Image

പുലിമുരുകനെയും ദ്‌ ഗ്രേറ്റ്‌ ഫാദറിനെയും കടത്തിവെട്ടി പ്രണവിന്റെ ആദി

Published on 27 January, 2018
പുലിമുരുകനെയും ദ്‌ ഗ്രേറ്റ്‌ ഫാദറിനെയും കടത്തിവെട്ടി പ്രണവിന്റെ ആദി


ജീത്തു ജോസഫ്‌ സംവിധാനം ചെയ്‌ത പ്രണവ്‌ മോഹന്‍ലാല്‍ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട്‌ പുറത്ത്‌. പുറത്തുവരുന്ന അനൗദ്യോഗിക കണക്ക്‌ പ്രകാരം 4.70 കോടി രൂപ കേരളത്തില്‍നിന്ന്‌ കളക്ഷന്‍ നേടി. കേരളത്തില്‍ 200 സെന്ററുകളിലായാണ്‌ ആദി റിലീസ്‌ ചെയ്‌തത്‌.

മോഹന്‍ലാലിന്റെ മകന്‍ മലയാള സിനിമയുടെ നായക പദവിയിലേക്ക്‌ അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്‌ വൈഡ്‌ റിലീസിനൊപ്പം വലിയ മാര്‍ക്കറ്റിംഗ്‌ സ്‌ട്രാറ്റജിയും നിര്‍മ്മാണ കമ്പനി ഒരുക്കിയിരുന്നു. 

ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശിര്‍വാദ്‌ സിനിമാസാണ്‌ ചിത്രത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്തത്‌.

മോഹന്‍ലാലിന്റെ പുലിമുരുകന്‍, മമ്മൂട്ടിയുടെ ദ്‌ ഗ്രേറ്റ്‌ ഫാദര്‍ എന്നീ സിനിമകളുടെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട്‌ റെക്കോര്‍ഡുകളെ പിന്‍തള്ളുന്നതാണ്‌ ആദിയുടെ കളക്ഷന്‍ റിപ്പോര്‍ട്ട്‌. നിലവില്‍ മോഹന്‍ലാലിന്റെ വില്ലനാണ്‌ ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ 
നേടിയ(4.91 കോടി രൂപ) ചിത്രം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക