Image

ഇറ്റലിയിലെ ജീവിത നിലവാരം ചൈനയിലേതിനെക്കാള്‍ മോശമെന്നു സര്‍വേ റിപ്പോര്‍ട്ട്

Published on 27 January, 2018
ഇറ്റലിയിലെ ജീവിത നിലവാരം ചൈനയിലേതിനെക്കാള്‍ മോശമെന്നു സര്‍വേ റിപ്പോര്‍ട്ട്

മിലാന്‍: രാഷ്ട്രീയ സ്ഥിരത, തൊഴിലവസരങ്ങള്‍, താങ്ങാവുന്ന ജീവിതചെലവ് എന്നിവയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇറ്റലിയെക്കാള്‍ നല്ലത് ചൈനയായിരിക്കുമെന്ന് ബെസ്റ്റ് കണ്‍ട്രീസ് റിപ്പോര്‍ട്ട്. 80 രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് 22ാം സ്ഥാനത്താണെങ്കില്‍ കാനഡയും നോര്‍ഡിക് രാജ്യങ്ങളും യുകെയും യുഎസും ചൈനയുമൊക്കെ അവരെക്കാള്‍ മുന്നിലാണ്.

ഓവറോള്‍ റാങ്കിംഗില്‍ മാത്രം ചൈനയെക്കാള്‍ മുന്നിലാണ് ഇറ്റലി. സാംസ്‌കാരിക സ്വാധീനം, പൈതൃകം, സാഹസികത എന്നീ വിഷയങ്ങളില്‍ ചൈനയെക്കാള്‍ കൂടുതല്‍ പോയിന്റ് നേടാന്‍ കഴിഞ്ഞതാണ് ഇതിനു സഹായിച്ചത്. എന്നാല്‍, വ്യവസായ സൗഹൃദ അന്തരീക്ഷത്തിന്റെയും സംരംഭകത്വത്തിന്റെയും കാര്യത്തില്‍ ചൈനയെക്കാള്‍ വളരെ പിന്നിലുമാണ്.

സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനത്തുള്ള പട്ടികയില്‍ കാനഡയും ജര്‍മനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക