Image

പ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തു

Published on 29 January, 2018
പ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തു
അലക്‌സാണ്ട്രിയ, വിര്‍ജിനിയ: അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ പ്രൊഫ. പി.സി. നായരുടെ പുതിയ പുസ്തകം 'ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം' തിരുവനന്തപുരത്തു പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ പ്രകാശനം ചെയ്തു. ആര്‍. രാമചന്ദ്രന്‍ നായര്‍, നന്ത്യത്ത് ഗോപാലക്രിഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മലയാ
ത്തിലെ ആദ്യ നിഘണ്ടൂ തയ്യാറാക്കിയ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ പിന്മുറക്കാരനാണു ഹെര്‍മന്‍ ഹെസെ.

ഹെസ്സെയുടെ സാഹിത്യ ജീവിതവും രാഷ്ട്രീയ നിലപാടുകളും വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം. ഭാരതീയ ദര്‍ശനങ്ങള്‍ ലോക സാഹിത്യത്തിനു പരിചയപ്പെടുത്തിയ ഹെസ്സെ പുതിയ ദൈവവും മനുഷ്യനും ധര്‍മ്മവും വരട്ടെയെന്ന് ആഗ്രഹിച്ചു. ജര്‍മ്മനിയുടെ യുദ്ധ കൊതിയില്‍ പ്രതിഷേധിച്ച് 1919 ല്‍ സ്വിറ്റ്സര്‍ലണ്ടിലേക്ക് പോയ അദ്ദേഹം സാഹിത്യ സൃഷ്ടികള്‍ക്ക് ലഭിച്ച പ്രതിഫലത്തിന്റെ സിംഹഭാഗവും സമാധാനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വച്ചു. 

ദുരന്തപൂര്‍ണമായ ഒരു കാലഘട്ടത്തില്‍ അദ്ദേഹം അനുഷ്ഠിച്ചു പോന്ന സത്യപരിപാലനത്തേയും മനുഷ്യ വാത്സല്യത്തേയും കീര്‍ത്തിച്ചുകൊണ്ട് 1946-ല്‍ നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. 

രാഷ്ട്രീയമായി ഹെസ്സെ ഒരു ജനാധിപത്യ വിശ്വാസിയും ആത്മനിഷ്ഠമായ ജീവിത വീക്ഷണത്തില്‍ ഒരു വ്യക്തിവാദിയുമായിരുന്നു. അനേകം തലങ്ങളുള്ള ഒരു കാല്‍പനിക ഭാവാത്മകത ഹെസ്സെ ആധുനിക യൂറോപ്യന്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്നു.

അമേരിക്കയിലെ പല കോളേജുകളിലും ധനതത്ത്വശാസ്ത്ര പ്രൊഫസറായിരുന്ന ഡോ. പി.സി. നായര്‍ തിരുവല്ല സ്വദേശിയാണ്. 1959 ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും എക്കണോമിക്സില്‍ ബി.എ.ഓണേഴ്സ് പ്രശംസാര്‍ഹമായി പാസ്സായി. ലോകപ്രശസ്ത ധനതത്ത്വശാസ്ത്രജ്ഞനായ ഡോ.ഇ.ജെ.ജോണ്‍സന്റെ കൂടെ ജോലി ചെയ്തു. 

ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എ.ബിരുദം നേടി. പിന്നീട് ധനതത്ത്വശാസ്ത്രത്തില്‍ പി.എച്ച്.ഡി.ബിരുദവും സമ്പാദിച്ചു. 

ഹെര്‍മന്‍ ഹെസ്സെയുടെ സിദ്ധാര്‍ത്ഥ, ഇബ്സന്റെ ശ്രേഷ്ഠ ശില്‍പി തുടങ്ങിയവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ആനുകാലികങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1985 ല്‍ വാഷിംഗ്ടണില്‍ നടന്ന ലോകമലയാള സമ്മേളനത്തിന്റെ ജനറല്‍ കണ്‍വീനറായിരുന്നു. 2014 ല്‍ വള്ളത്തോള്‍ പുരസ്‌കാരം ലഭിച്ചു.
പ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തുപ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തുപ്രൊഫ. പി.സി. നായരുടെ ഹെര്‍മന്‍ ഹെസെക്ക് ഒരാമുഖം പ്രകാശനം ചെയ്തു
Join WhatsApp News
Sudhir Panikkaveetil 2018-01-29 12:41:39
Hearty congratulations and best wishes ! Sudhir
G. Puthenkurish 2018-01-29 22:49:14
 Congratulations! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക