Image

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കും

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 30 January, 2018
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കും
ന്യൂറൊഷേല്‍ : വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2018ലെ പ്രവര്‍ ത്തനോദ്ഘാടനം ന്യൂറൊഷേലില്‍ ഉള്ള ഷെര്‍ലിസ് ഇന്ത്യന്‍ റസ്‌റൊരെന്റില്‍ നടത്തി . പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുകയും ആണ് ഈ വര്‍ഷത്തെ മുഖ്യ ലക്ഷ്യം. ജനഹൃദയങ്ങളെ ആകര്‍ഷിക്കത്തക്ക വിധത്തില്‍ അസോസിയേഷന്റെ രൂപകല്പനയില്‍ മാറ്റം വരുത്തുമാനും കമ്മറ്റിയില്‍ തിരുമാനം ആയി.

മുന്‍ പ്രസിഡന്റ് ടെറന്‍സണ്‍ തോമസ് പുതിയ പ്രസിഡന്റ് ആന്റോ വര്‍ക്കിക്കും, മുന്‍ സെക്രട്ടറി ആന്റോ വര്‍ക്കി പുതിയ സെക്രട്ടറി ലിജോ ജോണിനുംട്രഷര്‍ ബിപിന്‍ ദിവാകരനും ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ജോണ്‍ സി വര്‍ഗീസിന്റെ സാനിധ്യത്തില്‍ അധികാര കൈമാറ്റം നടത്തി. ടെറന്‍സണ്‍ തോമസ് തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അസോസിയേഷന് ഉണ്ടായ വളര്‍ച്ചയെപറ്റി എടുത്തു പറയുകയുണ്ടായി.

പ്രസിഡന്റ് ആന്റോ വര്‍ക്കിയുടെഅഅദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ലിജോ ജോണ്‍ആമുഖ പ്രസംഗം നടത്തുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ രുപരേഖ അവതരിപ്പിക്കുകയും ചെയ്യ്തു. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷറര്‍ ബിപിന്‍ ദിവാകരന്‍, എന്നിവര്‍ ഈ വര്‍ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെപറ്റി സംസാരിച്ചു. ആന്റോ വര്‍ക്കിയുടെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പുതിയതായി അധികാരം ഏറ്റ ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസിനെ അഭിനന്ദിക്കുകയും, അദ്ദേഹം 2018 ലെ ഫോമാ ഇലക്ഷനില്‍ മത്സരിക്കുന്നതിനു എല്ലാവിധ സഹകരണവും വാഗ്ദനം ചെയ്തു.

ഈസ്റ്റര്‍, വിഷു, ഫാമിലി നൈറ്റ് എന്നിവ ഏപ്രില്‍ മാസം 21നു തിയതിനടത്തും. ഈവര്‍ഷത്തെകോര്‍ഡിനെറ്റര്‍സ് ആയി ടെറന്‍സണ്‍ തോമസിനേയും ജിഷ അരുണിനെയുംനിയമിച്ചു . മേയ് മാസത്തില്‍ വനിതാ ഫോറത്തിന്റെ സെമിനാറും നടത്തും.വനിതാ ഫോറംചെയര്‍പേഴ്‌സണ്‍ ആയി രാധ മേനോനെയും നിയമിച്ചു. രാധയുടെ നേത്യത്തത്തില്‍ കമ്മിറ്റി വിപുലീകരിച്ചു പ്രവര്‍ത്തനം വിപുലീകരിക്കും. അമേരിക്കന്‍ മലയാളീ സമൂഹത്തില്‍ പലപ്പോഴും വനിതകള്‍ക്ക് അവരുടെ കഴിവിനനുസരിച്ചുള്ള ആദരവ് ലഭിച്ചിട്ടില്ല, അത് നേടിയെടുക്കുക എന്നത് ശ്രമകരമായ കാര്യവുമാണ്. വനിതകളെ മുഖ്യധാരയിലേക്ക് വരുവാന്‍ അവസരം ഒരുക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം .
ജൂണ്‍ മാസത്തില്‍ വിവധ സെമിനാറുകള്‍ നടത്തും.കോര്‍ഡിനെറ്റര്‍സ് ആയി രാജന്‍ ടി ജേക്കബ്, ചാക്കോ പി ജോര്‍ജ് (അനി), ഡോ. ഫിലിപ്പ് ജോര്‍ജ് , എം.വി . കുര്യന്‍ , എന്നിവരെ ചുമതലപ്പെടുത്തി.
ജൂലൈ21 ആം തിയതിഫാമിലി പികിനിക് നടത്താന്‍കോര്‍ഡിനെറ്റര്‍സ് ആയി ജോണ്‍ തോമസ്, രാജ് തോമസ്, കെ.ജെ. ഗ്രിഗറി, സുരേന്ദ്രന്‍ നായര്‍, എ. വി വര്‍ഗീസ്എന്നിവരെയും ചുമതലപ്പെടുത്തി.

അസോസിയേഷന്റെ ഏറ്റവും വലിയ പരിപാടി ആണ് ഓണാഘോഷം. ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 8 ന് നടത്താനും തീരുമാനിച്ചു. നാല്‍പ്പത്തിമൂന്ന്ഓണം ഉണ്ട പ്രൗഡിയില്‍ വെസ്റ്റ്‌സ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഒരുക്കുന്ന ഓണാഘോഷം സദ്യകൊണ്ട് നാവിനും കലാമേളകൊണ്ട് മനസിനും എന്നും മികവിന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്ന ഒരു ഉത്സവമാണ് . ഓണം ഇക്കുറിയും മികവിന്റെ പാരമ്പര്യം കാത്തു സുക്ഷിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

അമേരിക്കയില്‍ എത്തിയ മലയാളികളുടെ ആദ്യ തലമുറ റിട്ടയര്‍മെന്റ് ജീവിതത്തിലേക് കടന്നുകൊണ്ടിരിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുക എന്നതിന്നാണ് അസോസിയേഷന്‍ പരിശ്രമിക്കുന്നത്. ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍മെന്റ് സെമിനാറുകള്‍ നടത്താന്‍ഇതിനെറെ കോര്‍ഡിനെറ്റര്‍സ് ആയികെ.ജെ. ഗ്രിഗറി, ജെ. മാത്യുസ്, എം . വി. ചാക്കൊ, കെ ജി ജനാര്‍ദ്ദനന്‍, ജോണ്‍ തോമസ്, ഇട്ടൂപ്പ് ദേവസ്യ, ജയാ കുര്യന്‍, ജോണ്‍ മാത്യു എന്നിവരെയും നിയമിച്ചു.

അമേരിക്കന്‍ പോളിറ്റിക്‌സില്‍ മലയാളീ പ്രാതിനിത്യം ഉറപ്പിക്കുവനും, നമ്മുടെ യുവ തലമുറയെ അമേരിക്കന്‍ പോളിറ്റിക്‌സില്‍ലേക്ക് അക്രക്ഷിക്കുവാനും പോളിറ്റിക്കല്‍ ക്യാമ്പൈനോടൊപ്പം ഒരു ഇലക്ഷന്‍ ഡിബേറ്റ് നടത്താനും തിരുമാനിച്ചു , കോര്‍ഡിനെറ്റര്‍സ് ആയി കൊച്ചുമ്മന്‍ ടി. ജേക്കബ്, തോമസ് കോശി എന്നിവരെയും ചുമതലപ്പെടുത്തി.

നവംബര്‍ മാസം ചാരിറ്റി മാസം ആയി അചരിക്കും. മനുഷ്യരായലും അസോസിയേഷന്‍ ആയാലും സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് ജനസമ്മതരാകുന്നത്. ഈ വര്‍ഷം ഒട്ടനവധി ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കണം. അങ്ങനെയുള്ള പ്രവര്‍ത്തനങ്ങളുമായാണ്അസോസിയേഷന്‍ മുന്നോട്ട് പോകുന്നത്. ഇതിന്റെ കോര്‍ഡിനെറ്റര്‍സ് ആയി, കൊച്ചുമ്മന്‍ ടി. ജേക്കബ്,കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍ , എം.വി. കുര്യന്‍ , നിതിഷ് ഉമ്മന്‍, ലീന ആലപ്പാട്ട് എന്നിവരെയും ചുമതലപ്പെടുത്തി.

ഡിസംബര്‍ മാസത്തില്‍ക്രിസ്തുമസ് ന്യൂ ഇയര്‍ അഘോഷം, വാര്‍ഷിക ജനറല്‍ ബോഡിയുംജനുവരി അഞ്ചാം തിയതി നടത്താനും തീരുമാനിച്ചു. അതോടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തിന് തിരിശില വിഴും.

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുഖ പത്രമായ കേരള ദര്‍ശനത്തിന്റെ ചീഫ് എഡിറ്റര്‍ ആയി ജോയി ഇട്ടനെയും, ഓണ്‍ലൈന്‍ വേര്‍ഷന്റെ എഡിറ്റര്‍ ആയി ഗണേഷ് നായരെയുംനിയമിച്ചു . ഓണാഘോഷത്തോടനുബന്ധിച്ചുള്ള പ്രൗഡഗംഭീരമായ സുവനീറും പുറത്തു ഇറക്കുന്നതാണ്.

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുവാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷറര്‍: ബിപിന്‍ ദിവാകര ; വൈസ് പ്രസിഡന്റ്: ശ്രീകുമാര്‍ ഉണ്ണിത്താന്‍ ജോ. സെക്രട്ടടറി: ഷാജന്‍ ജോര്‍ജ്, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് എന്നിവര്‍ അഭ്യര്‍ഥിച്ചു.
വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കുംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കുംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കുംവെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാരിറ്റി പ്രവര്‍ത്തനത്തിനു മുന്‍ തൂക്കം നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക