Image

ജര്‍മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ധിപ്പിക്കുന്നു

Published on 25 January, 2018
ജര്‍മന്‍ ഇന്റലിജെന്‍സ് മൊബൈല്‍ കോള്‍ പരിശോധന വര്‍ധിപ്പിക്കുന്നു

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഇന്റലിജെന്‍സ് ഏജന്‍സി മൊബൈല്‍ കോളുകളുടെ പരിശോധന വര്‍ധിപ്പിക്കുന്നു. കൂടി വരുന്ന കുറ്റക്യത്യങ്ങളുടെ സാഹചര്യത്തില്‍ ജര്‍മനിയില്‍നിന്നു വിളിക്കുന്നതം, മറ്റു രാജ്യങ്ങളില്‍ നിന്ന് ജര്‍മനിയിലേക്ക് വരുന്നതുമായ മൊബൈല്‍ കോളുകളുടെ പരിശോധനയില്‍ ആണു ഈ വര്‍ധന.

ചില മൊബൈല്‍ കോളുകള്‍ വിദൂര സ്ഥലങ്ങളില്‍ നിന്നുമുള്ളതും, ഒരു പ്രധാനപ്പെട്ട സര്‍വേയ്ക്ക് താങ്കളെ തിരഞ്ഞെടുത്തിരിക്കുകയാണെന്നും ഈ കോള്‍ വിവരങ്ങള്‍ക്ക് പ്രതിഫലം നല്‍കുമെന്നും പറഞ്ഞായിരിക്കും സംഭാഷണം തുടങ്ങുന്നത്. ഇങ്ങനെ വരുന്ന കോളുകളിലെ തന്ത്രങ്ങളില്‍ അകപ്പെടാതെ ഇങ്ങോട്ടുവരുന്ന കോള്‍ നന്പര്‍ ശ്രദ്ധിച്ച് പോലീസിനെ വിവരം അറിയിക്കണമന്ന് ജര്‍മന്‍ ഇന്റലിജന്‍സ് വിഭാഗം അഭ്യര്‍ഥിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക