Image

ഒരുകോടി സഹസ്രനാമാര്‍ച്ചന ഭക്തിസാന്ദ്രമായി

Published on 02 February, 2018
ഒരുകോടി സഹസ്രനാമാര്‍ച്ചന ഭക്തിസാന്ദ്രമായി
ബ്രാംപ്ടണ്‍: ആയിരക്കണക്കിന് ഭക്തരുടെ കണ്ഠങ്ങളില്‍നിന്നും അനര്‍ഗളമായി പ്രവഹിച്ച ലളിതസഹസ്രനാമ സ്തുതികള്‍ ഭക്തിയുടെ അലകടലാക്കി തീര്‍ത്ത് കാനഡയിലെ ബ്രാംപ്ടണ്‍ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ജനുവരി 28നു നടന്ന ഒരു കോടി അര്‍ച്ചന മറ്റൊരു ചരിത്രമുഹൂര്‍ത്തമായി.

രാവിലെ എട്ടു മുതല്‍ തന്ത്രി ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി എറയൂര്‍ മനോജ് നന്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ദേവി എഴുന്നള്ളിപ്പോടെ ചടങ്ങുകള്‍ ആരംഭിച്ചു.

ഗണമുഖ്യനും ആചാര്യനുമായ രമേഷ് നടരാജന്‍റെ നേതൃത്വത്തില്‍ 42 ഗണമുഖ്യരുടെ നേതൃത്വത്തില്‍ പ്രത്യേകം ഗ്രൂപ്പുകളായി നിലവിളക്കും അര്‍ച്ചന സാമഗ്രഹികളുമായി ഗുരുവന്ദനവും അനുജ്ഞയും നടത്തിയശേഷം ലളിതസഹസ്രനാമാവലി മുഴുവനും ചൊല്ലിക്കൊണ്ട് ദേവിക്ക് കുങ്കുമം, മഞ്ഞള്‍, അക്ഷതം എന്നിവയാല്‍ അര്‍ച്ചന ആരംഭിച്ചു.

ഒന്നര മണിക്കൂര്‍ ഇടവിട്ട് നാലു ഗ്രൂപ്പുകളായി ആയിരത്തില്‍പരം ഭക്തര്‍ പങ്കെടുത്ത ചടങ്ങ് നാലുതവണ അര്‍ച്ചന നടത്തി ഉച്ചകഴിഞ്ഞു രണ്ടരയ്ക്കാണ് അവസാനിച്ചത്. മഞ്ഞപ്ര രഘുവും സംഘവും ചെണ്ടമേളവും ചടങ്ങിനുശേഷമുള്ള നിശ്ചല്‍ പ്രവീണിന്‍റെ ധൃവഹരി, അഭയ് അനില്‍കുമാര്‍ സംഘത്തിന്‍റെ സംഗീത കച്ചേരിയും ചടങ്ങിനെ ഭാക്തിസാന്ദ്രമാക്കി.

ബോര്‍ഡ് അധ്യക്ഷന്‍ ഡോ. കരുണാകരന്‍ കുട്ടി, ഭാര്യ ഓമനകുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. പൂജാകമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി ഓപ്പോത്ത് മാനേജര്‍ അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഹരികുമാര്‍, മാന്നാര്‍
ഒരുകോടി സഹസ്രനാമാര്‍ച്ചന ഭക്തിസാന്ദ്രമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക