Image

മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെ : ഡോ.ഡി.ബാബു പോള്‍

Published on 27 January, 2018
മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെ : ഡോ.ഡി.ബാബു പോള്‍
കുമ്പനാട്:മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെയാണെന്നും ദൈവത്തെക്കുറിച്ച് എഴുതുന്നതാണ് എഴുത്തുകാരന്റെ ദൗത്യമെന്നും ഡോ.ഡി.ബാബുപോള്‍. ജനുവരി 19ന് കുമ്പനാട് കണ്‍വന്‍ഷനോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ ഗ്ലോബല്‍ മീറ്റില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എഴുത്തു പോലെ തന്നെ എഴുത്തുകാരനും പ്രാധാന്യമുണ്ട്. എഴുത്തുകാരന്റെ ജീവിതവും വായിക്കപ്പെടുന്നുണ്ട്. മണ്‍ചിരാതുകളില്‍ സ്വച്ഛജഡമാംസം നല്‍കുന്നവനാണ് ദൈവം.

എഴുത്തുകാരന്റെയും ദൗത്യം ഇതുതന്നെയാവണം. മലയാളഭാഷയ്ക്ക് െ്രെകസ്തവ മിഷണറിമാരുടെ സംഭാവന ആര്‍ക്കും നിഷേധിക്കാനാവില്ല.വില്യം കേറി, ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, അര്‍ണോസ് പാതിരി എന്നിവര്‍ ഇന്ത്യന്‍ ഭാഷകള്‍ക്കുവേണ്ടി ജീവനും ജീവിതവും ഉഴിഞ്ഞുവെച്ചവരാണ്. െ്രെകസ്തവ സമൂഹം സാഹിത്യത്തിന് വലിയ പ്രാധാന്യം നല്‍കാതിരിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് സഭകള്‍ക്ക് ബോധ്യമുണ്ടാവണം.ഈയവസരത്തില്‍ഇന്ത്യന്‍ പെന്തെക്കോസ്തു സഭ മാധ്യമ പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയുംഗ്ലോബല്‍ മീറ്റ് സംഘടിപ്പിച്ചത് എഴുത്തുകാരെ വളര്‍ത്തുന്നതിലെ െ്രെകസ്തവ സഭാദൗത്യത്തിന്റെ ഭാഗമാണ്.എഴുത്തുകാരന്‍ ദൈവത്തിന് വേണ്ടി എഴുതണം.ഗദ്യത്തിന് നല്ല ഭാഷയുണ്ടാകണം.ഭാഷയ്ക്ക് മാറ്റം വന്നെങ്കിലും ബൈബിളിന് മാറ്റമില്ല.ജീവിതത്തെ ക്രമീകരിക്കുന്നതും കൂടിയാണ് എഴുത്ത്.അദ്ദേഹം പറഞ്ഞു.ഗ്ലോബല്‍ മീറ്റിന്റെ ചെയര്‍മാന്‍ സി.വി.മാത്യു അദ്ധ്യക്ഷനായിരുന്നു.

ഐ.പി.സി.ജനറല്‍ പ്രസിഡണ്ട് പാസ്റ്റര്‍ ജേക്കബ് ജോണ്‍ ഉദ്ഘാടനം ചെയ്തു.നല്ലതും ചീത്തയുമായ വാര്‍ത്തകള്‍ ലേഖകന്റെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതും കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.പാസ്റ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂര്‍ ആമുഖ പ്രഭാഷണം നടത്തി.ദീര്‍ഘകാലത്തെ മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തിയ ഐ.പി.സിയിലെ സീനിയര്‍ എഴുത്തുകാര്‍ക്കുള്ള പുരസ്കാരവും പ്രശസ്തിപത്രവുംഡോ.കെ.സി.ജോണ്‍, ബ്രദര്‍ ജോര്‍ജ് മത്തായി സി.പി.എ എന്നിവര്‍ക്കു ഡോ.ഡി. ബാബുപോള്‍ നല്കി.

പുരസ്കാരം നേടിയവരെ പാസ്റ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ പരിചയപ്പെടുത്തി.പാസ്റ്റര്‍ഷിബു നെടുവേലില്‍ ആശംസാ പ്രസംഗം നടത്തി.പാസ്റ്റര്‍മാരായ കെ.സി.തോമസ്, രാജുപൂവക്കാല, സി.സി.ഏബ്രഹാം, വില്‍സണ്‍ ജോസഫ്, ബ്രദര്‍ ജോയി താനുവേലില്‍ തുടങ്ങിയവരുംപങ്കെടുത്തു.ഫിന്നി പി മാത്യു സ്വാഗതവും സജി മത്തായി കാതേട്ട് നന്ദിയും പറഞ്ഞു.
മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെ : ഡോ.ഡി.ബാബു പോള്‍മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെ : ഡോ.ഡി.ബാബു പോള്‍മനുഷ്യന്‍ ദൈവത്തിലേക്ക് നോക്കുന്നത് എഴുത്തുകളിലൂടെ : ഡോ.ഡി.ബാബു പോള്‍
Join WhatsApp News
andrew 2018-01-28 08:46:02

 “Language has changed but the bible has no change''- bible was rewritten, several times and there are several hundreds of different bible. So no sense in the statement bible has no change.

The duty of the writer is to enlighten humans for a better understanding of each other and respect each other and promote peace and humanitarian sentiments. Any writer who goes praising god has promoted hatred for the other god's people and their destruction. Look at all the so-called scriptures, they promote war and killing of the 'other people'. Bible is a classic example, it starts in bloodshed and ends in bloodshed.

Sudhir Panikkaveetil 2018-01-28 09:39:55
ഞാനല്ലാതെ വേറെ ദൈവം നിനക്കുണ്ടാകരുതെന്ന വചനമാണ് മനുഷ്യ രാശിയുടെ മേൽ പതിച്ച ആറ്റം ബോംബ്. അതിന്റെ നാശ നഷ്ടങ്ങൾ പാവം മനുഷ്യൻ അനുഭവിക്കുന്നു.   ആ വചനത്തിലെ "ഞാൻ" ആരെന്ന അന്വേഷണത്തിൽ മനുഷ്യർ തമ്മിൽ തല്ലി ചാകുന്നു. കഷ്ടം !! ഓരോരുത്തരും അവനവിനഷ്ടമുള്ള  ദൈവത്തെ ആരാധിച്ചാൽ പ്രശനം തീർന്നു. അതിനവന് സ്വാതന്ത്ര്യം ഉണ്ടായാൽ!!
Anthappan 2018-01-28 09:48:16
If Bible is written by god then every literature is written by god.  Literature has connections to plight of humanity to survive the adverse situations evolving in front of them. Right now, our challenge is how to overcome the exploitation of people by religion.  It is a shame that people like Babu Paul won't stand up and tell the truth. So I request all the god's (American Malayalee writers) rise up and fight against this nonsense. One man's (Andrew) sound is clearly heard than the clanging of thousands religious slaves.  Kudos bro ,
Viswasi 2018-01-28 10:02:04
ഓരോരുത്തര്‍ക്കും അവരവര്‍ ഇഷ്ടപ്പെട്ട ദൈവം! പല ദൈവം എങ്ങനെ ഉണ്ടാകും? ഒന്നേ ഉണ്ടാകൂ. ഒന്നില്‍ നിന്നാണു ബാക്കി എല്ലാം ഉണ്ടായത്. അതിനാല്‍ ബാകിയൊക്കെ സ്രുഷ്ടികള്‍.
ഏക ദൈവം ആരു എന്നതിന്റ്യെപറ്റി നമുക്കു തര്‍ക്കിക്കാം.
ദൈവഠെ കണ്ടെത്താനുള്ള അന്വേഷണമാണു മതവും വിശ്വാസവും. പല ദൈവത്തില്‍ വിശ്വസിച്ചിരുന്നെങ്കില്‍ ഇന്നും നാം അന്ധകാരഠില്‍ കഴിയുമായിരുന്നു. 

വിദ്യാധരൻ 2018-01-28 11:24:05
എന്നിലാണെന്റെ ദൈവം 
ഞാനും ദൈവവും ഒന്ന് തന്നെ
എന്നിലുണ്ട് ചെകുത്താനും  
ഞങ്ങൾ തമ്മിൽ യുദ്ധമാണെന്നും 
നന്മയും തിന്മയും എന്നാണതിന്റെ പേർ 
മതത്തിന്റെ പിന്നിൽ ദൈവമില്ല 
അതിന്റെ ചുക്കാൻ ചെകുത്താന്റെ കയ്യിൽ 
'പുലരിയിൻ പുത്രനാം ചെകുത്താൻ 
വിണ്ണിൽ നിന്ന് വീണവൻ 
ദൈവ നക്ഷത്രങ്ങൾക്ക് മീതെ 
സിംഹാസനം പണിയുവാൻ വാതുവച്ചവൻ' 
പണിയുന്നു പള്ളികൾ ഭൂവിലെല്ലാം
ജനങ്ങളെ തമ്മിലടിപ്പിക്കുന്നു 
ഇവൻ തന്നെ 'രാഷ്ട്രങ്ങളെ അസ്ഥിരമ്മാക്കിയോൻ '
ഇത് ഞാൻ പറഞ്ഞതല്ല 
യെശയ്യാ പ്രവാചകൻ പറഞ്ഞതാ 
എനിക്കിഷ്ടമാണ് ഐ എ സു കാരെ 
ഡോക്ടേഴ്സിനെ പക്ഷെ വെറുപ്പാണ് 
നട്ടെല്ലിത്താ  സത്യത്തിനു കൂട്ടു നിലക്കാത്ത 
അവസരവാദി ചെകുത്താന്മാരെ 
തിരയുക ഉള്ളിൽ നമ്മെളെല്ലാം 
കണ്ടെത്തും ചെകുത്താന്റേം 
ടിയവത്തിൻറേം സിംഹാസനം 

KA Pyaar 2018-01-28 15:32:14
ശ്രി ആൻഡ്രൂസ് വളരെ നല്ല ചിന്തകൾ. നന്ദി. 'ഈശൻ ഉള്ളിലുണ്ടെന്നാരും പറഞ്ഞു തന്നില്ല പള്ളിയിൽ, പഠിപ്പുള്ളൊരുണ്ടാവേണ്ടേ ഗുരുക്കളായി' 
Johny Kutty 2018-01-28 14:19:48
ബൈബിൾ മുകളിൽ നിന്നും ആകാശ മാമൻ നൂല് കെട്ടി ഇറക്കി തന്ന കിതാബ് ആണ് എന്നാണു പുരോഹിതരും ഉപദേശിമാരും പറഞ്ഞു വിശ്വസിപ്പിച്ചു പോരുന്നത്. അതിനെ ചോദ്യം ചെയ്യാൻ പാടില്ല എന്നാണു അമേരിക്കയിലെ ക്രിസ്ത്യാനികളുടെ മൊത്തം കാസ്റ്റോഡിയൻ ആണെന്ന് സ്വയം കരുതുന്ന ഒരു വിദ്വാൻ കൂടെ കൂടെ തള്ളി വിടുന്നത്. എന്തിനോ തിളയ്ക്കുന്ന സാമ്പാർ
George V 2018-01-28 14:39:53
മനുഷ്യൻ ഉണ്ടായിട്ടു ഏകദേശം രണ്ടു ലക്ഷം വര്ഷം ആയെന്നാണ് ശാസ്ത്രം പറയുന്നത്. മനുഷ്യൻ ദൈവത്തെ ആരാധിച്ചു തുടങ്ങിയിട്ട് നാല്പത്തൊനായിരത്തോളം വര്ഷമെന്നൊരു കണക്കു. ബൈബിളിലെ ഏക ദൈവം പണി തുടങ്ങിയത് ആറായിരം വര്ഷം മുൻപ് മാത്രം. അതും ആറു പകൽ കൊണ്ട് സർവ്വതും സൃഷ്ടിച്ചു വർക്ക് ഷാപ്പും പൂട്ടി എവിടെ പോയി എന്നറിയില്ല. അതിനു ശേഷം വലിയ പണിയൊന്നും പിടിച്ചിട്ടില്ല. പിന്നെ ചെയ്തത് കുറെ കൊലപാതകങ്ങളും മാരക രോഗങ്ങളും മറ്റും ഇടയ്ക്കു അയച്ചു പേടിപ്പിച്ചുപോന്നു. ഇടയ്ക്കു തടിച്ച കാളയെ അറുത്തു കിട്ടിയാൽ ആള് ഹാപ്പി. പിന്നീടാണ് ഒരു കന്യകയെ തേടിപ്പിടിച്ചു പയ്യൻസിനെ ഇങ്ങോട്ടു വിട്ടു. പതിനെട്ടു കൊല്ലം അവൻ എവിടെ ആയിരുന്നു എന്ന് ദൈവത്തിനു പോലും നിശ്ചയമില്ല. അതുകൊണ്ടാണോ എന്നറിയില്ല തിരികെ എത്തിയപ്പോ അധികം വൈകാതെ അങ്ങ് ഫിനിഷ് ചെയ്തു. അല്ല പിന്നെ ദൈവത്തോട കളി. (കടപ്പാട് : ജോർഡി ജോർജ്) 
andrew 2018-01-28 14:50:23

ഞാന്‍ എന്ന ദൈവം

' if god is within you or you are god'

then; when you pray, when you praise,

when you offer sacrifices when you write about god

you are simply praising you.

try to understand the World we live in,

the Solar system, the Milky way,

The known Universe & the unknown beyond

how can you say, I am god or god is within you.

any concept of god is abomination

any mention of the name is idol worship

god is beyond the comprehension of man.

When you claim you are god or god is within you

you are admitting your ignorance.


Leave aside, god and god's literature.

Understand the Nature, all beings are different

man is here not to dominate or destroy.

Respect life in every form,


why other beings are here is beyond human understanding.

Learn & practice every moment to live without hurting anything.

The Earth is not created for man alone

Humans are just an accidental occurrence


Humans are not the crown of creation

Human race itself is evolving, many who thought to be the crown of creation has disappeared and the process is progressing.

Try to live in peace, fights, hatred and war will speed up the extinction.


Devil 2018-01-28 15:41:35
 

I couldn't let him always have the last word
Watching as people died and killed in the name of his holy Lord
Who cares what happens to those humans?
But I couldn't let it go
I broke away from his pasture
Covered myself in ash
Was discarded out of the Holy Land
And became my own God
Being the black sheep casted away from Heaven
I learned what it truly was to be broken
Building myself up to put a stop to these 
Commandments and scriptures set in stone
I overestimated the humans
They ran amuck with every power I lent
Turning my idea of love into lust, 
Enjoyment into gluttony and greed,
Sloth, pride, envy
Everything I tried turned into another
Deadly sin
Now my name is said in destruction
Evil is a synonym to my existence
I guess I don't mind as long as things aren't mundane
Isn't this what I wanted?
Always a figure to blame,
These humans have taught me to not trust,
Have hope in anybody,
And how to go insane

Vayanakaaran 2018-01-28 15:46:49
സുധീർ പറഞ്ഞ ഓരോരോത്തർക്കും ഓരോ ദൈവം നല്ല കാര്യമാണ്. ഒരാൾ ജനിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്ന ബുദ്ധി, സൗന്ദര്യം, അദ്ധ്വാനിക്കാനുള്ള മനസ്സ് ഇതൊക്കെ ആശ്രയിച്ചായിരിക്കും അയാളുടെ  ഭാഗ്യം. ഇതിൽ ദൈവത്തിനു വലിയ കയ്യുള്ളതായി കാണുന്നില്ല. മുമ്പ് ആരോ എഴുതിയ പോലെ ഭാഗ്യമുള്ളവർ അതൊക്കെ ദൈവം തന്നതാണെന്നും അങ്ങേരെ തൊഴുതില്ലെങ്കിൽ എല്ലാം നഷ്ടപ്പെടുമെന്നും പേടിക്കുന്നു.   ആവശ്യമുള്ളവർ അവർക്ക് ഒരു ദൈവത്തിനെ ഉണ്ടാക്കി ആരാധിക്കാം. അങ്ങനെ മനുഷ്യ ചെയ്‌താൽ പള്ളികൾ, അമ്പലങ്ങൾ, ആൾദൈവങ്ങൾ, പുരോഹിതർ എല്ലാ അപ്രത്യക്ഷ്യമാകും. ഭൂമി നന്നാകും, രക്തപ്പുഴ ഒഴുകില്ല. അല്ലെങ്കിൽ തന്നെ ഇന്നേവരെയുണ്ടായ ഒരു ദൈവത്തിനും അയാളാണ് ശരിയായ ദൈവം എന്ന് മനുഷ്യനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷമുള്ള കൃസ്തുമതവും, ഇസ്‌ലാം മതവും അവരുടെ ദൈവം ശരിയെന്നു പറയുന്നു, അത് ഭൂരിപക്ഷത്തിന്റെ ശക്തിയായിക്കൂടെ എന്ന് സംശയിക്കാം. മതവിശ്വാസികൾ തെറി വിളിക്കരുത്. ഒരു പാവം മനുഷ്യന്റെ അഭിപ്രായമാണ്. 
കപ്യാർ 2018-01-29 12:03:02
ശ്രി വായനക്കാരനോട് പൂർണമായും യോജിക്കുന്നു. ഇ കാലഘട്ടത്തിൽ മനുഷ്യന് ആവശ്യമില്ലാത്ത ഒരു കൂട്ടർ ആണ് പുരോഹിതർ. പണ്ട് എഴുത്തും വായനയും വെറും അഞ്ചു ശതമാനത്തിൽ താഴെ മാത്രം ഉണ്ടായിരുന്ന കാലത്തു ഈ കിതാബുകൾ ഒക്കെ വായിച്ചു ജനങ്ങൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടത് അന്നത്തെ ആവശ്യം ആയിരുന്നു. അത് ചെയ്തു പോന്നവരെ പുരോഹിതർ എന്ന് വിളിച്ചു ബഹുമാനിച്ചു പൊന്നു. ഇന്ന് തൊണ്ണൂറു ശതമാനവും വായിച്ചാൽ മനസ്സിലാവുന്നവർ ആണ്. കൂടുതൽ അറിയണമെങ്കിൽ സാങ്കേതിക വിദ്യ ഉണ്ട് താനും. പിന്നെ ഈ വിയർപ്പിന്റെ അസുഹം ഉള്ള ഈ വർഗം  നമുക്ക് എന്തിനാണ്. പണിയെടുക്കുന്നവന്റെ പൈസ അടിച്ചുമാറ്റി ജീവിക്കുന്ന ഈ അട്ടകളെ  ഒഴിവാക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യം ആണ്. വരും തലമുറയെങ്കിലും രക്ഷപെടും. ഇത് ഒരു മതത്തിന്റെ കാര്യത്തിൽ മാത്രമല്ല 
Ninan Mathullah 2018-01-29 14:37:25
'BJP' Christians commenting here want to tell this to their supporters in India? There religious leaders and  'swamy', 'amma' and yogi' are getting all powerful every day, and they control politicians. Religious leaders appointed us Chief minister. Then they give advise in the best interests of others advising to get rid of priests. When a news appear here on 'yogi' they are quiet and nowhere to be seen. Propaganda must be at full swing. Once the Christian leadership is destroyed, 'khar vapasi' and conversion using force easy as there is nobody to talk for them.
George 2018-01-29 19:25:13
Shri V K Joy FB Post; ഇന്ത്യയില്‍ ക്രൈസ്തവ സമൂഹത്തിന് 2000 വര്‍ഷത്തെ പാരമ്പര്യം ഉണ്ട്. നല്ലവരായ ഇതര സമൂഹങ്ങളുടെ സഹായ സഹകരണത്തോടെ, സഹവര്‍ത്തിത്തത്തോടെ ഈ കമ്മ്യൂണിറ്റി ജനാധിപത്യ രീതിയിലാണ് ഇന്നത്തെ നിലയിലെത്തിയിരിക്കുന്നത്. ആ കാലഘട്ടങ്ങളില്‍ റോമുമായി ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഒരു ബന്ധവുമുണ്ടായിരുന്നില്ല. കത്തോലിക്കാ ബിഷപ്പുമാരുടെ ഇടയ ലേഖനങ്ങളും ഭീഷണിയും ഉണ്ടായിരുന്നില്ല. വളര്‍ന്നു വന്ന സമൂഹത്തിന്റെ സമൂഹസമ്പത്ത്, വാത്തിക്കാനിലുണ്ടാക്കിയ കാനോന്‍ നിയമത്തിന്റെ പിന്‍ബലത്തില്‍ കൈവശപ്പെടുത്തി ഏകാധിപത്യപരമായി നാട്ടുരാജാക്കന്മാരെപ്പോലെ ഈ സമൂഹത്തെ ഭരിക്കുന്നത് പോരാതെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഭീഷണിപ്പെടുത്താന്‍, CBCI 'ഇടയലേഖനം' എന്ന ഉമ്മാക്കിയുമായി പുറപ്പെട്ടിരിക്കുകയാണ്. 
Johny Kutty 2018-01-29 20:07:44
ഒരു ക്രിസ്ത്യൻ ഫൺ ഡംപ് & മെന്റൽ ആയ വ്യക്തി കമന്റ് കോളത്തിൽ ഇടയ്ക്കു ഉറഞ്ഞു തുളളുന്നത് കാണുമ്പോൾ ഒരു സിനിമ ഡയലോഗ് ഓര്മ വരുന്നു എന്തിനോ തിളയ്ക്കുന്ന സാമ്പാർ. 
കുമാരൻ 2018-01-29 22:33:57
മനുഷ്യൻ എഴുപത് കഴിഞ്ഞാൽ ആകെ അങ്കലാപ്പാണ് . സെക്സ് ശരിയല്ല, വായു മട്ട്, ഗ്യാസ്ട്രബ്ൾ. ഓർമ്മ കുറവ്, പേടി, കൂടുതൽ സംസാരിക്കാനുള്ള ആഗ്രഹം എന്ന് വേണ്ട ഇല്ല പ്രശ്നങ്ങൾ ഇല്ല.  ബാബു പോൾ, ട്രംപ് തുടങ്ങിയവർക്കെല്ലാം തുടങ്ങീട്ടുണ്ട്   ഇവന്മാർക്കെല്ലാം ഇപ്പോൾ സ്വർഗ്ഗത്തിൽ പോകണം, ആയ കാലത്ത് കാട് കയറി നടന്നു ഇപ്പോൾ സ്വർഗ്ഗത്തിൽ പോണം പോലും സ്വർഗ്ഗം. വല്യപ്പന്മാർ വല്ല ഉറക്ക ഗുളിക കഴിച്ചു കിടന്നു ഉറങ്ങാൻ നോക്ക് . മറ്റുള്ളവരെ മിനക്കെടുത്താതെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക