Image

കലാ തിലകമായി അങ്കിതാ അനീഷ്‌

അബ്ദുല്‍ റഹിമാന്‍, അബുദാബി Published on 29 January, 2018
കലാ തിലകമായി അങ്കിതാ അനീഷ്‌
അബുദാബി : മലയാളി സമാജം യുവജനോത്സവം-2018 കലാ തിലകമായി അങ്കിതാ അനീഷ്‌ തെരഞ്ഞെടുക്കപ്പെട്ടു. 

കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിൽ ഒന്നാം സ്‌ഥാനവും ഭരതനാട്യത്തിൽ രണ്ടാം സ്‌ഥാനവും പ്രച്ഛന്ന വേഷത്തിൽ മൂന്നാം സ്ഥാനവും നേടിയ അങ്കിതാ അനീഷ്, പത്തൊന്‍പതു പോയിന്റ് നേടിയാണ് സമാജം – ശ്രീദേവി സ്മാരക റോളിംഗ് ട്രോഫി കരസ്ഥമാക്കിയത്. 

അബുദാബി മലയാളി സമാജത്തിന്റെ 2016 ലെയും 2017 ലെയും ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവത്തില്‍ ജൂനിയർ വിഭാഗം കുച്ചിപ്പുടിയില്‍ ഒന്നാം സ്ഥാനവും ദുബായിൽ സ്വാന്തനം 2016 യൂത്ത് ഫെസ്റ്റിവലിൽ കുച്ചിപ്പുടിയിലും നാടോടി നൃത്ത ത്തിലും ഒന്നാം സ്ഥാനവും അങ്കിത കരസ്ഥമാക്കിയിരുന്നു. 

ഒൻപത് വയസ്സിന് താഴെയുള്ള വിഭാഗത്തിൽ അഞ്ജലി വേതൂർ, സീനിയർ വിഭാഗ ത്തിൽ നൂറ നുജൂം എന്നിവർ വ്യക്തി ഗത ചാമ്പ്യന്‍ ഷിപ്പുകള്‍ നേടി. നാടക സംവിധായകൻ വക്കം ഷക്കീർ, കലാ മണ്ഡലം സത്യ ഭാമ, കലാമണ്ഡലം രാജിതാ മഹേഷ് എന്നിവരാണ് വിധി കര്‍ത്താക്കള്‍ ആയി എത്തിയത്.

കലാ തിലകമായി അങ്കിതാ അനീഷ്‌ കലാ തിലകമായി അങ്കിതാ അനീഷ്‌ കലാ തിലകമായി അങ്കിതാ അനീഷ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക