രം മേധാവി പി. പരമേശ്വരനും, മൂന്നാമത്തെ വലിയ ബഹുമതി പദ്മ ഭൂഷണ്‍ മാര്‍ത്തോമ്മ സഭാ വലിയ മെത്രാപ്പൊലീത്ത മാര്‍ ക്രിസൊസ്റ്റത്തിനും രാഷ്ട്രപതി  പ്രഖ്യാപിച്ചു.
വനമുത്തശി എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടിയമ്മ (നാട്ടുവൈദ്യം), എം. ആര്‍. രാജ ഗോപാല്‍ (പാലിയേറ്റിവ് കെയര്‍) എന്നിവര്‍ക്കു പദ്മശ്രീയും ലഭിച്ചു. 

പി.പരമേശ്വരനു പുറമെ സംഗീത സംവിധായകന്‍ ഇളയരാജയ്ക്കും ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍ സമ്മാനിക്കും. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയാണു പത്മവിഭൂഷണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്.ധോണിയും പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി.

പത്മശ്രീ പുരസ്‌കാരങ്ങള്‍:

അന്‍വര്‍ ജലാല്‍പുര്‍ (ഉറുദു സാഹിത്യം)

ഇബ്രാഹിം സത്താര്‍ (സൂഫി സംഗീതം)

മാനസ് ബിഹാറി വര്‍മ (പ്രതിരോധംശാസ്ത്രം)

സിത്തവ്വ ജോദ്ദാതി (സാമൂഹിക സേവനം)

നൗഫ് മര്‍വായ് (യോഗ)

വി.നാനമ്മാള്‍ (യോഗ)

അരവിന്ദ് ഗുപ്ത (വിദ്യാഭ്യാസം, സാഹിത്യം)

ഭാജു ശ്യാം (ചിത്രകല)

സുധാന്‍ഷു ബിശ്വാസ് (സാൂഹിക സേവനം)

മുര്‍ളികാന്ത് പേട്കര്‍ (കായികം)

രാജഗോപാലന്‍ വാസുദേവന്‍ (ശാസ്ത്രം)

സുഭാഷിണി മിസ്ത്രി (സാമൂഹിക സേവനം)

വിജയലക്ഷ്മി നവനീത കൃഷ്ണന്‍ (സാഹിത്യം)

സുലഗട്ടി നരസമ്മ (വൈദ്യശാസ്ത്രം)

യേഷി ദോഡെന്‍ (വൈദ്യശാസ്ത്രം)

റാണി/അഭയ് ഭാങ്ങ് (വൈദ്യശാസ്ത്രം)

ലെന്റിന അവോ താക്കര്‍ (സാമൂഹികി സവനം)

റോമുലസ് വിറ്റേക്കര്‍ (വനസംരക്ഷണം)

സമ്പത്ത് റാംതെക് (സാമൂഹിക സേവനം)

സാന്‍ദുക് റൂയിത്ത് (വൈദ്യശാസ്ത്രം) 
Join WhatsApp News
Pad man 2018-01-25 12:50:05
കേരളത്തിന്റെ മനസാക്ഷിയെ മതപരമായി വെട്ടിമുറിക്കുകയും ഹിന്ദു വര്‍ഗീയതയും അതു വഴി മുസ്ലിം വര്‍ഗീയതയും കേരളത്തില്‍ വളര്‍ത്തുക്യും ചെയ്തു എന്നതല്ലാതെ എന്താണു പി. പരമേശ്വരന്റെ സംഭാവന? 
avard 2018-01-25 12:53:13
വെള്ളാപ്പള്ളിക്കു ഭാരതരത്‌നം, ബിനീഷ് കൊടിയേരിക്കു പദ്മ ശ്രീ, ബാലറാമിനു പദ്മ ഭൂഷന്‍, ദിലീപിനുംപദ്മ ശ്രീ,ഒക്കെ ആകാമായിരുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക