Image

മലയാളം മിഷന് ഫുജൈറ മേഖല കമ്മിറ്റി

Published on 25 January, 2018
മലയാളം മിഷന് ഫുജൈറ മേഖല കമ്മിറ്റി

ഫുജൈറ: മലയാളം മിഷന്‍ ഫുജൈറ മേഖല കമ്മിറ്റിക്ക് നിലവില്‍വന്നു. പുതിയ ഭാരവാഹികളായി ഡോ. പുത്തൂര്‍ അബ്ദുല്‍ റഹ്മാന്‍ (രക്ഷാധികാരി), സൈമണ്‍ സാമുവേല്‍ (കോ ഓര്‍ഡിനേറ്റര്‍), ഷാജി കാസ്മി, നിഷാദ് (ജോയിന്റ് കോഓര്‍ഡിനേറ്റര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി യുസഫ് മാഷ്, വി.എസ്. സുഭാഷ്, നസീറുദ്ദീന്‍, സി.കെ. ലാല്‍, അനീഷ് ആയാടത്തില്‍, സഞ്ജീവ് മേനോന്‍, സിറാജ്, ശുഭ രവികുമാര്‍, ബിജി സുരേഷ് ബാബു, ഉമ്മര്‍ ചോലക്കല്‍, എ.കെ. യൂസഫലി എന്നിവരേയും തെരഞ്ഞെടുത്തു.

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറയില്‍ ചേര്‍ന്ന യോഗത്തില്‍ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റും മലയാളം മിഷന്‍ യുഎഇ ചാപ്റ്റര്‍ അംഗവുമായ ഡോ. പുത്തൂര്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ യുഎഇ ചാപ്റ്റര്‍ അഗം സൈമണ്‍ സാമുവേല്‍ സ്വാഗതം ആശംസിച്ചു. മലയാളം മിഷന്‍ യുഎഇ കോ ഓര്‍ഡിനേറ്റര്‍ കെ.എല്‍. ഗോപി മലയാളം മിഷന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചു വിശദീകരിച്ചു. 

ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ വര്‍ണ വിവേചനം നടത്തി പൗരന്മാരെ പല തട്ടായി തിരിക്കുവാനും പാസ്‌പോര്‍ട്ടില്‍ മാതാ പിതാക്കളുടെയും ഭാര്യ ഭര്‍ത്താക്കളുടെയും പേരുകള്‍ ഒഴിവാക്കാനുമുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന പ്രമേയം സമ്മേളനം പാസാക്കി.

അധ്യാപക പരിശീലനം, കുട്ടികളുടെ പ്രവേശനോത്സവം, ക്ലാസുകള്‍ തുടങ്ങിയ മലയാള ഭാഷയെയും സംസ്‌കാരത്തെയും ഉയര്‍ത്തിപിടിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകളില്‍ ഇടപെടുവാനും യോഗം തീരുമാനിച്ചു.

ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ് കല്‍ബ പ്രസിഡന്റ് കെ.സി. അബൂബക്കര്‍, കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ഫുജൈറ സെന്‍ട്രല്‍ സെക്രട്ടറി വി.എസ്. സുഭാഷ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറ ജോയിന്റ് സെക്രട്ടറി സിറാജ്, കെ എംസിസി ഫുജൈറ പ്രസിഡന്റ് യൂസഫ് മാഷ്, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം പി.കെ. ഷാജി കാസ്മി, സി.കെ. ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക