Image

ഓസ്ട്രിയയില്‍ ചൂയിംഗം അലക്ഷ്യമായി തുപ്പിയാല്‍ ആയിരം യൂറോ പിഴ

Published on 25 January, 2018
ഓസ്ട്രിയയില്‍ ചൂയിംഗം അലക്ഷ്യമായി തുപ്പിയാല്‍ ആയിരം യൂറോ പിഴ

വിയന്ന: ചൂയിംഗവും നുണഞ്ഞു നടന്നു, അവസാനം അലക്ഷ്യമായി വഴിയില്‍ തുപ്പുന്നവര്‍ക്ക് ഓസ്ട്രിയന്‍ ഗവണ്‍മെന്റിന്റെ ശക്തമായ പ്രഹരം. ഓസ്ട്രിയന്‍ സംസ്ഥാനമായ സ്റ്റയര്‍മാര്‍ക്കിലെ ഗ്രാസ് മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിയമം പാസാക്കിയത്.

ഇതനുസരിച്ച് സിഗരറ്റുകുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുക, വളര്‍ത്തുനായ്ക്കളുടെ കാഷ്ഠം വഴിയിലുപേക്ഷിക്കുക, റോഡുകളിലൂടെ ഉയര്‍ന്ന ശബ്ദത്തില്‍ സംഗീതം കേള്‍ക്കുക ഇവയൊക്കെ ഉയര്‍ന്ന പിഴയൊടുക്കേണ്ട കുറ്റങ്ങളായി തീരും.

നിലവില്‍ 218 യൂറോയായിരുന്നു ഏറ്റവും കൂടിയ പിഴ. എന്നാല്‍ ഇതു ആയിരം യൂറോയായി വര്‍ധിപ്പിക്കുന്നതിനും, പിഴയൊടുക്കാന്‍ വിസമ്മതിച്ചാല്‍ മറ്റൊരു ആയിരം യൂറോ കൂടി ഈടാക്കുവാനും കൗണ്‍സില്‍ തീരുമാനിച്ചു. ഇത് അസംബ്ലിയില്‍ നിയമമാകേണ്ടതുണ്ട്. അതുകൊണ്ട് മാര്‍ച്ച് ആദ്യമേ ഇതു പ്രാബല്യത്തില്‍ വരികയുള്ളൂ.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക