Image

ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : തിരുവഞ്ചൂര്‍

Published on 01 February, 2018
ഒഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം : തിരുവഞ്ചൂര്‍

മെല്‍ബണ്‍: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസി (ഒഐസിസി) ന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു മുന്‍ മന്ത്രിയും കെപിസിസി അംഗവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. ഒഐസിസിയും കെപിസിസി കലാസംസ്‌കാരിക സംഘടന വിചാര്‍ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഒഐസിസി ടൗണ്‍വില്ല ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യോഗം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒഐസിസി ടൗണ്‍സ് വില്ല സെക്രട്ടറി സുരേഷ് പോള്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഒഐസിസി നടത്തിവരുന്ന വിവിധ സാമൂഹ്യപ്രവര്‍ത്തനങ്ങളെപ്പറ്റി ഓസ്‌ട്രേലിയായുടെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്തു വരുന്ന പ്രതിനിധികള്‍ സംസാരിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, ഡോ.കെ.എന്‍ ബെത്തി, കെ.ജി.ഹരി, ബിജു കുന്പിക്കന്‍, ജോസ്‌മോന്‍ ആനതരിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക