Image

ചിത്തിരപുരത്തിന്റെ യശസ്സുയര്‍ത്തി 'മല്ലിക' പതിനാല് അവാര്‍ഡുകളുമായി ഒരു കൊച്ചു സിനിമ

Published on 28 January, 2018
ചിത്തിരപുരത്തിന്റെ യശസ്സുയര്‍ത്തി 'മല്ലിക' പതിനാല് അവാര്‍ഡുകളുമായി ഒരു കൊച്ചു സിനിമ
സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എഡ്യുക്കേഷണല്‍ ടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആറാമത് കുട്ടികളുടെ ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഇടുക്കി ജില്ലയിലെ ചിത്തിരപുരം ഗവ ഹൈസ്കൂള്‍ നിര്‍മ്മിച്ച "മല്ലിക"സ്വന്തമാക്കി .ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.2012 മുതല്‍ മുടങ്ങിപ്പോയ മേള വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു ഈ വര്ഷം നടത്തുകയായിരുന്നു.അറുപത്തിയാര് എന്‍ട്രികളില്‍ നിന്നുമാണ് ചിത്തിരപുരത്തിന്റെ സ്വന്തം സിനിമ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്.സ്വയം പ്രതിരോധത്തിന്റെ പാതകള്‍ വെട്ടിത്തെളിച്ച് ഉറച്ച കാല്‍വെപ്പുകളോടെ മുന്നേറേണ്ടവളാണ് പെണ്‍കുട്ടി എന്ന ശക്തമായ ആശയം ' മല്ലിക' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സ്കൂള്‍ പങ്കുവെച്ചത്.ഈ സിനിമയ്ക്ക് ടകഋഠ യും പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ നടത്തിയ സംസ്ഥാന തല ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിലെ മികച്ച ബാല ചിത്രത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം ലഭിക്കുകയുണ്ടായി.മികച്ച സംവിധാനം, സ്ക്രിപ്റ്റ്, എഡിറ്റിങ്ങ്,സെറ്റിങ്ങ്, ക്യാമറ,പശ്ചാത്തല സംഗീതം,സംഗീതം,മികച്ച നടി തുടങ്ങി 14 അവാര്‍ഡുകള്‍ വാരിക്കൂട്ടുവാന്‍ മല്ലികയുടെ അണിയറ പ്രവര്‍ത്തകര്‍ക്കു സാധിച്ചു.

സ്കൂളിലെ മലയാളം അധ്യാപിക ഡോ: .എം.ആശയും നാന്‍സി ബാബു, അപര്‍ണ മനോജ്,ആന്‍സി.പി. ആന്‍റണി എന്നീ വിദ്യാര്‍ത്ഥികളുമാണ് സിനിമയ്ക്ക് നേതൃത്വം നല്‍കിയത്.

ഇടുക്കി ജില്ലയിലെ മലയോര മേഖലയാണ് മൂന്നാറിനടുത്തുള്ള ചിത്തിരപുരം എന്ന ഗ്രാമം.ഇവിടുത്തെ ഏക സര്‍ക്കാര്‍ വിദ്യാലയം ഗവ.ഹൈസ്കൂള്‍ ചിത്തിരപുരം ഹ്രസ്വചിത്രനിര്‍മ്മാണത്തിലൂടെ കേരളത്തിന്റെ സവിശേഷ ശ്രദ്ധ നേടിയതിന്റെ ആഹ്ലാദത്തിലാണ് സ്കൂള്‍ പി ടി എ യും ,അധ്യാപകരും ,വിദ്യാര്‍ത്ഥികളും. കഠിനാധ്വാനത്തിന്റേയും അര്‍പ്പണബോധത്തിന്റേയും ഫലമാണ് ഈ വിജയം. ചാണ്ടീസ് വിന്റീവുഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് "മല്ലിക" നിര്‍മ്മിച്ചത് .

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രനില്‍ നിന്ന് ഡോ:ആശ പുരസ്കാരം സ്വീകരിച്ചു .പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ കെ .വി മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു
ചിത്തിരപുരത്തിന്റെ യശസ്സുയര്‍ത്തി 'മല്ലിക' പതിനാല് അവാര്‍ഡുകളുമായി ഒരു കൊച്ചു സിനിമ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക