Image

ജര്‍മ്മനിയിലെ ഇസ്‌ലാം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

ജോര്‍ജ് ജോണ്‍ Published on 30 January, 2018
ജര്‍മ്മനിയിലെ ഇസ്‌ലാം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു
ബെര്‍ലിന്‍: ജര്‍മ്മനിയിലെ തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി)യുടെ മുതിര്‍ന്ന നേതാവ് ആര്‍തര്‍ വാഗ്‌നര്‍ ഇസ്‌ലാം മതം സ്വീകരിച്ചു. തീവ്ര ഇസ്‌ലാം വിരുദ്ധ നിലപാടുള്ള പാര്‍ട്ടിയുടെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്നും രാജി വെച്ചൊഴിഞ്ഞതായി ഔദ്യോഗിക വ്യുത്തങ്ങള്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാഗ്‌നര്‍ രാജിവച്ചതെന്നാണ് പാര്‍ട്ടി വക്താവ് നല്‍കുന്ന വിശദീകരണം. 2015 മുതല്‍ പാര്‍ട്ടിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമാണ് വാഗ്‌നര്‍. 

അതേസമയം, അദ്ദേഹം വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. മതംമാറ്റം തന്റെ വ്യക്തിപരമായ കാര്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 
പാര്‍ട്ടിയുടെ സ്റ്റേറ്റ് കമ്മിറ്റിയില്‍ ആരാധാനാലയവും  വിശ്വാസവിഭാഗങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു വാഗ്‌നറിന്റെ പഠന മേഖല. 

മുസ്‌ലിംവിരുദ്ധ നിലപാടിന്റെ ഭാഗമായി അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരേ ശക്തമായ സമീപനം സ്വീകരിക്കുന്ന എ.എഫ്.ഡി, 2017 സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12.6 ശതമാനം വോട്ട് നേടി ചരിത്രം കുറിച്ചിരുന്നു. ജര്‍മ്മന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണ് തീവ്ര വലതുപക്ഷ കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്ന എ.എഫ്.ഡി.  

ഇസ്‌ലാം ജര്‍മനിക്ക് ചേര്‍ന്നതല്ലെന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന്. പുതുവല്‍സര വേളയില്‍ അറബി ഭാഷയില്‍ ആശംസാ സന്ദേശം പോസ്റ്റ് ചെയ്ത പോലിസിനെ വിമര്‍ശിച്ച് ഇസ് ലാം വിരുദ്ധ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു ഈ നടപടി. ജര്‍മനിയില്‍ മുസ്‌ലിം പള്ളികള്‍ പണിയുന്നതിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി കൂടിയാണ് എഎഫ്ഡി.

ജര്‍മ്മനിയിലെ ഇസ്‌ലാം വിരുദ്ധ നേതാവ് ഇസ്‌ലാം മതം സ്വീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക