Image

പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 28 January, 2018
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
കോട്ടയത്തെ മഹാത്മാ ഗാന്ധി യുണിവേഴ്‌സിറ്റിയില്‍ നിന്ന് ദിവ്യ എസ്. കേശവന്‍ നേടിയ പി.എച്.ഡി. ചങ്ങമ്പുഴയുടെ കൊച്ചു മകന്‍ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴക്കു ഗുരുവന്ദനമായി. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായ ഹരി മാര്‍ഗനിര്‍ദ്ദേശം നല്‍കുന്ന ആദ്യത്തെ ഡോക്ട്രേറ്റ്.

''ഞാന്‍ എം.ജി. യുണിവേഴ്‌സിറ്റിയില്‍ എത്തിയിട്ട് ഇന്ന് എട്ടു വര്‍ഷം തികയുകയാണ്'--ദിവ്യയുടെ ഗവേഷണത്തിന്റെ അവസാന പടിയായ ഓപണ്‍ ഡിഫന്‍സില്‍ പങ്കെടുത്ത ഹരി ആനുഷംഗികമായി പറഞ്ഞു. അങ്ങനെ ദിവ്യയുടെ നേട്ടം ഗുരുവിനു നെഞ്ചോട് ചേര്‍ത്തുവക്കാവുന്ന ദിവ്യാനുഭവമായി.

യു.ജി.സി.യുടെ സഹായത്തോടെ ചങ്ങമ്പുഴയുടെ സമ്പൂര്‍ണ്ണ കൃതികളും ജീവചരിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള പഠനങ്ങളും ഉള്‍ക്കൊള്ളിച്ചു ഡിജിറ്റല്‍ ആര്‍കൈവ് ഉണ്ടാക്കുന്നതിനു നേതൃത്വം കൊടുത്ത ആളാണ് ഹരികുമാര്‍. സ്റ്റുഡന്റ് സര്‍വീസസ് ഡയരക്ടര്‍ എന്ന നിലയില്‍ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ആദ്യമായി 'മുക്കുറ്റി' എന്ന പേരില്‍ നാടന്‍ പാട്ടുകളുടെ ഒരു സമാരോഹം സംഘടിപ്പിച്ചു പ്രശംസ നേടി. നല്ല അഭിനേതാവുകൂടിയാണ്.

''അധികാരത്തിന്റെ ദൃശ്യവല്‍കരണം അടൂര്‍ സിനിമകളില്‍' എന്നതിലാണ് ദിവ്യ ഗവേഷണം നടത്തിയത്. ചെങ്ങന്നൂരടുത്ത് പുലിയൂര്‍ സി.കെ കേശവന്റെയും സരോജിനിയുടെയും മകളായ ദിവ്യ ചെങ്ങന്നൂര്‍ സെന്റ് ആന്‍സിലും ചങ്ങനാശേരി അസംപ്ഷനിലും പഠിച്ചു. എറണാകുളം മഹാരാജാസില്‍ നിന്ന് എം.എ.യും തിരുവനന്തപുരം ടീച്ചേഴ്‌സ്‌ ട്രെയിനിംഗ് കോളജില്‍ നിന്ന് ബി.എഡും. എടുത്തു.

എംഫില്‍ ചെയ്തത് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ തന്നെ. ഡോ. ജോസ് കെ. മാനുവല്‍ ആയിരുന്നു ഗൈഡ്. 'മലയാള സിനിമയിലെ തിരക്കഥാ സാഹിത്യം--എം.ടി, അടൂര്‍, പദ്മരാജന്‍' എന്ന  വിഷയത്തില്‍ സിനിമയെപറ്റി മലയാളത്തിലെ ആദ്യ ഡോക്ടറല്‍ ഗവേഷണം ചെയ്ത ആളാണ് ജോസ്. ദിവ്യയുടെ എം.ഫില്‍ ആകട്ടെ 'കഥയും കാഴ്ചയും: ജോണ്‍ ഏബ്രഹാമിന്റെ 'അഗ്രഹാരത്തിലെ കഴുതൈ', 'അമ്മ അറിയാന്‍' എന്നീ സിനിമകള്‍ ആധാരമാക്കിയുള്ള പഠനവും.

''ഞാന്‍ ദാഹിച്ചു മോഹിച്ചു കാത്തിരുന്നു കിട്ടിയ അനുഭവമാണിത്'--ദിവ്യ പറഞ്ഞു. 'എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'ചങ്ങമ്പുഴയുടെ കൊച്ചുമകന്‍ ഓട്ടോറിക്ഷ ഓടിച്ചു മഹാരാജാസില്‍ എം.എ.ക്കു പഠിക്കുന്നു' എന്ന പത്രവാര്‍ത്ത വായിച്ചു. ആ യുവാവിനെ ഒന്ന് കാണാന്‍ കൊതിച്ച ആളാണ് ഞാന്‍. ഒടുവില്‍ കാലത്തിന്റെ മഹാപ്രവാഹത്തില്‍ അദേഹത്തെ തന്നെ എന്റെ ഗൈഡ് ആയി കിട്ടി''. അതുപോലെ തന്നെ ചെങ്ങന്നൂര്‍ സ്‌കൂളില്‍ എന്നെ പഠിപ്പിച്ച ശോശാമ്മ ജോസ്. ജീവിതം മുഴുവന്‍ ടീച്ചര്‍ എന്റെ പ്രചോദനം ആയിരുന്നു. ഒ.എന്‍.വിയുടെ ശിഷ്യയാണ്.'

''ഹരികുമാര്‍ സാര്‍ പക്ഷെ കര്‍ശനക്കാരനായിരുന്നു. ഗവേഷണത്തിനിടയില്‍ എഴുതിയതു പലതവണ മാറ്റി എഴുതിച്ചു. മാറ്റി എഴുതിയത് വീണ്ടും വീണ്ടും തിരുത്തി. എല്ലാം എന്റെ പ്രബന്ധത്തിന്റെ മികവിനായിരുന്നു.'' ദിവ്യ സമ്മതിക്കുന്നു.

''എന്റെ അനുജത്തി ധന്യ നല്ലൊരു പാട്ടുകാരിയാണ്. 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്' എന്ന സിനിമയിലെ 'പൂങ്കാറ്റിനോ ടും കിളികളോടും കഥകള്‍ ചൊല്ലി നീ' എന്ന വരികള്‍ അവള്‍ കൂടെക്കൂടെ പാടാറുണ്ടായിരുന്നു. 1986-ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രം. ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസും ജാനകിയും പാടിയ ഗാനത്തിന്റെ പ്രതീകാത്മകമായ ചിത്രീകരണവും ഭാവസുന്ദരമായിരുന്നു. അതാണ് അടൂരിന്റെ സിനിമയില്‍ അധികാരത്തിന്റെ ദൃശ്യവല്‍ക്കരണത്തെ ചിഹ്ന്‌ന പ്രതീകങ്ങളി ലൂടെ അളന്നു നോക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.'

അടൂരിന്റെ സ്വയംവരം, കൊടിയേറ്റം, എലിപ്പത്തായം, വിധേയന്‍ എന്നീ നാല് ചിത്രങ്ങളാണ് ദിവ്യ പഠിച്ചത്. പഠനകാലത്ത് അടൂരിനെ നേരിട്ട് കാണാനും ആശിര്‍വാദം നേടാനും ദിവ്യക്ക് കഴിഞ്ഞു. ആര്‍ക്കറിയാം അടൂര്‍ പോലും സങ്കല്‍പ്പിക്കാത്ത അര്‍ത്ഥതലങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ ദിവ്യയെപ്പോലുള്ള ഗവേഷകര്‍ കണ്ടെത്തുന്നില്ലെന്ന്!

''മുതലാളിത്തത്തിന്റെ ചൂഷണങ്ങളില്‍ നിന്ന് മനുഷ്യന് മോചിതനാകാനുള്ള ഏക പോംവഴി സോഷ്യലിസം ആണെന്ന് അറിഞ്ഞോ അറിയാതെയോ അടൂര്‍ സിനിമ പങ്കു വയ്ക്കുന്നു. ഇതില്‍ പ്രത്യക്ഷപ്പെടുന്ന ദൃശ്യ-ശ്രാവ്യ സൂചകങ്ങള്‍ കാഴ്ചയുടെ മണ്ഡലത്തില്‍ അര്ത്‌ധോല്‍പാദനത്തിന്റെ ബഹുലതകള്‍ സൃഷ്ടി ക്കുന്നുണ്ട്. അധികാരം സമൂഹത്തിന്റെ ഭാഗമാണെന്നും കാലാനുസൃതമായി രൂപമാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ എന്നും ഇവ വ്യക്തമാക്കുന്നു''--ദിവ്യ കണ്ടെത്തുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ എന്‍. അജയകുമാര്‍,  വത്സലന്‍ വാതുശ്ശേരി, കണ്ണൂര്‍ സര്‍വകലാശാലയിലെ കെ.കെ. ശിവദാസ് എന്നീ പ്രഗല്‍ഭരാണ് പ്രബന്ധം വിലയിരുത്തിയത്. അജയകുമാര്‍ ഓപ്പണ്‍ ഡിഫന്‍സില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ദിവ്യ പി.എച്.ഡിക്കുള്ള അവസാന പടിയും വിജയകരമായി തരണം ചെയ്തതായി പ്രഖ്യാപിച്ചു. ദിവ്യയുടെ അച്ഛനമ്മമാരും സഹോദരന്‍ ദീപുവും അനുജത്തിമാര്‍ ധന്യയും ദീപ്തിയും സദസിലിരുന്നു അഭിമാന മുഹൂര്‍ത്തം പങ്കു വച്ചു.

ദളിത് സമൂഹത്തില്‍ പിറന്നു ഐ.ടി.,ഐ. സര്‍ട്ടിഫിക്കറ്റുമായി ബോംബെക്കു പോയി മഹാരാഷ്ട്ര വൈദ്യുതി വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്തതാണ്  അച്ഛന്‍ കേശവന്‍. അമ്മ സരോജിനി ബിരുദധാരി. ദീപുവിനു ബി.പി. സി.എല്ലില്‍ ജോലി. ധന്യ അക്വാകള്‍ച്ചര്‍ ആന്‍ഡ് ഫിഷറീസില്‍ എം.എസ്സി. ദീപ്തി എല്‍.എല്‍.ബി. ഫൈനല്‍.

ഭര്‍ത്താവ് കുടവെച്ചൂര്‍ സ്വദേശി ടി. രാജേഷ് എം.എസ്സി, എംഎസ്.ഡബ്ലിയു, എം.ഫില്‍ ആണ്. വൈദ്യുതി വകുപ്പില്‍ ഉദ്യോഗസ്ഥന്‍. അവര്‍ക്ക് ഒരു പുത്രന്‍ മുകുന്ദന്‍. കോട്ടയം ബസേലിയോസ് കോളജില്‍ ഗസ്റ്റ് അദ്ധ്യാപികയാണ് ദിവ്യ ഇപ്പോള്‍.
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഡോ. ദിവ്യ എസ്.കേശവന്‍ അടൂരുമൊത്ത്
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഡോ. ഹരികുമാര്‍ നാടന്‍ പാട്ടുകളുടെ സമാരോഹ് സംഘടിപ്പിച്ചപ്പോള്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ചങ്ങമ്പുഴയുടെ ഡിജിറ്റല്‍ ആര്‍ക്കൈവ് മുഖ്യമന്ത്രി പിണറായി ഉദ്ഘാടനം ചെയ്യുന്നു, നടുവില്‍ എം.കെ. സാനു
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ദിവ്യയുടെ ഓപ്പണ്‍ ഡിഫന്‍സ്--പ്രൊഫസര്‍മാര്‍ പി.എസ്. രാധാകൃഷ്ണന്‍, എന്‍.അജയകുമാര്‍, ഹരികുമാര്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
ഓപ്പണ്‍ ഡിഫന്‍സ്: പ്രൊഫ.അജു കെ.നാരായണന്‍, വൈക്കം മധു
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സദസ്: പ്രൊഫ. ജോസ് കെ. മാനുവല്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
സഹാധ്യാപിക ബബിതയുമൊത്ത്
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
രാജേഷ്, ദിവ്യ, മുകുന്ദന്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
അച്ഛനമ്മമ്മാര്‍, സഹോദരങ്ങള്‍
പൂങ്കാറ്റിനോടും കിളികളോടും കഥകള്‍ ചൊല്ലി ദിവ്യ നേടിയ ഡോക്ടറേറ്റ് അടൂരിന് വന്ദനം, ഹരികുമാറിന് ഗുരുദക്ഷിണ (രചന, ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
പ്രബന്ധ രൂപകല്‍പന നിര്‍വഹിച്ച പി.ടി.ജോണി, ലക്ഷ്മണ്‍ ഒപ്പം. .
Join WhatsApp News
andrew 2018-01-29 07:33:39
Be a seeker, but don't seek for answers or solutions
just be a lonely walker in the wilderness
the truth will glitter like a gem on the way one day
you might have travelled those trails several times 
but never noticed it.
like the Lotus that bloom from the bottom mud in the pond
but don't stir up the dirt in search of the Lotus.
The lovely pond may be a deceiver
there could be a sea of fire beneath the mud.

Best Wishes for the morrows to come!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക