Image

സര്‍ഗോത്സവ് 2018 സമാപിച്ചു

Published on 28 January, 2018
സര്‍ഗോത്സവ് 2018 സമാപിച്ചു

കുവൈത്ത്: കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീറിങ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയുടെ കുവൈത്ത് വിഭാഗം സംഘടിപ്പിച്ച പതിനാലാമത് സര്‍ഗോത്സവ് 2018 കഴിഞ്ഞ ജനുവരി 18, 19 തീയതികളില്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വിപുലമായ രീതിയില്‍ നടന്നു. 

ഐ. ബി. എസ്. സ്ഥാപകനും ഇപ്പോഴത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ വി. കെ. മാത്യൂസ് ആയിരുന്നു മുഖ്യാഥിതി. കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീറിങ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ മാത്യൂസ് മുഖ്യ പ്രഭാഷണം നടത്തി. സമാപന ചടങ്ങില്‍ മാത്യൂസിനെ കൂടാതെ എന്‍.ബി.ടി.സി മാനേജിങ്ങ് ഡയറക്ടറായ കെ. ജി. എബ്രഹവും ഒട്ടനവധി പ്രമുഖരും പങ്കെടുത്തു. കുവൈറ്റിലെ പ്രശസ്ത സംഘടനായ കെഇഎഫിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പ്രകടിപ്പിക്കുവാനുള്ള ഏറ്റവും മികച്ച വേദിയായാണ് സര്‍ഗോത്സവത്തെ കാണുന്നത്. പ്രധാന മത്സരയിനങ്ങളായ ചിത്രരചന, ഡാന്‍സ്, ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ഫാന്‍സിഡ്രസ് എന്നിവ കൂടാതെ ജനപ്രിയ മത്സരയിനങ്ങളായ സമൂഹഗാനം, ഗ്രൂപ്പ് ഡാന്‍സ്, അലുംനി ഷോ എന്നിവയിലും കടുത്ത പോരാട്ടം നടന്നതായി കണ്‍വീനര്‍ ജിബി ജോസഫ്, ചെയര്‍മാന്‍ ജ്യോതിദാസ് എന്നിവര്‍ അറിയിച്ചു. കിന്റര്‍ഗാര്‍ട്ടണ്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി നാന്നൂറില്‍പരം കുട്ടികള്‍ 29 മത്സരയിനങ്ങളിലായി നാലു വേദികളില്‍ അണിനിരന്നു. വിജയികള്‍ക്കുള്ള സമ്മാനവിതരണവും വെള്ളിയാഴ്ച തന്നെ നടത്തപ്പെട്ടു. 

ഇതിനോടനുബന്ധിച്ചു നടന്ന കെഇഎഫ് അംഗങ്ങളിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ഫോട്ടോ പ്രദര്‍ശനം ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമായി. മുന്‍വര്‍ഷത്തെ ചാന്പ്യന്മാരായ മാര്‍ അത്തനേഷ്യസ് എന്‍ജിനീറിങ് കോളേജിനു തന്നെയാണ് ഈ വര്‍ഷത്തെ കിരീടവും. തൃശ്ശൂര്‍ എന്‍ജിനീറിങ് കോളേജിനു രണ്ടാം സ്ഥാനവും കഐയ്ക്കു മൂന്നാം സ്ഥാനവും ലഭിച്ചു. സര്‍ഗപ്രതിഭകളായി സബ് ജൂനിയര്‍ വിഭാഗത്തില്‍ ഐറിന്‍ അന്ന ലിന്‍സ് ജൂനിയര്‍ വിഭാഗത്തില്‍ അപര്‍ണ സുധീര്‍ സീനിയര്‍ വിഭാഗത്തില്‍ രാഗ കണ്ണന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക