Image

കൊക്രോച്ച് ഫ്രൈയുമായി ടായ്‌വാന്‍ അമേരിക്കന്‍ വിപണിയിലേക്ക്

ജോര്‍ജ് തുമ്പയില്‍ Published on 28 January, 2018
കൊക്രോച്ച് ഫ്രൈയുമായി ടായ്‌വാന്‍ അമേരിക്കന്‍ വിപണിയിലേക്ക്
ന്യൂയോര്‍ക്ക്:
കൊഴുപ്പുകള്‍ ഇല്ലാത്ത, കൂടുതല്‍ വൈറ്റമിനുകള്‍ നല്‍കുന്ന പാറ്റകളെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തു കോടികളുടെ ബിസിനസ്സ് സ്വന്തമാക്കാന്‍ തെയ്‌വാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ അമേരിക്കയിലുള്ള ചൈനീസ് വംശജരെയാണ് ലക്ഷ്യമിടുന്നതെങ്കിലും വൈകാതെ അമേരിക്കക്കാരെയും തങ്ങളുടെ ട്രാക്കിലാക്കാനാണ് ശ്രമം. ഇതിനായി, കോക്ക്‌റോച്ച് വിശേഷങ്ങളുമായി കയറ്റുമതിക്കാര്‍ രംഗത്ത് നിലയുറപ്പിച്ചു കഴിഞ്ഞു.  

തെയ്‌വാനില്‍ നിന്നും യുഎസിലേക്ക് പാറ്റകളെ എക്‌സ്‌പോര്‍ട്ട് ചെയ്യുന്ന തെയ്‌വാന്‍ സ്വദേശി റോബര്‍ട്ട് ചെന്‍ പറയുന്നത്, നേരമ്പോക്കിനായി തുടങ്ങിയ കച്ചവടം ഇന്നു ലക്ഷങ്ങള്‍ നല്‍കുന്ന ബിസിനസ്സായി വളര്‍ന്നു കഴിഞ്ഞുവെന്നാണ്. പല്ലിയെയും പാമ്പിനെയും തിന്നുന്നവര്‍ ഏറെയുള്ള കിഴക്കന്‍ രാജ്യങ്ങളിലെ ഇഷ്ടവിഭവങ്ങളിലൊന്നയ കോക്ക്‌റോച്ച് കയറ്റുമതി ചെയ്താണ് ചെന്‍ നേട്ടം കൈവച്ചത്. 

കൂടുതല്‍ പോഷകങ്ങള്‍, കുറഞ്ഞ കൊഴുപ്പ് എന്നിവയാണ്, പാറ്റ തീറ്റിക്കാരെ ആകര്‍ഷിക്കുന്നതെന്ന് ചെന്‍ പറയുന്നു. വീട്ടിലെ പാറ്റ വളര്‍ത്തല്‍ മതിയാകാതെ വന്നതോടെ അദ്ദേഹം ഇപ്പോഴത് വലിയൊരു ഫാം ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെ നിന്ന് അമേരിക്കയിലേക്കും പാറ്റകളെ കയറ്റുമതി ചെയ്യുന്നു. 

ഒരു പൗണ്ട് പാറ്റയ്ക്ക് ഇപ്പോള്‍ 20 ഡോളറാണ് വില. അമേരിക്കന്‍ വിപണിയിലുള്ള ചൈനീസുകാരെ ലക്ഷ്യമിട്ടാണ് സംഗതി എത്തുന്നതെങ്കിലും ഒരുനാള്‍ അമേരിക്കക്കാരും പാറ്റ തീറ്റക്കാരായി മാറുമെന്നാണ് ചെന്നിന്റെ പ്രതീക്ഷ. 
കൊക്രോച്ച് ഫ്രൈയുമായി ടായ്‌വാന്‍ അമേരിക്കന്‍ വിപണിയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക