Image

ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം :4: ഡോ. മാത്യു ജോയ്‌സ്)

Published on 01 February, 2018
ബിറ്റ്‌കോയിന്റെ നാള്‍വഴികള്‍ (ഭാഗം :4: ഡോ. മാത്യു ജോയ്‌സ്)
“”വെറും ഇന്റര്‍നെറ്റ് കളി’’യെന്ന് 90 കളില്‍ വിശേഷിപ്പിച്ച് തമാശയായി പിന്ത ള്ളിയ AOL കമ്പനിയുടെ മേധാവികളും യുവശാസ്ത്രവിദ്യാര്‍ത്ഥികളും, ബിറ്റ്‌കോയിന്‍ വളര്‍ന്നു വലുതായപ്പോള്‍, അതേ സാങ്കേതികവിദ്യ ഇന്ന് അംഗീകരിച്ചു കൊണ്ടിരി ക്കുന്നത് അതിശയകരമായി തോന്നിയേക്കാം. ഇന്ന് ക്രിപ്‌റ്റോകറന്‍സികളുടെ അഭൂത പൂര്‍വ്വമായ വളര്‍ച്ചയും പെരുപ്പവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന 1% ജനങ്ങളെയു ള്ളുവെങ്കിലും ലോകസാമ്പത്തിക രംഗത്തും വ്യാപാരവിനമയരംഗത്തും ഇപ്പോള്‍ സം ജാതമായിരിക്കുന്ന കുഞ്ഞോളങ്ങള്‍ നാളെ വന്‍തിരമാലകളായി മാറുമെന്ന് സാമ്പ ത്തികവിദഗ്ദ്ധര്‍ കണക്കുകൂട്ടിത്തുടങ്ങിയിരിക്കുന്നു. ചെയ്‌സ് കമ്പനി (J.P Morgan Chase) യുടെചീഫ് എക്‌സിക്യുട്ടീവ് ആയ ജേമിഡൈമന്‍, ഫോക്‌സ് (Fox Business News) ന്യൂസിനോട് പറഞ്ഞത്് “”ഞാന്‍ കഴിഞ്ഞ വര്‍ഷം ബിറ്റ്‌കോയിന്‍ ഒരു തട്ടിപ്പാ ണെന്ന് പറഞ്ഞതില്‍ ഇന്ന് ഖേദിക്കുന്നു’’ എന്നാണ്.

ഉദാഹരണമായി ലോകം ഇന്ന് സ്മാര്‍ട്ട് യുഗത്തിലാണ്്. അത്യാവശ്യ കാര്യ ത്തിന് വിളിക്കാനും പറയാനും മാത്രമായി നിലവില്‍ വന്ന ഫോണുകള്‍, സാങ്കേതി കവിദ്യയുടെ കുതിച്ചുകയറ്റത്തില്‍ മനുഷ്യന് ഏറ്റവും ഉപകാരപ്രദമായി കൈയ്ക്കു ള്ളില്‍ ഒതുങ്ങുന്ന അത്യാവശ്യ ഉപകരണമായി വന്നത് നമ്മുടെ തലമുറ കണ്ട മഹ ത്തായ നേട്ടമാണ്. ഇന്റര്‍നെറ്റില്‍ പരതാനും, പത്രം വായിക്കാനും, തത്സമയം ഓണ്‍ ലൈനില്‍ ബാങ്കിടപാടു നടത്താനും, ലോകവെിടെയുമുള്ള സാധനങ്ങള്‍ വാങ്ങാനും വില്ക്കാനും, സ്വന്തം ഭാഷയില്‍ പ്രേലേഖനം എഴുതാനും, ഫോട്ടോകള്‍ എടുക്കാനും കൈമാറാനും തുടങ്ങി നിരവധി കാര്യങ്ങള്‍ക്ക് ഇന്ന് ആരെയും ആശ്രയിക്കാതെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ നമ്മെ സഹായിക്കുന്നു. അതേപോലെ ബിറ്റ്‌കോയിന്‍ പോലെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ “”സ്മാര്‍ട്ട്മണി” എന്ന പദവി നേടിക്കൊണ്ടി രിക്കുന്നതിലും അതിശയിക്കാനില്ല. ഒന്നാമതായി നമ്മുടെ കറണ്‍സി സമ്പ്രദായം ഓരോരാജ്യത്തിലെയും ബാങ്കുകളുടെ നിയന്ത്രണത്തിലാണ്. അതാതുരാജ്യങ്ങളുടെ ഭദ്രതയും സാമ്പത്തിക വ്യവസ്ഥയും മാറുന്നതനുസരിച്ച് അവരുടെ കറണ്‍സികളുടെ വിലയിലും ഗണ്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. എന്നാല്‍ “സ്മാര്‍ട്ട്മണികള്‍’ വെറും ഡിജിറ്റലാണ്. ആഗോള നാണയം പോലെയാണ്. ഒരു രാജ്യത്തിന്റെയും പരിധിയിലും നിയന്ത്രണത്തിലുമല്ല. ഇന്റര്‍ നെറ്റിലൂടെമാത്രം വളരെ ലളിതമായി കൈകാര്യം ചെയ്യപ്പെടുന്നുവെന്നതിനാല്‍ വളരെ സുരക്ഷിതത്വവും അവകാശപ്പെ ടുന്നു.

ബാങ്കിലൂടെ മറ്റൊരു രാജ്യത്തേക്ക് പണം അയക്കുമ്പോള്‍ സാധാരണയായി കാലതാമസവും വലിയ ചാര്‍ജ്ജുകളും ബാധകമാണ്. ഉദാഹരണമായി 100 ഡോളര്‍ ചേസ് ബാങ്കുവഴി അമേരിക്കയില്‍ വയര്‍ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ 35 ഡോളര്‍ കൊടുക്കണം. അടുത്തരാജ്യമായ കാനഡയിലേക്കാണെങ്കില്‍ 50 ഡോളര്‍ ചാര്‍ജുചെയ്യും. 24 മുതല്‍ 72 മണിക്കൂര്‍ വരെ താമസവും നേരിടും. ബിറ്റ്‌കോയിന്‍ വഴി 15 മിനിറ്റ് മതി, ചിലവുമില്ല.

ഒരാള്‍ക്ക് മറ്റൊരാളിന്റെ അക്കൗണ്ടിലേയ്ക്ക്, ബാങ്കുപോലുളള ഇടനിലക്കാരെ യും ഭീമമായ സര്‍വ്വീസ്ചാര്‍ജ്ജും ഒഴിവാക്കി, ബീറ്റ്‌കോയിന്‍ മൂലം ലോകത്തില്‍ എ വിടെയും തല്‍സമയം ട്രാസ്ഫര്‍ ചെയ്യാവുന്നതാണ്. ഇതിന് യാതൊരു നിബന്ധനക ളുമില്ല, പരിധിയുമില്ല, ആര്‍ക്കും ഈ അക്കൗണ്ടുകളെ മരവിപ്പിക്കാനും സാധിക്കയില്ല.

സാങ്കേതികമായും സാമ്പത്തികപരവുമായി, സാധാരണ നാണയവ്യവസ്ഥയുടെ കുറവുകളെ തരണം ചെയ്യാനും ആഗോള തലത്തില്‍ ഒരുപോലെ കൈകാര്യം ചെയ്യപ്പെടാനുമാണ്, 21-ാം നൂറ്റാണ്ടിന്റെ സവിശേഷതയായി ബിറ്റ്‌കോയിന്‍ രൂപക ല്പന ചെയ്തത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിയമങ്ങള്‍ക്കും വ്യവസ്ഥിതിക്കും വെല്ലു വിളിയായി, കൂടുതല്‍ ആപേക്ഷികതകള്‍ ഡിജിറ്റല്‍ കറന്‍സികള്‍ പ്രദാനം ചെ യ്‌തേക്കും.

അമേരിക്കയില്‍ ക്രെഡിറ്റ്കാര്‍ഡ് മൂഖേനയാണ് സാധാരണക്കാരുടെ വാ ങ്ങലുകള്‍. സാധാരണക്കാര്‍ക്കെല്ലാം ബാങ്ക്അക്കൗണ്ടുകള്‍ ഉണ്ട്. ക്രെഡിറ്റ്കാര്‍ഡുള്‍ ബാങ്കിലൂടെ അടഞ്ഞുപോകുന്നു. ഇവിടുത്തെ കേന്ദ്രീകൃതമായ വ്യവസ്ഥയില്‍ ഇതു രണ്ടും പരസ്പരപൂരകങ്ങളായി ഒരു പരിധിവരെ വന്‍പ്രശ്‌നങ്ങളൊന്നുമില്ലാതെപ്രവര്‍ ത്തിക്കുന്നു.

അര്‍ജന്റീന, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ സ്ഥിതി നേരെ വിപരീതമാണ്. അര്‍ജന്റീനയില്‍ നിയന്ത്രണാതീതമായ പണപ്പെരുപ്പം നേരിടുന്നതിനാല്‍, പൊതുവേ ബാങ്കില്‍ നിക്ഷേപിച്ച് സാമ്പത്തിക ഭദ്രത വരുത്താന്‍ ജനങ്ങള്‍ ശ്രമിക്കാറില്ല. അതു കൊണ്ട് പണം നേരിട്ട് കൈമാറുകയും, ആയതിലൂടെ കള്ളപ്പണം പെരുകുകയും ചെ യ്തുകൊണ്ടിരിക്കുന്നു. കെനിയയില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗുകള്‍ക്ക് തീരെ സ്ഥാനമി ല്ല. “”സെല്‍ഫോണ്‍ മിനിറ്റുകള്‍” കൊടുക്കല്‍ വാങ്ങലുകള്‍ അവിടെ നിര്‍ബാധം ഉപയോഗിച്ചുവരുന്നു. ഇതുപോലെയുള്ള സാഹചര്യങ്ങളില്‍ ബിറ്റ്‌കോയിന്‍ പോലു ള്ള ക്രിപ്‌റ്റോ കറന്‍സികള്‍ സമാന്തരമായി വളര്‍ന്നു വരും.

ഇത് ഒരു വന്‍ തുടക്കമാണ്. വിശാലമായ റിസേര്‍ച്ചുകളും, സാങ്കേതിക വിദ്യക ളും ഇതിന്റെ പിന്നാലെ അണിനിരന്നു കഴിഞ്ഞു.

ഇതിനോടെപ്പം നിരവധി തട്ടിപ്പുകളും വ്യാജകറന്‍സികളും രംഗത്തിറങ്ങിയി ട്ടുണ്ട് ഇന്നത്തെ സ്ഥിതിയില്‍ 1384 ക്രിപ്‌റ്റോകറണ്‍സികള്‍ 7000 ത്തിലധികം മാര്‍ക്ക റ്റുകളിലായി കയറിയിറങ്ങിപ്പൊയ്‌ക്കൊണ്ടിരിക്കുന്നു. പുതിയ പേരുകളില്‍ പലതും വന്നുകൊണ്ടിരിക്കുന്നു. ഇവയില്‍ നല്ല പങ്കും തീരെ വിലകുറഞ്ഞ “”പെനിക്രിപ്‌റ്റോ കറന്‍സി”കളാണ്. ഇന്നത്തെ വമ്പന്‍ ബിറ്റ്‌കോയിനും ഇങ്ങനെ രൂപം കൊണ്ടതാണ.് മാത്രമല്ലാ നൂറുമുടക്കിയാല്‍ പതിനായിരങ്ങളുടെ നേട്ടം കൊയ്യാമെന്ന വാഗ്ദാനങ്ങളു മായി “”ബിറ്റ്‌കോയിന്റെ ഗുട്ടന്‍സ്’’ പഠിപ്പിക്കാനായി നിരവധി സ്ഥാപനങ്ങളും പുത്ത ന്‍ കോടിപതികളെന്ന പേരില്‍ ക്രിപ്‌റ്റോമില്യണേഴ്‌സ് ഇന്റര്‍നെറ്റിലും ഫേസ്ബു ക്കിലും നിറഞ്ഞു നില്‍ക്കുന്നു. വെറും 49 ഡോളര്‍ എല്ലാം ഫ്രിയായി പഠിപ്പിക്കാമെന്നപരസ്യം കണ്ട് നൂറുകണക്കിനാളുകള്‍ എന്‍റോള്‍ ചെയ്യപ്പെടുന്നു. അതിന്റെ പുറകെ ഇന്ന് സൈന്‍ അപ് ചെയ്യുകയാണെങ്കില്‍ 4950 ഡോളര്‍വിലയുളള 6 സിഡി വീഡി യോ ക്ലാസുകള്‍ വെറും 2000 ഡോളറിന്, ബോണസായി ആദ്യത്തെ 50 പേര്‍ക്കു മാത്രമായി സ്‌പെഷ്യല്‍ കോയിന്‍ ക്ലബും ആജീവനാന്ത ആനുകൂല്യങ്ങളും 3000 ഡോളറിന് 24 മണിക്കൂറുകളും നേരിട്ട് ബന്ധപ്പെടുന്നതിനും കൈപിടിച്ച് ഓരോ ചുവ ടുവെയ്പ്പിലും സഹായിക്കുന്ന രഹസ്യ ഫോണ്‍ നമ്പര്‍ സഹിതം ബോണസിന് 1500 ഡോളര്‍.... എന്നിങ്ങനെ പലതും കൂട്ടിയാല്‍ ഡോളറിന്റെ സ്‌പെഷ്യല്‍ പാക്കേജ് ഇപ്പോള്‍ ലഭിക്കാന്‍ വെറും 8000 ഡോളര്‍ മാത്രം. കൂടാതെ 1000 ക്രിപ്‌റ്റോകള്‍ ഫ്രീ... ഒരുമാസത്തിനകം നിങ്ങളെ 25,000 ഡോളര്‍ നേടാന്‍ സഹായിക്കുമെന്ന വാഗ്ദാനം കേട്ടാല്‍, പലതും വീണുപോകുന്ന ചതിക്കുഴികള്‍ പലനിറത്തിലും രൂപത്തിലും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലെ കാണുന്ന മോഹനവാഗ്ദാനങ്ങളില്‍ കുടുങ്ങാതെ ഇന്റര്‍നെറ്റിലെ തന്നെ ഫ്രീയായി വരുന്ന ലേഖനങ്ങളും, വെബ്‌സൈ റ്റുകളിലൂം പരതി സ്വന്തമായി ഈ വിഷയത്തിന്റെ ഏകദേശ രൂപവും സാധ്യതകളും മനസ്സിലാക്കിയിട്ടേ ചാടിയിറങ്ങാവൂ എന്നോര്‍പ്പിക്കട്ടെ.


ബീറ്റ്‌കോയിന്‍ എങ്ങനെ വാങ്ങാം?

ബീറ്റ്‌കോയിന്‍ വാങ്ങിക്കാനായി നിരവധി ബീറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ നിലവിലുണ്ടണ്ട് .ഉദാഹരണമായി coinbase, Coinmama ,bitflyr ,Localbitcoin•com ,blnanse, bittrex പോലെയുളളവയിലൂടെ, ഡോളര്‍, യൂറോ, ക്രെഡിറ്റ്കാര്‍ഡുകള്‍ തുടങ്ങിയ കറന്‍സികള്‍ ഉപയോഗിച്ച് ബീറ്റ്‌കോയിന്‍ വാങ്ങാന്‍ സാധിക്കും. ഇതിനായി നമ്മുടെ കമ്പ്യൂട്ടറിലോ, സ്മാര്‍ട്ട്‌ഫോണിലോ, ഒരു ഡിജിറ്റല്‍ വാലറ്റ് സ്യഷ്ടിക്കപ്പെടണം. ഒരു SMS ഓ, ഇമെയിലോ അയക്കുന്നതുപോലെ ലളിതമായി കൊടുക്കല്‍ വാങ്ങലുകള്‍ ലളിതവും സുതാര്യവുമാണ്: ഈ ഇടപാടുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലുളള കമ്പ്യട്ടര്‍ നെറ്റ്‌വര്‍ക്കിലൂടെ “മൈനേഴ്‌സ്” (MINERS) എന്നറിയപ്പെടുന്നവരാല്‍ ഭദ്രമാക്കപ്പെട്ടിരിക്കുന്നു. ഇടപാടുകള്‍ പരിശോധിച്ചശേഷം ഒരു പബ്ലിക്ക് ലെഡ്ജറിലേക്ക് റിക്കോര്‍ഡ് ചെയ്യപ്പെടുന്നു. കൊടുക്കല്‍ വാങ്ങലുകള്‍ ലളിതവും സുതാര്യവുമാണ് കോഫിഷോപ്പു മുതല്‍ കാറുവരെ ബീറ്റ്‌കോയിനിലൂടെ തങ്ങളുടെ ബിസിനസ് പൊടിപൊടിക്കുന്നു. പലസ്ഥാപനങ്ങളിലും ശമ്പളം ബീറ്റ്‌കോയിന്‍ മൂലം നല്കുന്നതായി കേള്‍ക്കുന്നു. ഷെയര്‍മാര്‍ക്കറ്റ് പഠിക്കുന്നതു പോലെ, ഓരോ ക്രിപ്‌റ്റോകറന്‍സിയുടെയും ആരംഭ വില, ഏറ്റവും കൂടിയ വില, മാര്‍ക്കറ്റ് ക്യാപ്, തുടങ്ങിയ അടിസ്ഥാന വിവരങ്ങളും ഗ്രാഫും വിശദമാക്കുന്ന എക്‌സ്‌ചേഞ്ചു സൈറ്റുകള്‍ കൂടുതല്‍ പഠനത്തിന് സഹായകമാകും. (Criptocurrency Marketcap.com, Copay ,Coinbase.com)

ഐ.സി.ഓ (Initial Coin offer), ഡിജിറ്റല്‍ വാലറ്റ് ഇവയെപ്പറ്റി അടുത്തഭാഗത്തില്‍ വിവരിക്കാം.


അടിക്കുറിപ്പ് :- (ഒരു ലേഖനത്തില്‍ നിന്ന്)

“സത്യസന്ധമായി, ജീവിച്ചാല്‍, സാമാന്യം നല്ല ഒരു കൊച്ചു വീടുവാങ്ങാം, ഒരു നല്ല കുടുംബം ഉണ്ടാക്കാം, അന്യോന്യം സ്‌നേഹിക്കുയും സന്തോഷിക്കയും ദിവസവും ഈശ്വരനെ സ്തുതിക്കുകയും ചെയ്യാം. അതിനേക്കാള്‍ ആര്‍ക്കാണ് സമ്പന്നന്‍ ആകാന്‍ കഴിയുന്നത്. പണം താല്ക്കാലികമാണ്, എന്നാല്‍ സ്വന്തം കുഴിമാടത്തിലേക്കും കൊണ്ടു പോകാവുന്നത് സേ്‌നേഹം മാത്രമേയുളളു..ബീറ്റ്‌കോയിന്റെ കാര്യത്തിലും നിസ്സാര വിവരങ്ങള്‍ നമ്മുക്ക് തരാന്‍ അവര്‍ പണംവാങ്ങി. വില കൂടിയതനുസരിച്ച് അവര്‍ വിറ്റു ലാഭം കൊയ്തു. നിങ്ങളോ, കാലിസ ഞ്ചിയുമായി കാത്തുനില്‍ക്കുന്നു!”

ഡിസ്‌ക്ലേയിമര്‍:

ബിറ്റ്‌കോയിര്‍ പോലെയുളള ക്രിപ്‌റ്റോ കറന്‍സിളുടെ പ്രവര്‍ത്തന രീതിയെപ്പ റ്റിയുളള ആധികാരികമായ ഒരു പഠനപരമ്പര മാത്രമാണിത്. ഷെയര്‍ മാര്‍ക്കറ്റിലോഊഹക്കച്ചവടങ്ങളിലോ സംഭവിക്കുന്നതിലും ഉയര്‍ന്ന ലാഭനഷ്ടങ്ങള്‍ സംഭവിക്കാവു ന്ന ഒരു അദ്യശ്യമായ കറന്‍സി വ്യവസ്ഥയായതിനാല്‍, ഇവയുടെ വാങ്ങലുകള്‍, വി ല്പനകള്‍ എന്നിവ ഉപഭോക്താക്കള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം നടത്തേണ്ടണ്ടതാണ്. (തുടരും)


Dr. Mathew Joys
email : mattjoys@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക