Image

ഹാമില്‍ട്ടണില്‍ തിരുനാളും വിവാഹ ഒരുക്ക സെമിനാറും

Published on 02 February, 2018
ഹാമില്‍ട്ടണില്‍ തിരുനാളും വിവാഹ ഒരുക്ക സെമിനാറും

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ സമൂഹം ഫെബ്രുവരി നാലാം തീയതി ഞായറാഴ്ച സേക്രട്ട് ഹാര്‍ട്ട് തിരുനാള്‍ ആഘോഷിക്കും. വൈകിട്ട് 4.30നു ജപമാല, തുടര്‍ന്നു തിരുനാള്‍ കുര്‍ബാന, പ്രദക്ഷിണം, ലദീഞ്ഞ്, അടിമവയ്ക്കല്‍, സ്‌നേഹവിരുന്ന് എന്നിവയാണ് പ്രധാന പരിപാടികള്‍. 

തിരുനാള്‍ തിരുകര്‍മങ്ങള്‍ക്കു ബിഷപ് മാര്‍ ബോസ്‌കോ പൂത്തൂര്‍ നേതൃത്വം നല്‍കും. ഇടവക പാരീഷ് കൗണ്‍സില്‍, സണ്‍ഡേ സ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് യൂത്ത് മിനിസ്ട്രി എന്നിവര്‍ നേതൃത്വം നല്‍കുന്ന തിരുനാള്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു. എല്ലാവര്‍ഷവും നിരവധി വിശ്വാസികളാണ് തിരുനാളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നത്. 

വിവാഹ ഒരുക്ക സെമിനാര്‍ ഫെബ്രുവരി 5,6,7 തീയതികളില്‍ കരകാരിക്കി ക്രിസ്ത്യന്‍ കാന്പസില്‍ വച്ചു നടക്കുന്നതാണ്. 

സേക്രട്ട് ഹാര്‍ട്ട് സീറോ മലബാര്‍ ഹാമില്‍ട്ടണ്‍ ചാപ്ലയിന്‍ ഫാ. ജോബിന്‍ ജോസഫ് തിരുനാളിന്േ!റയും വിവാഹഒരുക്ക സെമിനാറിന്േ!റയും ഒരുക്കങ്ങള്‍ വിലയിരുത്തി. ബിഷപ് മാര്‍ ബോസ്‌കോ പൂത്തൂരിന്റെ സാന്നിധ്യം തിരുകര്‍മങ്ങള്‍ക്കു ഉണര്‍വ് പകരും.

റിപ്പോര്‍ട്ട്: മനോജ് തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക