ബെര്‍ലിന്‍: ജര്‍മ്മന്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കലിന്റെ പിന്‍ഗാമിയും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പ്രസിഡണ്ടുമായി അനെഗ്രെറ്റ് ക്രാബ് കാരന്‍ബവര്‍ ആയിരിക്കുമെന്ന് സൂചന. സാര്‍ലാന്‍ഡ് സംസ്ഥാനത്തെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും, സി.ഡി.യു. സംസ്ഥാന പ്രസിഡണ്ടുമാണ് അനെഗ്രെറ്റ് ക്രാബ് കാരന്‍ബവര്‍.
ജര്‍മ്മന്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കല്‍ പിന്‍ഗാമി ആയി ഇപ്പോഴത്തെ ഡിഫന്‍സ് മിനിസ്റ്റര്‍ യൂര്സുലാ ഫോണ്‍ ലയണ്‍ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്.
എന്നാല്‍ ചാന്‍സലര്‍ അംഗെലാ മെര്‍ക്കല്‍ അനെഗ്രെറ്റ് ക്രാബ് കാരന്ബവറിനെ തന്റെ പിന്‍ഗാമി ആയി ഉയര്‍ത്തിക്കാട്ടുന്നു. കത്തോലിക്കയും മൂന്ന് കുട്ടികളുടെ മാതാവും, നിയമബിരുദത്തില്‍ ബിരുദാനന്തര ബിരുദവും ഉള്ള വിദഗ്ദ്ധയാണ് അനെഗ്രെറ്റ് ക്രാബ് കാരന്‍ബവര്‍. 2011 മുതല്‍ സാര്‍ലാന്‍ഡ് സംസ്ഥാന മുഖ്യമന്ത്രി ആണ് അനെഗ്രെറ്റ് ക്രാബ് കാരന്‍ബവര്‍. അംഗെലാ മെര്‍ക്കല്‍ ഇപ്പോള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി നടത്തുന്ന കൂട്ടുമന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് ശേഷം വരുന്ന ജര്‍മന്‍ മന്ത്രിസഭയില്‍ അനെഗ്രെറ്റ് ക്രാബ് കാരന്‍ബവര്‍ മന്ത്രിയായിരിക്കുമെന്ന് കരുതുന്നു.