Image

പമ്പ മലയാളി അസ്സോസിയേഷന്‍ സജി കരിംകുറ്റിയില്‍ അനുസ്മരണം സംഘടിപ്പിച്ചു

ജോര്‍ജ്ജ് ഓലിക്കല്‍ Published on 29 January, 2018
പമ്പ മലയാളി അസ്സോസിയേഷന്‍ സജി കരിംകുറ്റിയില്‍ അനുസ്മരണം സംഘടിപ്പിച്ചു
ഫിലാഡല്‍ഫിയ: പമ്പ മലയാളി അസ്സോസിയേഷന്റെ ആയൂഷ്ക്കാല മെമ്പറും, പമ്പയുടെ എക്‌സിക്യൂട്ടീവ് അംഗവും ഫിലാഡല്‍ഫിയമലയാളിസമൂഹത്തിലെസജീവ സാന്നിദ്ധ്യവുമായിരുന്ന സജികരിംകുറ്റിയിലിന്റെആകസ്മികവേര്‍പാടില്‍ പമ്പ മലയാളിഅസ്സോസിയേഷന്റെഅഗാധമായദുഃഖം രേഖപ്പെടുത്തുവാന്‍ പമ്പ മലയാളിഅസ്സോസിയേഷനിലെഅംഗങ്ങളും അ‘}ദയകാംഷികളും പമ്പ ഇന്ത്യന്‍ കമ്മ}ണിറ്റിസെന്ററില്‍ സമ്മേളിച്ചു.

പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ അനുശോചന പ്രമേയം അവതരിപ്പി
ച്ചു. ഫിലാഡല്‍ഫിയായിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്ന സജി കരിംകുറ്റിയിലിനെ അനുസ്മരിച്ചുകൊണ്ട് ഫിലാഡല്‍ഫിയായിലെ വിവിധ സംഘടന പ്രതിനിധികളും കലാ സാംസ്ക്കാരിക പ്രവര്‍ത്തകരും സജിയുടെ അടുത്ത സുഹൃത്തുക്കളുമായ നിരവിധി പേര്‍ സജിയുമായുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവച്ചു.

പമ്പ മലയാളിഅസ്സോസിയേഷന് സജി നല്‍കിയസേവനങ്ങളെ അനുസ്മരിച്ചുകൊണ്‍ട് പമ്പയുടെ പ്രതിനിധികളായഅലക്‌സ്‌തോമസ്, രാജന്‍ സാമുവല്‍, ഫാദര്‍ ഫിലിപ്പ്‌മോഡയില്‍, മോഡിജേക്കബ്, സുമോദ് നെല്ലിക്കാല, വി.വി ചെറിയാന്‍, അറ്റോര്‍ണി ബാബുവറുഗീസ്, പ്രസാദ്‌ബേബി, റെജി, ജേക്കബ് കോര, മാക്‌സല്‍ഗിഫോര്‍ഡ്, എന്നിവരും, വിവിധ സാമൂഹികസാംസ്ക്കാരിക നേതാക്കളായ പ്രൊഫസര്‍ കോശി തലíല്‍ (നാട്ടുക്കൂട്ടം), ജോര്‍ജ്ജ് നടവയല്‍ (പിയാനോ), എബ്രാഹം മാത്യു (മലയാളം വാര്‍ത്ത), സുധ കര്‍ത്ത (പ്രസ്സ് ക്ലബ് ഫിലാഡല്‍ഫിയ ചാപ്റ്റര്‍), തോമസ് പോള്‍ (ഫ്രണ്‍ട്‌സ് ഓഫ് തിരുവല്ല), സുരേഷ് നായര്‍ (ഫ്രണ്‍ട്‌സ് ഓഫ് റാന്നി) സുമോദ്‌ജേക്കബ്, ഫിലിപ്പോസ് ചെറിയാൻ  എന്നിവര്‍ സജി കരിംകുറ്റിയില്‍ മലയാളി സമൂഹത്തിന് നല്‍കിയ സേവനങ്ങളെയും, അദ്ദേഹവുമായി ചിലവഴിച്ച നല്ല മുഹൂര്‍ത്തങ്ങളെയും അനുസ്മരിച്ചു. പമ്പ ജനറല്‍ സെക്രട്ടറി ജോണ്‍ പണിക്കര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഏവര്‍ക്കും നന്ദി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക