Image

സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് മാര്‍പാപ്പയുടെ ചായ കുടിയും സവാരിയും

Published on 02 February, 2018
സുരക്ഷാ നിര്‍ദേശങ്ങള്‍ അവഗണിച്ച് മാര്‍പാപ്പയുടെ ചായ കുടിയും സവാരിയും

വത്തിക്കാന്‍ സിറ്റി: അര്‍ജന്റീനിയന്‍ ചായ കുടിക്കാന്‍ സകല സുരക്ഷാ സന്നാഹങ്ങളും അവഗണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്നെ ഒരു നോക്കു കാണാന്‍ വഴിയോരത്തു കാത്തുനിന്ന ഒരാളാണ് മാര്‍പാപ്പയ്ക്കു ചായ കൊടുത്തത്. കുട്ടികളെ പോപ്പ് മൊബീലില്‍ കയറ്റി അദ്ദേഹം സവാരി നടത്തിയതും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു തലവേദനയായി.

സ്വന്തം രാജ്യത്തുനിന്നു വത്തിക്കാന്‍ സന്ദര്‍ശനത്തിനെത്തിയവുടെ മുന്നില്‍ മാര്‍പാപ്പയ്ക്ക് നാടും നാട്ടാരും വികാരമായി വളരുന്ന കാഴ്ചയായിരുന്നു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തന്നെയായിരുന്നു ആ ചായ കുടി. 

അര്‍ജന്റീനയുടെ പരന്പരാഗത ചായയായ മേറ്റ് വാഗ്ദാനം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ട മാര്‍പാപ്പ പോപ്പ് മൊബീല്‍ നിര്‍ത്തിച്ച് അതു സ്വീകരിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്നെയാണ് അതു വാങ്ങി മാര്‍പാപ്പയ്ക്കു കൈമാറിയത്. വാങ്ങിയെങ്കിലും കുടിക്കുമെന്നു പ്രതീക്ഷയില്ലാതിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഞെട്ടിച്ച് അദ്ദേഹമത് കുടിച്ച്, കൊള്ളാമെന്ന് അഭിപ്രായവും പറഞ്ഞു. ബാക്കി തിരിച്ചു നല്‍കിയത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനക്കൂട്ടത്തിനു കൈമാറുകയും ചെയ്തു. സ്‌ട്രോ ഉപയോഗിച്ച് കുടിക്കുന്ന കയ്‌പേറിയ ചായയാണിത്.

സാന്‍ ലോറന്‍സോ ഡെ അല്‍മാഗ്രോ എന്ന അര്‍ജന്ൈ!റന്‍ ഫുട്‌ബോള്‍ ടീമിന്റെ ആരാധകര്‍ ക്ലബ് ജേഴ്‌സിയാണ് മാര്‍പാപ്പയ്ക്കു നീട്ടിയത്. വാഹനം നിര്‍ത്തി അതും അദ്ദേഹം സ്വീകരിച്ചു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക