Image

ബ്‌ളാഞ്ചാര്‍ഡ്‌സ് ടൗണില്‍ ഇടവകോത്സവം ഫെബ്രുവരി മൂന്നിന്

Published on 29 January, 2018
ബ്‌ളാഞ്ചാര്‍ഡ്‌സ് ടൗണില്‍ ഇടവകോത്സവം ഫെബ്രുവരി മൂന്നിന്

ബ്‌ലാഞ്ചാര്‍ഡ്‌സ് ടൗണ്‍: അയര്‍ലന്‍ഡിലെ ബ്ലാഞ്ചാര്‍ഡ്‌സ് ടൗണ്‍ സീറോ മലബാര്‍ കാത്തലിക് കമ്യൂണിറ്റിയില്‍ ഇടവകോത്സവം ഫെബ്രുവരി മൂന്നിന് (ശനി) നടക്കും. വൈകുന്നേരം നാലു മുതല്‍ Dunboyne Communtiy Cetnre ല്‍ ആണ് ആഘോഷ പരിപാടികള്‍. 

ഉച്ചകഴിഞ്ഞ് 1.30 ന് Chapel of Ease, Littlepace Church ല്‍ ദിവ്യബലിയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ ഡബ്ലിന്‍ സഹായ മെത്രാന്‍ ബിഷപ് റെയമണ്ട് ഫീല്‍ഡ് ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ ചാപ്ലിന്‍ ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍ ആശംസകള്‍ അര്‍പ്പിക്കും. ഇടവക ദിനം, വിശ്വാസ പരിശീലന വാര്‍ഷികം, കുടുംബ യൂണിറ്റുകളുടെ വാര്‍ഷികം, സ്‌നേഹവിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായിരിക്കുമെന്ന് സീറോ മലബാര്‍ സഭാ ചാപ്ലിന്‍ ഫാ. ജോസ് ഭരണികുളങ്ങര, കണ്‍വീനര്‍, കൈക്കാരന്മാര്‍, കമ്മിറ്റിഅംഗങ്ങള്‍, വിശ്വാസപരിശീലന അധ്യാപകര്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക