Image

വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ

പി.പി. ചെറിയാന്‍ Published on 27 January, 2018
വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: വ്യാജവാര്‍ത്തയും, അതു പ്രചരിപ്പിക്കുന്നവരും ഗാര്‍ഡന്‍ ഓഫ് ഈഡനില്‍ പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ട് ഹവ്വായെ വഞ്ചിച്ച സാത്തോട് ഉപമിച്ച് മാര്‍പാപ്പ രംഗത്ത്.

ജനുവരി 24 (ബുധന്‍) വത്തിക്കാനില്‍ നടത്തിയ പ്രസ്താവനയിലാണ് ഫ്രാന്‍സീസ് മാര്‍പാപ്പ രൂക്ഷമായ ഭാഷയില്‍ വ്യാജ വാര്‍ത്തകളെ വിമര്‍ശിച്ചത്. മാധ്യമ പ്രവര്‍ത്തനം വെറുമൊരു ജോലിയായിട്ടല്ല. ഉന്നത ദൗത്യമായി കാണണമെന്ന് മാര്‍പാപ്പ ഉത്‌ബോധിപ്പിച്ചു.

ചില മാധ്യമ പ്രവര്‍ത്തകരും, സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവരും വാര്‍ത്ത വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ- സാമ്പത്തിക താത്പര്യങ്ങള്‍ക്ക് വിഘാതമാണെന്നും, അതിവേഗത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കി.

അക്ഷമയുടേയും, അസഹിഷ്ണുതയുടേയും അനന്തര ഫലമാണ് വ്യാജ വാര്‍ത്തയെന്നും, ഇതു സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2016-ല്‍ നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ വ്യാജ വാര്‍ത്ത എത്രമാത്രം സ്വാധീനം ചെലുത്തിയെന്ന് മാസങ്ങള്‍ നീണ്ടുനിന്ന പഠനത്തിനുശേഷം പുറത്തുവിട്ട രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

എല്ലാ മാധ്യമ പ്രവര്‍ത്തകരും പാമ്പിന്റെ രൂപത്തിലുള്ള സാത്താന്മാരല്ലെന്നും, എന്നാല്‍ ചിലരെങ്കിലും ഉണ്ടെന്ന മാര്‍പാപ്പയുടെ പ്രസ്താവന വിശദീകരിക്കുന്നതിനിടയില്‍ വത്തിക്കാന്‍ വക്താവ് ഗ്രേഗ് ബര്‍ക്കി ചൂണ്ടിക്കാട്ടി.

മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മ്മികത പുന:സ്ഥാപിക്കുന്നതിനും, വ്യാജ വാര്‍ത്തയുടെ ഉറവിടം കണ്ടെത്തി അതിനെ ഉന്മൂലനം ചെയ്യുന്നതിനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ തയാറാകണമെന്നും മാര്‍പാപ്പ ഉത്‌ബോധിപ്പിച്ചു. വ്യാജ വാര്‍ത്തയുടെ അപകടാവസ്ഥയെക്കുറിച്ച് പരസ്യമായി മുന്നറിയിപ്പ് നല്‍കുന്ന ആദ്യ മാര്‍പാപ്പയാണ് പോപ്പ് ഫ്രാന്‍സീസ്.

വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
വ്യാജ വാര്‍ത്തയേയും, പ്രചരിപ്പിക്കുന്നവരേയും സാത്താനോടുപമിച്ച് മാര്‍പാപ്പ
Join WhatsApp News
Boby Varghese 2018-01-27 08:34:16
The Pope may be talking about CNN , NYTimes, Washington post, NBC, ABC, CBS etc.
നാരദന്‍ 2018-01-27 11:25:48
60% returns stockil നിന്നും ലഭിച്ചു എന്ന വാര്‍ത്ത‍  എഴുതി വിട്ടവരെ ഉദേസിച്ചു  ആണ് .
Manuel Lopez 2018-01-27 11:33:16
Every time Trump screams "Fake News" when he does not like what the media reports, the more he establishes his position as the "Fake President" and the desire to be a Dictator.
I want to believe my President and have him be a moral model for our youth but Trump fails GREATLY. Trump says the media is "Fake News" anytime he disagrees with them. Trump has a practice of lying multiple times daily on trivial and very important matters. Many are outright blatant when the facts are easily verifiable. He goes beyond stretching the truth even for a politician's stereotype. He will deny his recorded statements or actions occurred such as "Access Hollywood" tape. 

Here are a few examples from day one to present. Inauguration crowd size, Trump will not benefit from the tax cut, thousands of New Jersey Muslims celebrate on 9/11 in the streets, substantial voter fraud, Obama not a citizen, Russia did not interfere with the election according to the FBI & CIA, Black home ownership the highest ever, and many others. Wait for the Mueller reports. His lies are verifiable on many fact finding sites, Google "Trump Fact Checks" for many sites for the "TRUTH".

ജോബിൻ ഈനാശു 2018-01-27 13:54:02
The BEST POPE in History....
Even he shares the same view as our PRESIDENT with regards to FAKE NEWS

Good to see the world follows his foot step. Long live our President Trump!!!

വളവിൽ തിരുവിൽ റഷ്യൻ മുങ്ങിക്കപ്പൽ സൂക്ഷിക്കുക (Few malayaless will believe that too)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക