Image

മാഗ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു

മാത്യു വൈരമണ്‍ Published on 03 February, 2018
മാഗ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ഹൂസ്റ്റണ്‍ (മാഗ്) കേരളാ ഹൗസില്‍ വച്ചു ഇന്ത്യയുടെ അറുപത്തൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അമേരിക്കയുടേയും ഇന്ത്യയുടേയും ദേശീയ ഗാനങ്ങള്‍ ആലപിച്ചതിനൊപ്പം ഇരു രാജ്യങ്ങളുടെ പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു.

ആഘോഷത്തിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ മാഗ് പ്രസിഡന്റ് ജോഷ്വാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുനില്‍ മേനോന്‍ എല്ലാവരേയും സ്വാഗതം ചെയ്തു.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലര്‍ കെന്‍ മാത്യു, മാഗിന്റെ ആദ്യത്തെ പ്രസിഡന്റ് ചെറിയാന്‍ മഠത്തില്‍പറമ്പില്‍, ജോഷ്വാ ജോര്‍ജ്, ഫോര്‍ട്ട്‌ബെന്റ് കൗണ്ടിയില്‍ ജഡ്ജായി മത്സരിക്കുന്ന ജൂലി മാത്യു, തോമസ് ചെറുകര, മാഗ് വിമന്‍സ്‌ഫോറം ചെയര്‍പേഴ്‌സണ്‍ പൊന്നുപിള്ള എന്നിവര്‍ സംസാരിച്ചു. മാഗ് ട്രഷറര്‍ അബ്രഹാം തോമസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

മാഗിന്റെ നേതൃത്വത്തില്‍ നടക്കുന്ന 'ചിത്രശലഭ'ത്തിന്റെ കിക്ക്ഓഫ് ഫെബ്രുവരി പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് കേരളാ ഹൗസില്‍ നടക്കും. മലയാളം ക്ലാസും ചെണ്ട ക്ലാസും കേരളാ ഹൗസില്‍ ആരംഭിച്ചു. മലയാളം ക്ലാസ് എല്ലാ ഞായറാഴ്ചയും വൈകുന്നേരം 4 മണിക്കും, ചെണ്ട ക്ലാസ് 6 മണിക്കും ആയിരിക്കും. മലയാളം ക്ലാസിനു ഡോ. മാത്യു വൈരമണും, ചെണ്ട ക്ലാസിനു അബ്രഹാം തോമസും നേതൃത്വം കൊടുക്കുന്നു.
മാഗ് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക