Image

എഫ്.ബി.ഐയും എഫ്.ഐ.എസ്.എ കോടതിയും (കണ്ടതും കേട്ടതും-ബി ജോണ്‍ കുന്തറ)

Published on 26 January, 2018
എഫ്.ബി.ഐയും എഫ്.ഐ.എസ്.എ കോടതിയും (കണ്ടതും കേട്ടതും-ബി ജോണ്‍ കുന്തറ)
എഫ്.ബി.ഐ എന്ന അമേരിക്കയിലെ ദേശീയ കുറ്റാന്വേഷണ ഏജന്‍സിയെ വെറുതെ വിമര്‍ശിക്കുക, അതല്ല ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ അടുത്ത നാളുകളില്‍ എല്ലാമാധ്യമങ്ങളിലും ദിവസേന കാണുന്നൊരു വാര്‍ത്തയാണ് ഏതാനും, തലപ്പത്തുള്ള എഫ്.ബി.ഐ ഏജന്റ്റ്സ് കഴിഞ്ഞ തിരഞ്ഞെടുപ്പു കാലവും അതിനു ശേഷവും ഒരു പക്ഷത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രവര്‍ത്തിച്ചു എന്ന്.
ഒരു രാഷ്ട്രീയ സമ്മര്‍ദ്ദമോ, പ്രേരണയോ കൂടാതെ രാഷ്ട്രത്തെ സേവിച്ചു കൊള്ളാമെന്നു പ്രതിജ്ഞ എടുത്തിട്ടുള്ളവരാണ്. ഇവര്‍ ഉപയോഗിച്ച ട്വിറ്റ്, ഇ മെയില്‍ മുതലായ ആശയ വിനിമയ ഉപാധികളില്‍ നിന്നും തെളിഞ്ഞിരിക്കുന്നു ഇവര്‍ ആ പ്രതിജ്ഞ ലംഘിച്ചു എന്ന്.

ഇതിനെ ആധാരമാക്കി, ഡിപ്പാര്‍ട്‌മെന്റ്റ് ഓഫ് ജസ്റ്റിസ് ല്‍നിന്നും കോണ്‍ഗ്രസ്സ്, ഇന്റ്റലിജന്‍സ് കമ്മിറ്റി രൂപീകരിച്ച രേഖ പുറത്തുവിടണം എന്ന് റിപ്പബ്ലിക്കന്‍ വശവും വിടരുതെന്ന് ഡെമോക്രാറ്റ് സൈഡും വാദിക്കുന്നു. എന്നിരുന്നാല്‍ ത്തന്നെയും ഇതിലുള്ള ഉള്ളടക്കത്തെ ക്കുറിച്ചു എല്ലാ മാധ്യമങ്ങളിലും ചര്‍ച്ചയും നടക്കുന്നു.

ഒരുകാര്യo വ്യക്തമാകുന്നു ഏതാനും തലപ്പത്തുള്ള എഫ്.ബി.ഐ ഏജെന്റ്റ്സ് ഡൊണാള്‍ഡ് ട്രംപിനെ തോല്‍പ്പിക്കുന്നതിന് തിരഞ്ഞെടുപ്പിനു മുന്‍പും തിരഞ്ഞെടുക്കപ്പെട്ട ശേഷം വേഗം താഴേ ഇറക്കുന്നതിനും രഹസ്യകളികള്‍ നടത്തി എന്ന് ഇവര്‍ പരസ്പരം കൈമാറിയ സന്ദേശങ്ങള്‍ വെളിപ്പെടുത്തുന്നു.
(FISA) ഫോറിന്‍ ഇന്റ്റലിജന്‍സ് സര്‍വൈല്യന്‍സ് ആക്ട് 1978ല്‍ കോണ്‍ഗ്രസ്, വിദേശിയ ചാരന്മാരുടെ അമേരിക്കയിലുള്ള പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയ ഒരു നിയമമാണ്. എന്നാല്‍ ഒരു ജഡ്ജിന്റ്റെ അനുവാദമില്ലാതെ നാഷണല്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന് ആരേയും രഹസ്യമായി നിരീക്ഷിക്കുന്നതിന് അധികാരമില്ല.
ഈയടുത്ത ദിനങ്ങളില്‍ F I S A ചര്‍ച്ചാവിഷയമായിരിക്കുന്നു. 

ഇതിനു പ്രധാന കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പും അതിനുശേഷം ഉടലെടുത്ത തര്‍ക്കവിഷയം, വിജയം ട്രംപ് മോഷ്ടിച്ചു അതിന് റഷ്യ സഹായിച്ചു എന്ന ആരോപണം. ഇത് അന്വേഷിക്കണമെന്നുമെല്ലാം. വായനക്കാര്‍ക്ക് ഇതെല്ലാം സുപരിചിതം.

തിരഞ്ഞടുപ്പു വരുമ്പോള്‍ ഇരു പാര്‍ട്ടിയില്‍ നിന്നുമുള്ള സ്ഥാനാര്‍ഥികള്‍ എതിരാളിയുടെ കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നതിന് അന്വേഷകര്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ ജോലിക്കായി നിയമിക്കാറുണ്ട്. ഇവരുടെ പ്രധാന പണി അഴുക്കുകള്‍ കണ്ടുപിടിക്കുക എന്നതാണ്.

ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി ജൂണ്‍ 2016ല്‍ ഫ്യൂഷന്‍ G P S എന്ന എതിര്‍ പാര്‍ട്ടി അന്വേഷണ ഏജന്‍സിയെ ഹയര്‍ ചെയ്യുന്നു ട്രംപിനെതിരെ എന്തെങ്കിലുമൊക്കെ മോശം വാര്‍ത്തകള്‍ അന്താരാഷ്ട്രീയ തലത്തില്‍ ഉണ്ടോ എന്നന്വേഷിക്കുന്നതിന് 

കാരണം ഡൊണാള്‍ഡ് ട്രംപ് വര്‍ഷങ്ങളായി നിരവധി രാജ്യങ്ങളില്‍ പലേതരം ബിസിനസ്സ് മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഫ്യൂഷന്‍ G P S , ക്രിസ്റ്റഫോര്‍ സ്റ്റീല്‍ എന്ന ഒരു മുന്‍കാല ബ്രിട്ടീഷ് ചാരനെ, ട്രംപിന് എന്തെങ്കിലും റഷ്യന്‍ ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നന്വേഷിക്കുന്നതിനു നിയമിച്ചു. ഇതിനെല്ലാം D N C പണം നല്‍കിയതിന് ഇലെക്ഷന്‍ കമ്മീഷന്‍ രേഖകളുണ്ട്.

ക്രിസ്റ്റഫോര്‍ സ്റ്റീല്‍ തന്റ്റെ മുന്‍കാല റഷ്യന്‍ ബന്ധങ്ങള്‍ ഉപയോഗിച്ച് ഒരു 60 പേജില്‍ അധികം വരുന്ന റിപ്പോര്‍ട്ട് രൂപീകരിക്കുകയും ജൂലൈ ആദ്യവാരം ഈ റിപ്പോര്‍ട്ട് സെനറ്റര്‍ ജോണ്‍ മക്കയിന്‍ വഴി എഫ്.ബി.ഐല്‍ എത്തിക്കുകയും ചെയ്തു. D N C പണം നല്‍കി എഴുതിയ റിപ്പോര്‍ട്ടായിരുന്നതെന്നു, അന്ന് സെനറ്റര്‍ മക്കയിന്‍ മനസ്സിലാക്കിയിരുന്നോ എന്നറിഞ്ഞുകൂടാ.
ഓര്‍ക്കുന്നുണ്ടാവും മൈക്കള്‍ ഫ്‌ലിന്‍ അയാളെ ട്രംപ് N S A സ്ഥാനത്തുനിന്നും മാറ്റുന്നതും പിന്നീട് എഫ്.ബി.ഐ തലവന്‍ ജെയിംസ് കോമിയെ പിരിച്ചുവിടുന്നതും. എന്നാല്‍ മൈക്കല്‍ ഫ്‌ലിന്നിനെ ഇറക്കിവിടേണ്ട സാഹചര്യo എങ്ങിനെ ഉടലെടുത്തു ഇവിടാണ് കേസിന്റ്റെ ചുരുളുകള്‍ അഴിയുന്നത്.

ഫ്‌ലിന്‍ ചെയ്‌തെന്നു പറയുന്ന കുറ്റം, ഫ്‌ലിന്‍ റഷ്യന്‍സിനോടു സംസാരിച്ചു ഈ വിവരം വൈസ് പ്രെസിഡെന്റ്റ് പെന്‍സില്‍ നിന്നും മറച്ചുവയ്ച്ചു. ശെരിതന്നെ. ഫ്‌ലിന്‍ റഷ്യാക്കാരോടു ഫോണില്‍ സംസാരിച്ചു ഈ സ്വകാര്യ സംസാരം എഫ്.ബി.ഐ ചോര്‍ത്തിയെടുത്തു ചോര്‍ത്തുന്നതിന് F I S A കോടതിയില്‍ നിന്നും അനുവാദവും കിട്ടിയിരുന്നു.

ഇങ്ങനൊരു അനുമതി ലഭിക്കുന്നിന് എഫ്.ബി.ഐ ഉപയോഗിച്ച വഴി അതാണ് ഇന്ന് അന്വേഷണ വിധയമായിരിക്കുന്നത്. നേരത്തെ സൂചിപ്പിച്ച ഹില്ലരി പണം മുടക്കി എഴുതിപ്പിച്ച റഷ്യന്‍ ഡോസിയര്‍ എന്ന റിപ്പോര്‍ട്ടാണ് കോടതിയില്‍ കാട്ടിയത് കൂടാതെ റിപ്പോര്‍ട്ടിന്റ്റെ ഉത്ഭവവും കോടതിയെ അറിയിച്ചില്ല. ഈഡോസിയര്‍ ഒട്ടുമുക്കാലും എഴുതിയ വ്യക്തി ചമച്ചെടുത്ത കഥകളെന്ന് തെളിഞ്ഞിരിക്കുന്നു.

എഫ്.ബി.ഐ നേരിടുന്ന മറ്റൊരു പ്രതിബന്ധം ഉയര്‍ന്ന നിലയിലുള്ള ഏതാനും ഉദ്യോഗസ്ഥര്‍ കരുതിക്കൂട്ടി ട്രംപിനെ ഉപദ്രവിക്കുന്നതിന് കരുക്കള്‍ നീക്കി ഇതിനായി ഇവര്‍ നടത്തിയ ടെക്സ്റ്റ് മെസ്സേജുകള്‍ കോണ്‍ഗ്രസിന്റ്റെ മുന്‍പില്‍ എത്തിയിരിക്കുന്നു. ഇവര്‍ തന്നെ ആണ് റോബര്‍ട്ട് മുള്ളര്‍ നടത്തുന്ന അന്വേഷണങ്ങളില്‍ ആദ്യമേ പ്രവര്‍ത്തിച്ചിരുന്നവരും.

റോബര്‍ട്ട് മുള്ളര്‍ ഈസമയo വരെ നടത്തിയ എല്ലാ തെളിവെടുപ്പുകളിലും മൂന്നു പേരില്‍ കുറ്റങ്ങള്‍ ചാര്‍ത്തിയതിലും അവ ഈ സാഹചര്യത്തില്‍ എത്രമാത്രം വിശ്വസനീയം എന്ന ചോദ്യമുദിക്കുന്നു.
ഒരു കാര്‍മേഘ പടലം മുള്ളര്‍ അന്വേഷനത്തിനുമേല്‍ പടര്‍ന്നിരിക്കുന്നു. വയര്‍ ട്രാപ്പു മുതല്‍ തെളിവെടുപ്പുകള്‍ വരെ എല്ലാം ആയൊരു റഷ്യന്‍ ഡോസിയറില്‍ തുടങ്ങിയെങ്കില്‍ ഒരു കേസും നിലനില്‍ക്കില്ല.

ഡൊണാള്‍ഡ് ട്രംപ് സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളേരുമായി അഭിമുഖ സംഭാഷണത്തിന് സമ്മതിച്ചിരിക്കുന്നു. ഇനിയും അന്വേഷണങ്ങള്‍ തീര്‍ന്നിട്ടില്ല ഏതെല്ലാം വഴികളിലേക്ക് തെളിവെടുപ്പുകള്‍ പോകുമെന്നും അറിഞ്ഞുകൂടാ എഫ്.ബി.ഐയുടെ വിശ്വാസ്യത പൊതുജനങ്ങളില്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടിയൂമിരിക്കുന്നു എല്ലാം കാത്തിരുന്നു കാണാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക