Image

ചിരിയുടെ പൊന്നുതമ്പുരാന് പത്മഭൂഷണ്‍; ആത്മീയ തേജസ്സിന് രാജ്യത്തിന്റെ ആദരവ്

അനില്‍ പെണ്ണുക്കര Published on 25 January, 2018
ചിരിയുടെ പൊന്നുതമ്പുരാന് പത്മഭൂഷണ്‍;  ആത്മീയ തേജസ്സിന് രാജ്യത്തിന്റെ ആദരവ്
ചിരിയുടെ പൊന്നുതമ്പുരാന് പത്മഭൂഷണ്‍.  മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം  ഇനി രാഷ്ട്രത്തിന്റെ ആദരവിന്റെ നിറവില്‍ . 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരുന്ന വ്യക്തി. 1999 മുതല്‍ 2007 വരെ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനം അലങ്കരിച്ചിരുന്നു. 2007-ല്‍ സ്ഥാനത്യാഗം ചെയ്തു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 ന് ആണ് ക്രിസോസ്റ്റം തിരുമേനി നൂറാം ജന്മദിനം ആഘോഷിച്ചത്.

ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് പദ്മഭൂഷണ്‍ ലഭിക്കൂമ്പോള്‍ രാജ്യം മുഴുവന്‍ സന്തോഷിക്കുന്നു. ദൈവം ഏല്‍പ്പിച്ച എത്രയോ കാര്യങ്ങള്‍ ഇനി അദ്ദേഹം ചെയ്തു തീര്‍ക്കാനിരിക്കുന്നു. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് ഏതെങ്കിലും മതത്തിന്റെയുള്ളില് ഒതുങ്ങി നില്ക്കുന്നതല്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില് ഒരാളായി, ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്.

ഭര്തൃഹരിയുടെ ഒരു ശ്ലോകം ഉണ്ട് .

'കാന്താ കടാക്ഷ വിശിഖാ ന ലുനന്തി യസ്യ
ചിത്തം ന നിര്ദ്ദഹതി കോപകൃശാനുതാപഃ
കര്ഷന്തി ഭുരിവിഷയാശ്ച ന ലോഭപാശാഃ
ലോകത്രയം ജയതി കൃത്സ്‌നമിദം സ ധീരഃ'

ഏതൊരുവന്റെ ഹൃദയത്തെ കടാക്ഷബാണങ്ങള് മുറിക്കാതെയും കോപാഗ്‌നിയുടെ ചൂട് ദഹിപ്പിക്കാതെയും സുഖഭോഗങ്ങള് പ്രലോഭിക്കാതെയും ഇരിക്കുന്നുവോ അങ്ങനെയുള്ള ധീരനാണ് മൂന്നു ലോകങ്ങളെയും കീഴടക്കുന്നത്. നമുക്ക് അങ്ങനെ ഒരു ധീരനെ ക്രിസോസ്റ്റം എന്നു വിളിക്കാം (ഡോ. ഡി ബാബുപോള്‍ ).

ക്രിസോസ്റ്റം തിരുമേനിയെപ്പോലെ വിശാലമായ ലോകവീക്ഷണവും ദര്‍ശനവും തിരിച്ചറിവുമുള്ളവരായിരുന്നു എല്ലാ മത നേതാക്കളുമെങ്കില്‍ മതങ്ങള്‍ക്ക് ഇന്നത്തെപ്പോലെ 'മദ'മിളകില്ലായിരുന്നു. എല്ലാ മതങ്ങളിലെയും മനുഷ്യരിലെയും നന്മയെ ഉള്‍ക്കൊള്ളാനും തിന്മയെ തള്ളിക്കളയാനും ആ 'വലിയ മനസ്സിനു' കഴിഞ്ഞു. 'സ്വന്തം മതം മാത്രമാണു ശരി...ബാക്കിയെല്ലാം പൊട്ട!' എന്ന് ഉദ്‌ഘോഷിച്ചു നടക്കുന്ന പല മതപുരോഹിതരും ക്രിസോസ്റ്റം തിരുമേനിയെപ്പോലെയുള്ള മഹാന്മാരെ കണ്ടുപഠിക്കണം.

ഇപ്പോഴും ചെറുപ്പവുമായി കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിദ്ധ്യമാണ് അദ്ദേഹം. നര്മ്മം പൊതിഞ്ഞ വാക്കുകളിലും വിമര്ശനങ്ങളിലും ചിന്തയുടെ മഹാസാഗരമൊളിഞ്ഞിരിക്കുന്നു. കുഞ്ചന് നമ്പ്യാര്ക്കും ഇ.വി കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് ക്രിസോസ്റ്റം തിരുമേനി പൊതു സമൂഹത്തില് അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ബഹുമുഖഭാവം അടുത്തറിയുന്നവര്ക്കും വായിച്ചറിയുന്നവര്ക്കും അപരിചിതമല്ല. സന്യാസം എന്ന പദത്തിന്റെ ആഴവും പരപ്പും നാം മനസ്സിലാക്കുന്നത് ക്രിസോസ്റ്റം തിരുമേനിയെപ്പോലെയുള്ള അപൂര്‍വ്വം വ്യക്തിത്വങ്ങളുടെ ജീവിതത്തെ അടുത്തറിയുമ്പോഴാണ്.

ദുരിതമനുഭവിക്കുന്നവനോടു കാണിക്കുന്ന കരുണയാണ് യഥാര്ഥ ഈശ്വരപ്രാര്ഥന എന്ന് കര്മ്മം കൊണ്ട് അദ്ദേഹം കാണിച്ചുതരുന്നു. താന് ചെയ്യുന്ന കാരുണ്യ പ്രവര്ത്തികളെ പര്വതീകരിക്കുവാനോ കൊട്ടിഘോഷിക്കുവാനോ അദ്ദേഹം തയ്യാറുമല്ല.  എട്ടുവര്ഷം മാര്‌ത്തോമാ സഭയുടെ പരമാധ്യക്ഷ സ്ഥാനമായ മാര്‌ത്തോമാ മെത്രാപ്പോലീത്ത സ്ഥാനം അദ്ദേഹം 2007-ല് സ്വയം ഉപേക്ഷിക്കുകയായിരുന്നു.

എല്ലാ അര്ഥത്തിലും അദ്ദേഹം ഒരു യോഗിവര്യനായി മാറുന്നു.വിമര്ശനങ്ങളുടെ തീക്ഷ്ണത തിരുമേനിയെപ്പോലെ അനുഭവിപ്പിച്ചവര് കേരള സമൂഹത്തില് അധികമുണ്ടാവില്ല. ആത്മീയ കാര്യങ്ങളില് മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ , സാമൂഹിക പ്രശ്ങ്ങളിലെല്ലാം തിരുമേനിക്ക് തന്റേതായ ഉത്തരമുണ്ട് ഇപ്പോഴും . എത്ര വിമര്ശനങ്ങളുണ്ടായാലും തനിക്കു ശരിയെന്നു തോന്നുന്ന നിലപാടുകള് ഉറക്കെ പ്രഖ്യാപിക്കുവാന് അദ്ദേഹത്തിനു യാതൊരു മടിയുമില്ല .ഒരു പക്ഷെ ഇത്രത്തോളം ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയ ഒരു ഇടയ ശ്രേഷ്ടന്‍ വേറേ ഉണ്ടാകില്ല .ആഗോള മലയാളികളുടെ തിരുമേനിയാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത. 

പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ. ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 17-ന് മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്. അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി. 1944-ല്‍ ശെമ്മാശ - കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു. 1953-ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള്‍ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിന്റെ അര്‍ഥം 'സ്വര്‍ണനാവുള്ളവന്‍' എന്നാണ്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954-ലും 1968 ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കി.

1999 ഒക്ടോബര്‍ 23 ന് സഭയുടെ 20-മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007-ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാര്‍ ക്രിസോസ്റ്റം. കഥ പറയും കാലം (ആത്മകഥ), കമ്പോള സമൂഹത്തിലെ ക്രൈസ്തവ ദൗത്യം,ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം , ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മ കഥകള്‍, തിരുഫലിതങ്ങള്‍ എന്നിവ തിരുമേനിയുടെ രചനകളാണ് .

നൂറ്റി ഒന്നാം വയസ്സില്‍ രാജ്യത്തിന്റെ ആദരവ് അദ്ദേഹത്തെ തേടി എത്തുമ്പോള്‍ ഈ പദവി അല്പം മുന്‍പേ തിരുമേനിക്ക് ലഭിക്കേണ്ടതായിരുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാലും അത്ഭുതമില്ല.
ചിരിയുടെ പൊന്നുതമ്പുരാന് പത്മഭൂഷണ്‍;  ആത്മീയ തേജസ്സിന് രാജ്യത്തിന്റെ ആദരവ് ചിരിയുടെ പൊന്നുതമ്പുരാന് പത്മഭൂഷണ്‍;  ആത്മീയ തേജസ്സിന് രാജ്യത്തിന്റെ ആദരവ്
Join WhatsApp News
Ponmelil Abraham 2018-01-25 21:13:23
Extremely happy to read that Thirumeni is being awarded the Padmabhushan Award this year which is a fitting tribute to his popular life style among people of all walks of life.
Simon 2018-01-26 03:43:38
ആദ്ധ്യാത്മിക തലത്തിൽ മെത്രാപ്പോലീത്തൻ 'ക്രിസോസ്റ്റം' പോലെ ഉയർന്ന ഒരു ആത്മീയ നേതാവ് ഭാരതത്തിൽ ഉണ്ടായിട്ടില്ല. അതുകൊണ്ടു അദ്ദേഹത്തെ എത്ര ആദരിച്ചാലും മതിയാവില്ല. അദ്ദേഹത്തെ മാർത്തോമ്മ സഭ മാത്രമല്ല ഇന്ത്യയിലെ ഇതര ക്രിസ്ത്യൻ വിഭാഗങ്ങളും ഹൈന്ദവരും മുസ്ലിമുകളും ഒരുപോലെ ബഹുമാനിക്കുന്നു. പത്മ ഭൂഷണും പത്മവിഭൂഷണും ഇതിനുമുമ്പും ക്രിസ്ത്യൻ ആത്മീയ നേതാക്കൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ അവാർഡുകളുടെ വില സമീപകാലത്ത് ഇടിച്ചു കളഞ്ഞു. മൂന്നാം കൂലികളായ രാഷ്ട്രീയക്കാർക്കും തറ സിനിമാ നടന്മാർക്കും ഭാരതത്തിലെ ഈ വിശിഷ്ട അവാർഡുകൾ ലഭിച്ചു കഴിഞ്ഞു. ഈ അവാർഡ് ക്രിസോസ്റ്റം പോലുള്ള വന്ദ്യനായ ബിഷപ്പ് സ്വീകരിക്കുന്നതും അവരോടൊപ്പം തരം താഴുകയാണ്.   
കപട ഭക്തരെ പരിശരേ !!!!! 2018-01-29 09:57:33

അങ്ങിനെ മാർ ക്രിസോസ്റ്റം പുരസ്ക്കാരം സ്വീകരിച്ചതിൽ കാണേണ്ട കാര്യമില്ല - ഇത്തരം പുരസ്കാരങ്ങൾക്കു വലിയ പ്രാധാന്യം കൊടുക്കേണ്ട. സ്വീകരിക്കുന്നത് / നിരാകരിക്കുന്നത് വലിയ കാര്യമല്ല -
സച്ചിനു ഭാരത രത്നം കൊടുത്ത നാടാണ് .

പുരസ്ക്കാരങ്ങൾക്കൊന്നും അതിന്റെ കടലാസിന്റെ വില പോലുമില്ല. ആരാണ് കൊടുക്കുന്നത് എന്നതും പ്രധാനമാണ്. ജനവഞ്ചകർ ആർക് എന്തു ബഹുമതി കൊടുക്കാൻ!
തിരസ്ക്കരിക്കാൻ ഒരു നല്ല കാരണമുണ്ട്. മോദി ജനങ്ങൾക്കു കനൽകിയ വാഗ്ദാനങ്ങൾ ആദ്യം പ്രാവർത്തികമാക്കുക. എന്നിട്ട് മതി ചിലരെ തിരഞ്ഞെടുത്ത് സുഖിപ്പിക്കാൻ എന്നങ്ങ് തുറന്നുപറയാൻ ഗട്ട്സുള്ള എത്ര പുരസ്കാര ജേതാക്കളുണ്ടു് ഈ നാട്ടിൽ? ബഹുഭൂരിപക്ഷത്തിനെതിരെയുളള രാജ്യദ്രോഹമാണ് മോദിയുടെ പ്രധാന അജന്ത. അത് വിളിച്ചു പറയാനുളള അവസരം പാഴാക്കരുത്.

When Mar Christosm was in power he was not different from the rest of the clergy. He became a people person after retirement, that means he is a hypocrite like the rest of the priests. Look at Pope, he says many good things and bashed sodomy priests. But he refused to see & speak to the victims of abuse by priests in S.America.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക