Image

മാത്യു ഫിലിപ്പിന്റെ (സജി കരിങ്കുറ്റി) സംസ്‌കാരം ശനിയാഴ്ച

ജോര്‍ജ് നടവയല്‍ Published on 28 January, 2018
മാത്യു ഫിലിപ്പിന്റെ (സജി കരിങ്കുറ്റി) സംസ്‌കാരം ശനിയാഴ്ച
ഫിലഡല്‍ഫിയ: റാന്നി കരിങ്കുറ്റിയില്‍ പരേതനായ കെ.ജി. ഫിലിപ്പിന്റെയും അന്നമ്മ ഫിലിപ്പിന്റെയും മകന്‍ മാത്യു ഫിലിപ്പ് (സജി കരിം കുറ്റി-57) ജനുവരി 27-നു ടെമ്പിള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിര്യാതനായി. ബിസിനസ് ഉടമയായിരുന്നു. മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും. സാമൂഹിക സാംസ്‌കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ഭാര്യ ലൈല മാത്യു കോട്ടയം വാകത്താനം മുക്കുടിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍ മാത്യു, ഷാനന്‍ മാത്യു.

സഹോദരങ്ങള്‍: രാജു (ഒനിയോന്റ, ന്യു യോര്‍ക്ക്), ലിസി (പുത്തങ്കാവ് റാന്നി), വത്സ (ഹൂസ്റ്റന്‍), രമണി (വയലത്തല, റാന്നി).

പൊതു ദര്‍ശനം: ഫെബ്രുവരി 2 വെള്ളി വൈകിട്ട് 6 മുതല്‍ 9 വരെ: 

സംസ്‌കാര ശൂശ്രൂഷ ഫെബ്രുവരി 3 രാവിലെ 9 മണിക്ക് ഫിലഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമ്മാ പള്ളിയില്‍ ആരംഭിക്കും. തുടര്‍ന്ന് ഫോറസ്റ്റ് ഹില്‍ സെമിത്തെരിയില്‍ സംസ്‌കാരം.
Join WhatsApp News
Ponmelil Abraham 2018-01-29 06:49:50
Deep condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക