Image

ലീഗ് ഓഫീസ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം

നിഹമത്തുള്ള തയ്യില്‍ Published on 28 January, 2018
ലീഗ് ഓഫീസ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം
ദുബൈ: അങ്ങാടിപ്പുറം ഗവ:പോളിയില്‍ നടന്ന എം.എസ്.എഫ് എസ്.എഫ് ഐ തര്‍ക്കത്തിന്റെ മറപിടിച്ച് സി.പി.എംന്റെ ഒത്താശയോടെ പോലീസിനെ മുന്നില്‍ നിര്‍ത്തി പെരിന്തല്‍മണ്ണ മണ്ഡലം മുസ്ലീം ലീഗ് ഓഫീസ് തകര്‍ത്ത   ഡി.വൈ.എഫ് ഐ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം എന്നും, നാട്ടിലെ സൌഹാര്‍ദ്ദന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നും ദുബൈ മങ്കട മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു. ആക്റ്റിംഗ് പ്രസിഡന്റ് ജൈസല്‍ മണിയറയില്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ മണ്ഡലം കമ്മിറ്റിയുടെ ദുബൈ കെ.എം.സി.സി മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നിഹ്മതുള്ള മങ്കട മങ്കട സി.എച്ച് സെന്റെര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് പാങ്ങാട്ടിന് നല്‍കി നിര്‍വഹിച്ചു.മണ്ഡലം കമ്മിറ്റി വിജയകരമായി സംഘടിപ്പിച്ച ഒന്നാമത് അംജദ് മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ വരവ് ചെലവ് കണക്കുകള്‍ ട്രഷറര്‍ ഷൌക്കത്ത് വെങ്കിട്ട അവതരിപ്പിച്ചു. മണ്ഡലം നേതാക്കളായ അബ്ദുല്‍ നാസര്‍ കൂടിലങ്ങാടി, റാഫി കൊളത്തൂര്‍ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജന:സെക്രട്ടറി സബാഹ് കടന്നമണ്ണ സ്വാഗതവും സെക്രട്ടറി സലിം വെങ്കിട്ട നന്ദിയും പറഞ്ഞു.



ലീഗ് ഓഫീസ് തകര്‍ത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക