Image

പൊതുമാപ്പ്; കെ എംസിസി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി

Published on 27 January, 2018
പൊതുമാപ്പ്; കെ എംസിസി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി


കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസ സമൂഹത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായിരുന്ന പൊതുമാപ്പ് ജനുവരി 29 മുതല്‍ തുടങ്ങാനിരിക്കെ, നാട്ടില്‍ പോകാനാഗ്രഹിക്കുന്ന സ്‌പോണ്‍സര്‍മാരുടെ പീഡനങ്ങള്‍ മൂലം കേസിലുള്‍പ്പെട്ട വീസക്കാര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താനാകുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ കുവൈത്ത് കെ എംസിസി നേതാക്കള്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കുവൈത്ത് കെ എംസിസി മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദ് അസ് ലം കുറ്റിക്കാട്ടൂര്‍, ജനറല്‍ സെക്രട്ടറി സിറാജ് എരഞ്ഞിക്കല്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

പൊതുമാപ്പിന്റെ പ്രയോജനം കൂടുതല്‍ പേര്‍ക്ക് ഉപയോഗപ്പെടുത്താനാവും വിധം, കുവൈത്ത് കഐംസിസി ഹെല്പ് ഡെസ്‌ക് വിംഗിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തിവരുന്നതായി ഹെല്പ് ഡെസ്‌ക് വിംഗ് ചെയര്‍മാനും കേന്ദ്ര വൈസ് പ്രസിഡന്റുമായ അജ്മല്‍ വേങ്ങരയും ജനറല്‍ കണ്‍വീനര്‍ അലി മാണിക്കോത്തും അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ പരിമിതമായ തോതിലാണ് പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തിയതെന്നും ബോധവത്കരണത്തിലൂടെ അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുവാനുള്ള സൗകര്യം ഉറപ്പുവരുത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

കുവൈത്ത് കഐംസിസി നല്‍കുന്ന സേവനങ്ങളില്‍ പ്രധാനപ്പെട്ടത്

* കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നവരെ ബോധവത്കരിക്കാന്‍ പ്രത്യേക ടീം.

* സ്‌പോണ്‍സര്‍മാരുമായി സംസാരിക്കാന്‍ പ്രത്യേക ടീം.

* പാസ്‌പോര്‍ട്ട് കൈവശമില്ലാത്തവര്‍ക്ക് സ്‌പോണ്‍സര്‍മാരില്‍ നിന്നും ലഭ്യമാക്കുന്നതിന് പ്രത്യേക ടീം.

* പേപ്പര്‍ വര്‍ക്കുകളും മറ്റും ചെയ്യാന്‍ വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ പ്രത്യേക ഹെല്പ് ഡെസ്‌ക് ഓഫീസുകള്‍ പ്രവര്‍ത്തിക്കും.

* ഇന്ത്യന്‍ എംബസിയില്‍ കുവൈത്ത് കെ എംസിസി ഹെല്പ് ഡെസ്‌കിനു പ്രത്യേക കൗണ്ടര്‍ (എംബസി സമയം മാത്രം).

അബാസിയ (കെ എംസിസി നേഷണല്‍ കമ്മിറ്റി ഓഫീസ്)
കുവൈത്ത് സിറ്റി (ഗ്രാന്‍ഡ് ഹൈപ്പര്‍)
ഫഹാഹീല്‍ (ഗ്രാന്‍ഡ് ഹൈപ്പര്‍)
ഫര്‍വാനിയ, ഖൈതാന്‍ (കെ എംസിസി ഫര്‍വാനിയ ഓഫീസ്)

കുവൈത്ത് കെ എംസിസി കേന്ദ്ര ഭാരവാഹികളുടെയും മുതിര്‍ന്ന നേതാക്കളുടെയും, അതതു മേഖലയിലെ ഏരിയ കമ്മറ്റി ഭാരവാഹികളുടേയും മറ്റു ദേശീയ കൗണ്‍സില്‍ അംഗങ്ങളുടേയും സേവനങ്ങള്‍ എല്ലാ ഹെല്പ് ഡെസ്‌ക് ഓഫീസുകളിലും ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: അജ്മല്‍ വേങ്ങര (ഹെല്പ് ഡെസ്‌ക് ചെയര്‍മാന്‍) 99775898, അലി മാണിക്കോത്ത് (ജനറല്‍ കണ്‍വീനര്‍) 55143105.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക