Image

ഷക്കീല വീണ്ടും നായിക

Published on 02 February, 2018
ഷക്കീല വീണ്ടും  നായിക

നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം ഷക്കീല അഭിനയ രംഗത്തേക്ക്‌ മടങ്ങി വരുന്നു. ശീലാവതി വാട്ട്‌ ദ ഫക്ക്‌ എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തിലാണ്‌ ഷക്കീല മടങ്ങി വരവ്‌ നടത്തുന്നത്‌. 

 തെലുങ്കിലെ ഈ ചിത്രത്തിന്‌ പക്ഷെ  കേരളത്തില്‍ നടന്ന ഒരു സംഭവമാണ്‌അടിസ്ഥാനമായിരിക്കുന്നത്‌. സൈക്കോ ത്രില്ലര്‍ ജോണറിലുള്ള ചിത്രമായിരിക്കുമിത്‌.

സായ്‌റാം ദസാരിയാണ്‌ ചിത്രം സംവിധാനം ചെയ്‌തത്‌. ഏപ്രില്‍ മാസത്തോടെ ചിത്രം തിയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം ഷക്കീല ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ ചേര്‍ന്ന്‌ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക്‌ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷത്തിലേറെയായി ഗസ്റ്റ്‌ അപ്പിയറന്‍സുകളില്‍ ഒതുങ്ങുന്നതായിരുന്നു ഷക്കീലയുടെ അഭിനയ ജീവിതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക