Image

പൊതുമാപ്പ്: കല കുവൈറ്റ് സഹായ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിച്ചു

Published on 01 February, 2018
പൊതുമാപ്പ്: കല കുവൈറ്റ് സഹായ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിനായി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ആരംഭിച്ചിട്ടുള്ള സഹായ കേന്ദ്രങ്ങളില്‍ തിരക്കു വര്‍ധിച്ചു.

മലയാളികളെ കൂടാതെ നിരവധി ഇന്ത്യക്കാരാണ് ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ തേടി കലയുടെ മേഖല ഓഫീസുകളില്‍ എത്തിച്ചേരുന്നത്. വിവിധ കാരണങ്ങളാല്‍ താമസരേഖ പുതുക്കാനാവാതെ നിരവധി ആളുകളാണ് കുവൈത്തില്‍ കഴിയുന്നത്. 

കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിന് ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണ് ആഭ്യന്തര മന്ത്രാലയം പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തു തുടാരുന്നവര്‍ക്ക് പിഴയടച്ചാല്‍ താമസ അനുമതി രേഖ നിയമവിധേയമാക്കാമെന്നും കുറ്റകൃത്യങ്ങളിലും സാന്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാവിലക്കുള്ളവര്‍ക്ക് പൊതുമാപ്പു ബാധകമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവര്‍ക്ക് കുവൈറ്റില്‍ തിരിച്ചു വരുന്നതിനുള്ള അവസരം ഉണ്ടായിരിക്കുമെന്നും ഫെബ്രുവരി 22 നുശേഷം നിയമപരമല്ലാതെ നാട്ടില്‍ തുടരുന്നവര്‍ക്ക് കടുത്ത പിഴയും ശിക്ഷയും നാടു കടത്തിയാല്‍ പിന്നെ രാജ്യത്തേക്ക് തിരിച്ചു വരാന്‍ കഴിയില്ലെന്നും ആഭ്യന്തര വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക