Image

യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ബസ് യാത്രകള്‍ക്ക് സീറ്റ് റിസര്‍വേഷന്‍ ഫീസ്

ജോര്‍ജ് ജോണ്‍ Published on 02 February, 2018
യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ബസ് യാത്രകള്‍ക്ക്  സീറ്റ് റിസര്‍വേഷന്‍ ഫീസ്
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിക്കുള്ളില്‍ 2013 മുതല്‍ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നടത്താന്‍ അനുവാദം അനുവാദം ലഭിച്ചതിനെ തുടര്‍ന്ന് നിരവധി ബസ് കമ്പനികള്‍ സര്‍വീസുകള്‍ തുടങ്ങിയിരുന്നു. എന്നാല്‍ ബസ് ചാര്‍ജുകളില്‍ അനാവശ്യ മത്സരം നടത്തി ഇതിനോടകം പല കമ്പനികളും പൂട്ടേണ്ടി വന്നു. ഇപ്പോള്‍ ഫ്‌ളിക്‌സ് ബസ് ആണ് പ്രധാനമായും ജര്‍മനിക്കള്ളിലും യൂറോപ്യന്‍ നഗരങ്ങളിലേക്കും സര്‍വീസ് നടത്തുന്നത്.

ഫ്‌ളിക്‌സ് ബസ് ഫെബ്രുവരി 01 മുതല്‍ നേരത്തെയുള്ള സീറ്റ് റിസര്‍വേഷന് ഫീസ് ഏര്‍പ്പെടുത്തി. ഡബിള്‍ ഡക്കര്‍ ബസില്‍ പനോരമാ കാഴ്ച്ചയുള്ള സീറ്റിന് 4 യൂറോയും, സീറ്റിന് ടേബിള്‍ ഉണ്ടെങ്കില്‍ 2 യൂറേയും, സാധാരണ സീറ്റുകള്‍ക്ക് 1.50 യൂറോയും നല്‍കണം. ഇത് ജര്‍മന്‍ റെയില്‍വേയുടെ സീറ്റ് റിസര്‍വേഷന്‍ മാത്യുകയില്‍ ആക്കാനാണെന്ന്  ഫ്‌ളിക്‌സ് ബസ് വക്താവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

യൂറോപ്യന്‍ നഗരങ്ങളിലേക്കുള്ള ബസ് യാത്രകള്‍ക്ക്  സീറ്റ് റിസര്‍വേഷന്‍ ഫീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക