Image

സജി കരിംകുറ്റി: സൂര്യതേജസ്സായി വിടചൊല്ലി

പി ഡി ജോര്‍ജ് നടവയല്‍ Published on 27 January, 2018
സജി കരിംകുറ്റി: സൂര്യതേജസ്സായി വിടചൊല്ലി
ഫിലഡല്‍ഫിയ: ഏവരെയും കണ്ണീരിലാഴ്ത്തി സജി കരിംകുറ്റി വിട ചൊല്ലി.അപ്രതീക്ഷിതമായഈ അന്ത്യത്തില്‍ഫിലഡല്‍ഫിയാ മലയാളി സമൂഹം ബന്ധു-മിത്രാദികള്‍ക്കൊപ്പം കണ്ണീര്‍ വാര്‍ക്കുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം, ഫൊക്കാനാ, പമ്പ, ഫ്രണ്ട്‌സ് ഓഫ് റാന്നി, പിയാനോ, ഐ എന്‍ ഓ സി, പ്രസ് ക്ലബ്, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്, എന്‍ എസ് എസ്, എസ് എന്‍ ഡി പി, വലതുപക്ഷം, ഇടതു പക്ഷം, റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് എന്നിങ്ങനെ നിരവധി പ്രസ്ഥാനങ്ങള്‍ക്ക് ചേരിതിരിവില്ലാതെ കൈ അയച്ച സഹായ സഹകരണങ്ങളും നേതൃത്വവും കൊണ്ട് പ്രോത്സാഹനങ്ങള്‍ നല്‍കിയ സജി കരിംകുറ്റി ഒട്ടനവധി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സാധാരണ ജനതയുടെയും ഏറ്റവും അടുത്ത മിത്രമായിരുന്നു. സംഘാടകന്‍, വ്യാപാരി, അഭിനേതാവ്, കലാകാരന്‍ എനീ നിലകളിലും പ്രശസ്തനായിരുന്നു. 
സജി കരിംകുറ്റി: സൂര്യതേജസ്സായി വിടചൊല്ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക