Image

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വിന്റര്‍ ക്യാമ്പ് നടത്തി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി.ആര്‍.ഒ.) Published on 27 January, 2018
 ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വിന്റര്‍ ക്യാമ്പ് നടത്തി
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തില്‍, ജനുവരി 5, 6, 7 തിയതികളില്‍ 5 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കുവേണ്ടി നടത്തിയ വിന്റര്‍ ക്യാമ്പ് "ഇന്‍ ഹിസ് ഇമേജ്" വിശ്വാസ പരിശീലനത്തിന് ആത്മീയ ഉണര്‍വേകി. ജനുവരി 5 രാവിലെ ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. തോമസ് മുളവനാല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനുശേഷം ക്യാമ്പ് ഉത്ഘാടനം ചെയ്തു.

നാമെല്ലാവരും ദൈവമക്കളാണെന്നും, ദൈവം നമ്മെ സ്വന്തം ഛായയിലും സാദ്യശ്യത്തിലുമാണ് നമ്മെ സ്യഷ്ടിച്ചതെന്നും, അതോടൊപ്പം നമ്മുടെ ഉത്തരവാദിത്വങ്ങളേപ്പറ്റിയും ഉള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുവാന്‍ ഈ ക്യാമ്പിലൂടെ സാധിച്ചു. വി. കുര്‍ബാന, ആരാധന, കുമ്പസാരം, പ്രഗത്ഭരായവര്‍ നയിച്ച ക്ലാസുകള്‍, മ്യൂസിക് മിനിസ്ട്രി, വിവിധ ഗ്രുപ്പ് തിരഞ്ഞുള്ള മത്സരങ്ങള്‍ എന്നിവകൊണ്ട് കുട്ടികള്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെട്ട് വളരുവാനും ഐക്യം ദ്യഢപ്പെടുത്താനും സാധിച്ചു. കൂടാതെ ഡിജിറ്റല്‍ യുഗത്തില്‍ കുട്ടികളെ എങ്ങനെ വളര്‍ത്താമെന്ന വിഷയത്തെപ്പറ്റി മാതാപിതാക്കള്‍ക്കുവേണ്ടി പ്രത്യേകം സെമിനാറും ക്യാമ്പില്‍ ഉള്‍പ്പെടുത്തി. വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്ത്, റെവ. ഫാ. ജോജി ഹനുഗുണ്ഡല, സി. ജൊവാന്‍, ബ്രദര്‍ അക്കിത്, ഡോ. അലക്‌സ് ഗോട്ടേ, ജീനാ സനസ്സാര്‍ഡോ, ജെന്‍സണ്‍ കൊല്ലാപറമ്പില്‍, ബിനു എബ്രഹാം, റിച്ചാല്‍ കോച്ചല്‍, ജിന്‍സ് & ഷീന പുത്തെന്‍പുരയില്‍ എന്നിവര്‍ വിവിധ സെമിനാറുകള്‍ നയിച്ചു.

ജനുവരി 7ന് ബഹു. മുത്തോലത്തച്ചന്റെ നേത്യുത്വത്തില്‍ കുട്ടികളും, മാതാപിതാക്കളും തമ്മില്‍ നടത്തിയ ഡിബേറ്റ് വളരെ ആകര്‍ഷവും വിജ്ഞാനപ്രദവുമായിരുന്നു. 60 ല്‍ പരം കുട്ടികള്‍ പങ്കെടുത്ത ഈ ക്യാമ്പ് വിശ്വാസത്തില്‍ കൂടുതല്‍ വളരാന്‍ സഹായിച്ചുവെന്ന് കുട്ടികളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.

വളരെ ചിട്ടയായും ഭംഗിയായും ക്രമീകരിച്ച വിന്റര്‍ ക്യാമ്പിന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രഹാം മുത്തോലത്തിനോടൊപ്പം, ആന്‍സി ചേലക്കല്‍, ഡി. ആര്‍. ഇ. റ്റീന നെടുവാമ്പുഴ, അസ്സി. ഡി. ആര്‍. ഇ. നബീസ ചെമ്മാച്ചേല്‍, സുജ ഇത്തിത്തറ, ഷീബ മുത്തോലം, സുനി കവലയ്ക്കല്‍, മഞ്ജു ചകിരിയാംതടത്തില്‍, ജിഷ കണ്ണംകുളം, റെജീന മടയനകാവില്‍, സൂരജ് & റ്റീനാ കോലടി, കൈക്കാരന്മാരായ തോമസ് നെടുവാമ്പുഴ, മാത്യു ഇടിയാലില്‍, സഖറിയ ചേലക്കല്‍, മാത്യു ചെമ്മലക്കുഴി എന്നിവര്‍ ആത്മാര്‍ത്ഥമായി സഹകരിച്ചു.
 ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വിന്റര്‍ ക്യാമ്പ് നടത്തി ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ ഫൊറോനായില്‍ വിന്റര്‍ ക്യാമ്പ് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക