Image

പ്രതിഷേധങ്ങള്‍ക്കിടയിലും തരംഗമായി രാംഗോപാല്‍ വര്‍മ്മയുടെ `ഗോഡ്‌ സെക്‌സ്‌ ആന്റ്‌ ട്രൂത്ത്‌

Published on 26 January, 2018
പ്രതിഷേധങ്ങള്‍ക്കിടയിലും തരംഗമായി രാംഗോപാല്‍ വര്‍മ്മയുടെ `ഗോഡ്‌ സെക്‌സ്‌ ആന്റ്‌ ട്രൂത്ത്‌
മുംബൈ: പത്മാവതിന്‌ ശേഷം മറ്റൊരു ബോളിവുഡ്‌ ചിത്രവും വിവാദം സൃഷ്ടിച്ചിരിക്കുകയാണ്‌. രാം ഗോപാല്‍ വര്‍മ്മയുടെ പുതിയ ചിത്രമായ ഗോഡ്‌ സെക്‌സ്‌ ആന്റ്‌ ട്രൂത്ത്‌ എന്ന ചിത്രമാണ്‌ വിവാദത്തില്‍ പെട്ടിരിക്കുന്നത്‌. ചിത്രത്തിനെതിരെ വനിതാ മോര്‍ച്ച പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം രാംഗോപാല്‍ വര്‍മ്മയ്‌ക്കെതിരെ പരാതിയുമായി യുവതിയും രംഗത്തെത്തി.

സാമൂഹ്യ പ്രവര്‍ത്തകയായ ദേവിയുടെ പരാതിയെ തുടര്‍ന്നാണ്‌ ഹൈദരാബാദ്‌ പോലീസ്‌ അദ്ദേഹത്തിനെതിരെ കേസ്‌ എടുത്തിരിക്കുന്നത്‌. ഗോഡ്‌ സെക്‌സ്‌ ആന്റ്‌ ദ ട്രൂത്ത്‌ എന്ന ചിത്രം അശ്ലീല ചിത്രമാണെന്ന്‌ ഇവര്‍ ആരോപിക്കുന്നു. ഐടി ആക്ടിന്റെ 67ാം വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌.


ഓണ്‍ലൈനില്‍ റിലീസ്‌ ആയ `ഗോഡ്‌, സെക്‌സ്‌ ആന്റ്‌ ദ ട്രൂത്ത്‌' ഇന്റര്‍നെറ്റില്‍ റിലീസ്‌ ആയി നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന്‌ ജനങ്ങളാണ്‌ സിനിമ കാണാന്‍ എത്തിയത്‌. സെര്‍വര്‍ ക്രാഷ്‌ ആയതിനാല്‍ പലര്‍ക്കും ചിത്രം കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക