Image

ആക്റ്റിവിസ്റ്റ് രവിരഘ് ബീറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്

പി.പി. ചെറിയാന്‍ Published on 30 January, 2018
 ആക്റ്റിവിസ്റ്റ് രവിരഘ് ബീറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്
മന്‍ഹാട്ടന്‍: ജനുവരി 11 ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ പിടികൂടി ജയിലിലടച്ച ഇന്ത്യന്‍ വംശജനും, അനധികൃത കുടിയേറ്റക്കാരുടെ അവകാശങ്ങള്‍ക്കു നിരന്തരമായി വാദിക്കുകയും ചെയ്തിരുന്ന രവിരഘ്ബീറിനെ ജയിലില്‍ നിന്നും വിട്ടയയ്ക്കാന്‍ ജനുവരി 29 തിങ്കളാഴ്ച മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി ജഡ്ജി കാതറിന്‍ ഫോറസ്റ്റ് ഉത്തരവിട്ടു.

ട്രിനിഡാഡുകാരനായ  രവിയെ അറസ്റ്റു ചെയ്തതു അനാവശ്യമായ ക്രൂരതയാണെന്ന് ജഡ്ജി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടു. 1991 ല്‍ വിസിറ്റേഴ്‌സ് വിസയില്‍ അമേരിക്കയിലെത്തിയ രവി 1994 മുതല്‍ ഗ്രീന്‍ കാര്‍ഡ് ഫോള്‍ഡറായിരുന്നു. 2006 ല്‍ ഇമ്മിഗ്രേഷന്‍ അധികൃതര്‍ ഇദ്ദേഹത്തെ പിടികൂടി നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. എന്നാല്‍ ഇതിനെതിരെ സ്റ്റേ ലഭിച്ച രവി നീതിക്കുവേണ്ടിയുള്ള തന്റെ പോരാട്ടം ശക്തിപ്പെടുത്തുകയായിരുന്നു.

ഇന്ന് ഫെഡറല്‍ ജഡ്ജ് വായിച്ച ഏഴുപേജു വരുന്ന വിധിന്യായത്തില്‍ ഡൊണാളള്‍ഡ് ട്രമ്പിന്റെ ഇമ്മിഗ്രേഷന്‍ നയങ്ങളെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
കോടതി ഉത്തരവ് ഉണ്ടായെങ്കിലും ഡിപോര്‍ട്ടേഷന്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇമ്മിഗ്രേഷന്‍ അധികൃതര്‍ വെളിപ്പെടുത്തി. ജഡ്ജിയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നതിന് അധികൃതര്‍ തയ്യാറായി. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജഡ്ജിയുടെ ഉത്തരവ് വിപരീതഫലമാണ് ഉളവാക്കുക എന്നും ഇവര്‍ ചൂണ്ടികാട്ടി. ഏതായാലും രവിയുടെ ജയില്‍ വിമോചനം കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആയിരിക്കണക്കിന് ആളുകള്‍ ആഘോഷമാക്കി.

 ആക്റ്റിവിസ്റ്റ് രവിരഘ് ബീറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ് ആക്റ്റിവിസ്റ്റ് രവിരഘ് ബീറിനെ വിട്ടയയ്ക്കാന്‍ കോടതി ഉത്തരവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക