Image

ആദ്യദിനം 'പദ്‌മാവത്‌' നേടിയത്‌ 18 കോടി

Published on 27 January, 2018
 ആദ്യദിനം 'പദ്‌മാവത്‌' നേടിയത്‌ 18 കോടി


ഓപ്പണിംഗ്‌ ദിനത്തില്‍ മെച്ചപ്പെട്ട കളക്‌ഷന്‍ നേടി  'പത്മാവത്‌.  സിനിമ റിലീസ്‌ ചെയ്‌ത വ്യാഴാഴ്‌ച്ച 18 കോടി രൂപയായിരുന്നു കളക്‌ഷന്‍.   വിവാദങ്ങളും പ്രതിഷേധവും പൊതിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ റിലീസ്‌ ചെയ്‌ത 'പത്മാവത്‌,  ബുധനാഴ്‌ച നടന്ന പ്രിവ്യു 5 കോടി രൂപയും കളക്ട ചെയ്‌തതായി മൂവി വെബ്‌സൈറ്റ്‌, ബോക്‌സ്‌ ഓഫിസ്‌ ഇന്ത്യ അറിയിച്ചു. 

രാജസ്ഥാനിലും ഗുജറാത്തിലും പൂര്‍ണ്ണമായും മധ്യപ്രദേശ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഭാഗികമായും റിലീസ്‌ ഇല്ലാതിരുന്നിട്ടും ഇന്ത്യയൊട്ടാകെ 3100 സ്‌ക്രീനുകള്‍ പദ്‌മവത്‌ പ്രദര്‍ശിപ്പിച്ചു.


ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ബ്ലോക്ക്‌ബസ്റ്റര്‍ മൂവി ആകാന്‍ സാധ്യതയുള്ള പദ്‌മാവതിന്‌ ആദ്യ ദിനത്തില്‍ 25 -30 കോടിയുടെ വരുമാനമാണ്‌ പ്രതീക്ഷിച്ചിരുന്നത്‌. തമിഴിലും തെലുങ്കിലും സിനിമ ഡബ്ബ്‌ ചെയ്‌തിട്ടുണ്ട്‌. കൂടുതല്‍ പേര്‌ സിനിമ കാണുന്നതോടെ എതിര്‍പ്പുകള്‍ കുറയുമെന്നാണ്‌ എന്റര്‍ടൈന്‍മെന്റ്‌ വ്യവസായലോകം നിരീക്ഷിക്കുന്നത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക