Image

ഒര്‍ലാന്‍ഡോയില്‍ പത്മാവതിയെ കണ്ടു (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, Ph.D., D.Sc.)

Published on 26 January, 2018
ഒര്‍ലാന്‍ഡോയില്‍ പത്മാവതിയെ കണ്ടു  (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, Ph.D., D.Sc.)

കഥയാകാന്‍ കൊതിക്കുന്ന ഒരു കഥ
അഥവാ

നാട്ടില്‍നിന്നും ക്ഷണക്കത്തയച്ച സുഹൃത്തിന് ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഇന്നലെ ഒര്‍ലാന്‍ഡോയില്‍ പത്മാവതിയെ കണ്ടു. വാസസ്ഥലത്തിനു മൂന്നു മൈലിനുള്ളില്‍ രണ്ടിടത്ത് അവള്‍ ഓടുന്നുണ്ട്. ദ പോസ്റ്റും, ഷെയ്പ് ഓഫ് വാട്ടെറും മറ്റും കളിക്കുന്ന തിയെറ്റര്‍ സമുച്ചയത്തില്‍ എന്തുകൊണ്ട് പത്മാവതിയെ തേടിപ്പോയി എന്നതിന് പ്രത്യേക മുഖവുര വേണ്ടല്ലോ!

ഒരു ബിഗ്-ബജെറ്റ്, സ്‌പെക്ടക്കുലര്‍ ഹിന്ദി മൂവി - ബാഹുബലിയൊക്കെപ്പോലെ!

ചരിത്രം വളച്ചൊടിച്ചിട്ടുണ്ടെങ്കില്‍ അതിനെ വെറും ഫിക്ള്‍ഷനായി കാണൂ. സിനിമയെന്ന ദൃശ്യകലയില്‍ നിന്നും ഇത്തരം ആവിഷ്‌കരണം എത്രയോ അകലെ! കലാനിലയം കൃഷ്ണന്‍ നായരെ മറക്കാത്തതിനും കാരണം തേടണോ?

പഠിക്കൂ ചില ചരിത്ര പാഠങ്ങള്‍! രജപുത്രധര്‍മ്മം ഉപേക്ഷിച്ച് സാക്ഷാല്‍ ഭഗവാന്റെ ''ധര്‍മ്മരക്ഷോപായം'' പരിശീലിക്കുന്നതുകൊണ്ടാണ് ഇന്ന് ഇന്ത്യ ലോകഭൂപടത്തില്‍ കാണപ്പെടുന്ന അടയാളമായി ഗൂഗിള്‍ എര്‍ത്തിലും മേപ്പിലും തിളങ്ങുന്നത്.

ഒടുവിലെ കൂട്ടസ്സതി മനസ്സില്‍ തങ്ങുന്ന മായാത്ത ചിത്രം; ഗംഭീരമായ ചിത്രീകരണം! ഇതെല്ലാം സൂഫി കാവ്യ ഭാഷയില്‍ പറഞ്ഞ കഥയില്‍ നിന്നും കടമെടുത്തതില്‍ നാണിക്കാനെന്തിരിക്കുന്നു?

സതിയെ ന്യായീകരിക്കുകയാണ് ഇതെന്ന് ഏതെങ്കിലും നിരീശ്വരന് തോന്നുന്നുവെങ്കില്‍, ഹാ! കഷ്ടം, എന്നല്ലാതെ എന്താ?

ത്രി-ഡിയില്‍ നോക്കിയിരിക്കാന്‍ പ്രയാസമുള്ള അവസരങ്ങളില്‍ കണ്ണടച്ച് കര്‍ണ്ണം തുറക്കൂ: യമനും ദര്‍ബാരിയും വൃന്ദാവനിയും, ബാന്‍സുരിയിലൂടെയും തൊണ്ടയിലൂടെയും അനര്‍ഗ്ഗള നാടോടിഗാനമായി പശ്ചാത്തലത്തില്‍ നിറഞ്ഞു നില്‍ക്കുന്നതു ശ്രദ്ധിക്കൂ!

മൂന്നു മണിക്കൂറിലേറെ മുറുക്കിപ്പിടിച്ചിരുന്ന് കണ്ട് മൂത്രപ്പുരയിലേക്ക് ഓടേണ്ടിവന്നെന്നത് വാസ്തവം. ഇവിടെ നിങ്ങളുടെ ഇടത്തിലെന്നപോലെ ഇടവേള ഇല്ലല്ലോ? ഞങ്ങളുടെ ചിത്രങ്ങളുടെ ശരാശരി നീളം രണ്ടു മണിക്കൂറില്‍ ഏറുകയുമില്ല!

സര്‍വ്വകലകളുടെയും (സാങ്കേതികതയുടെയും) സംഗമസ്ഥാനമാണ് സിനിമ!

ഇത്രയൊക്കെ അറിയാനും കാണാനും ഇന്ത്യയില്‍ പോണോ, മാഷെ?

യഥാവിധി
സ്വന്തം
(ഒപ്പ്)
ഒര്‍ലാന്‍ഡോയില്‍ പത്മാവതിയെ കണ്ടു  (പ്രൊഫസ്സര്‍ കുഞ്ഞാപ്പു, Ph.D., D.Sc.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക