Image

'യുവര്‍സ്‌ ലവിങ്‌ലി' ത്രില്ലര്‍ ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു

Published on 31 January, 2018
 'യുവര്‍സ്‌ ലവിങ്‌ലി' ത്രില്ലര്‍ ഹ്രസ്വചിത്രം  റിലീസ്‌ ചെയ്‌തു

കൊച്ചി: നസീര്‍ ബദറുദീന്‍ കഥയെഴുതി സംവിധാനം നിര്‍വഹിച്ച 'യുവര്‍സ്‌ ലവിങ്‌ലി' എന്ന ഹ്രസ്വചിത്രം മ്യൂസിക്‌247 യൂട്യൂബില്‍ റിലീസ്‌ ചെയ്‌തു.

 ഒരു ഭര്‍ത്താവ്‌ ജോലി കഴിഞ്ഞു തിരികെ വീട്ടില്‍ എത്തുമ്പോള്‍ ഭാര്യ മിസ്സിംഗ്‌ ആണെന്ന്‌ മനസ്സിലാക്കുന്നതും അവരെ അന്വേഷിക്കുന്നതുമാണ്‌ കഥയുടെ സാരം. 17 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ഷോര്‍ട്‌ ഫിലിം തുടക്കം മുതല്‍ തികഞ്ഞ സസ്‌പെന്‍സും ക്ലൈമാക്‌സ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത രീതിയിലുമാണ്‌ ചത്രീകരിച്ചിരിക്കുന്നത്‌.

ബിലാസ്‌ നായര്‍, സരിന്‍, മണി നായര്‍, രമ്യ ശ്യാം, പ്രദീപ്‌ ജോസഫ്‌, സുബിത്‌ ബാബു എന്നിവര്‍ ഈ ത്രില്ലറില്‍ അഭിനയിച്ചിട്ടുണ്ട്‌. സിബിന്‍ ചന്ദ്രന്‍ ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. അരുണ്‍ രാജിന്റെതാണ്‌ പശ്ചാത്തലസംഗീതം. നസീര്‍ ബദറുദീന്‍ തന്നെയാണ്‌ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.


'യുവര്‍സ്‌ ലവിങ്‌ലി' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=-iazs7AJRG8 
 'യുവര്‍സ്‌ ലവിങ്‌ലി' ത്രില്ലര്‍ ഹ്രസ്വചിത്രം  റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക