Image

ന്യു ജെഴ്‌സി സെനറ്റിലെ ബേബിയായി വിന്‍ ഗോപാല്‍; വൈക്കത്തിന്റെ പുത്രന്‍

Published on 03 February, 2018
ന്യു ജെഴ്‌സി സെനറ്റിലെ ബേബിയായി വിന്‍ ഗോപാല്‍; വൈക്കത്തിന്റെ പുത്രന്‍
അഛനും അമ്മയും ഡോക്ടര്‍മാര്‍. പക്ഷെ പുത്രന്‍ മെഡിക്കല്‍ രംഗം തെരെഞ്ഞെടുക്കണമെന്നു ഞങ്ങള്‍ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല- ന്യു ജെഴ്‌സിയിലെ ആദ്യ ഇന്ത്യാക്കാരനായ സെനറ്റര്‍ വിന്‍ (വിനോദ്) ഗോപാലിന്റെ പിതാവ് വൈക്കം കൈതാരത്തു മഠം കുടുംബാംഗം ഡോ. ക്രിഷ്ണന്‍ ഗോപാല്‍ പറയുന്നു.

പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ആര്‍ട്ട്‌സിലാണു വിന്‍ ഗോപാല്‍ ബിരുദം നേടിയത്. ചെറുപ്പത്തിലെ രാഷ്ട്രീയത്തോടും ചാരിറ്റി പ്രവര്‍ത്തനങ്ങളോടുമാണു വിനോദ് താല്പര്യം കാട്ടിയത്. സ്‌കൂളിലെ നേത്രുത്വവും സുപ്പ് കിച്ചണുകളിലെ സേവനവുമൊക്കെയായിരുന്നു താല്പര്യം. ജനങ്ങളുമായി ഇടപഴകാനും ഏറെ താല്പര്യമായിരുന്നു. ഔട്ട്‌ഗോയിംഗ് പെഴ്‌സണാലിറ്റി.

തന്റെയോ തിരുനല്‍ വേലി സ്വദേശിയായ ഭാര്യ ഡോ. ഇന്ദു ഗോപാലിന്റെയോ കുടുംബത്തില്‍ രാഷ്ട്രീയക്കാരൊന്നുമില്ല. എങ്കിലും വിനോദിന്റെ ഹ്രുദയത്തില്‍എന്നും രാഷ്ട്രീയമായിരുന്നു. എന്തായാലും പുത്രന്റെ തീരുമാനം ശരിയായിരുന്നുവെന്നു കഴിഞ്ഞ നവംബറില്‍ ന്യു ജെഴ്‌സി പതിനൊന്നാം ഡിസ്ട്രിക്ടില്‍ നിന്ന്സെനറ്റിലെക്കുള്ള തെരെഞ്ഞെടുപ്പ് തെളിയിച്ചു. വിന്‍ ഗോപാലിനു 31,000-ല്‍ പരം വോട്ടു കിട്ടി. 10 വര്‍ഷമായി ഈ സീറ്റില്‍ നിന്നു സെനറ്റംഗമായി പ്രവര്‍ത്തിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെന്നിഫര്‍ ബെക്ക് 4000-ല്‍ പാര്‍ം വൊട്ടിനു തോറ്റു.

25 വര്‍ഷത്തിനിടയില്‍ ആദ്യമാണു ഡെമോക്രാറ്റുകള്‍ ഇവിടെ ജയിക്കുന്നത്.

ഇലക്ഷന്‍ വിജയം പുത്രനു പുതിയ അവസരങ്ങല്‍ നല്‍കിയിരിക്കുന്നതായി ഡോ. ഗോപാല്‍ ചൂണ്ടിക്കാട്ടി. ഭാവിയിലെക്കുള്ള ചവിട്ടുപടി ആകാം അത്. പക്ഷെ രാഷ്ട്രീയത്തില്‍ ഒന്നും പ്രവചിക്കാനാവില്ല, അതിനാല്‍ ഭാവിയെപറ്റി മുന്‍ ധാരണകളൊന്നുമില്ല.

മുപ്പത്തി രണ്ടാം വയസില്‍ സെനറ്റിലെ ഏറ്റവും ചെറുപ്പക്കാരനാണു വിന്‍ ഗോപാല്‍. നാണം കുണുങ്ങിയും. അവിവാഹിതന്‍. ഏറ്റവും എലിജിബിള്‍ ബാച്ചലര്‍ തന്നെ. എന്നാല്‍ പുത്രന്റെ വിവാഹത്തെപറ്റി തങ്ങള്‍ക്കു പ്രത്യേക അഭിപ്രായമൊന്നുമില്ലെന്നു ഡോ. ഗോപാല്‍ പറഞ്ഞു. അതു പുത്രന്റെ തീരുമാനം. എന്തായാലും തങ്ങള്‍ അതു അംഗീകരിക്കും.

ഡോ. ഗോപാല്‍ അമേരിക്കയിലെത്തിയത് 1973-ല്‍ ആണു. ഭാര്യ എഴുപതുകളുടെ അവസാനവും. മന്മത്ത് കൗണ്ടി താമസത്തിനും പ്രാക്ടീസ് ചെയ്യ്ന്നതിനുമായി തെരെഞ്ഞെടുത്തു. ഈ പ്രദേസത്ത് ഇന്ത്യാക്കര്‍ കുറവ്. വിന്‍ ഗോപാലിന്റെ ഡിസ്ട്രിക്ടില്‍ ഇന്ത്യന്‍ വോട്ടരമാര്‍ കാര്യമായി ഇല്ല. മുഖ്യധാര വോട്ടര്‍മാരും സ്ഥാനാര്‍ഥി നല്ലതാണെന്‍ങ്കില്‍ പിന്തുണക്കുമെന്നുള്ളതിന്റെ തെളിവ് കൂടിയാണു വിന്‍ ഗോപാലിന്റെ വിജയം.

2011-ല്‍ ഗോപാല്‍ ഇവിടെ നിന്നു അസബ്ലിയിലെക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. അന്നു പ്രായം 26 വയസ്. അടുത്ത വര്‍ഷം മന്മത്ത് കൗണ്ടി ഡെമോക്രാറ്റിക ചെയര്‍ ആയി 73 ശതമാനം വോട്ടോടെ വിജയിച്ചു. തുടര്‍ന്ന് പര്‍ട്ടി വളര്‍ത്താനും പാര്‍ട്ടി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനും അഹോരാത്രം പരിശ്രമിച്ചു.

ഒരൊ ഇഷ്ടികയും പാകി, ഓരോ വോട്ടും സമാഹരിച്ച് ശരിയായ രീതിയില്‍ ആണു ഗോപാല്‍ പാര്‍ട്ടിയെ വളര്‍ത്തിയതെന്നു ഗവര്‍ണര്‍ ഫില്‍ മര്‍ഫിയും ചൂണ്ടിക്കാട്ടി.
2017-ല്‍ ഗോപാല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജി വച്ച് ഇലക്ഷന്‍ രംഗത്തെത്തി. അതു വിജയം കണ്ടു.
തന്നെ തെരെഞ്ഞെടുത്തതില്‍ വോട്ടര്‍മാര്‍ഒരിക്കലും ലജ്ജിക്കേണ്ടി വരില്ലെന്നു വിന്‍ ഉറപ്പു പറയുന്നു.

സാമ്പത്തിക്ല രംഗത്തു മാറ്റങ്ങള്‍, പ്രോപ്പര്‍ട്ടി ടാക്‌സില്‍ ഇളവ്, മിനിമം വേജ് ഉയര്‍ത്തല്‍, ചെറുകിട ബിസിനസുകള്‍ക്കു അനുകൂലമായ സാഹചര്യം സ്രുഷ്ടിക്കല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങളാണു വിന്‍ ലക്ഷ്യമിടുന്നത്. ചുവപ്പുനാടക്കും ട്രെന്റണിലെ ഉദ്യോഗസ്ഥ രാഷ്ട്രീയ മേധാവിത്വത്തിനും എതിരെ ശക്തമായി നില കൊള്ളും. ഗ്രീന്‍ എനര്‍ജിയുടെ വക്താവുമാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും രണ്ടു പാര്‍ട്ടിയില്‍ പെട്ടവരുമായും യോജിച്ചു പ്രവര്‍ത്തിക്കാന്‍ വിന്‍ മടി കാട്ടുന്നില്ല. എല്ലാവരെയും ഒന്നിപ്പിച്ചു നിര്‍ത്താനുള്ള കഴിവാണു ഏറെ ശ്ര്‌ദ്ധേയം. പിതാവും ഇത് തന്നെ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം മതാപിതക്കള്‍ക്കൊപ്പം വിന്‍ വൈക്കം സന്ദര്‍ശിച്ചിരുന്നു. അവിടെ ബന്ധുക്കണുണ്ട്. ഡോ. ഇന്ദുവിന്റെ മാതാപിതാക്കല്‍ തിരുവനന്തപുരത്തുണ്ട്.
ചെറുകിട ബിസിനസ് രംഗത്താണു വിന്‍ പ്രവര്‍ത്തിക്കുന്നത്. ഏതാനും ബിസിനസ് സ്ഥപങ്ങളില്‍ ഒരു ഡസനിലേറെ ജോലിക്കാര്‍. ഹേസ്ലെറ്റ് ബിസിനസ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിണ്ടായിരുന്നു.

മുപ്പതാം വയസില്‍ അസംബ്ലി അംഗമായ നിക്കി ഹേലി പിന്നീടു സൗത്ത് കരലിനയില്‍ ഗവര്‍ണറായി. രണ്ടു വട്ടം. ഇപ്പോല്‍ അമേരിക്കയുടെ യു.എന്‍. അംബാസഡര്‍. വിന്‍ ഗൊപാലും അതു പോലെ ഉയങ്ങളിലെത്തുമെന്നു പ്രതീക്ഷിക്കാം.

ന്യൂ ജെഴ്‌സിയില്‍ മുന്നാം വട്ടം അസംബ്ലിമാനായ രാജ് മുക്കര്‍ജിക്കും 32 വയസേയുള്ളു. നാല്പത്തിനാലുകാരനായ് ഗുര്‍ബിര്‍ ഗ്രേവാള്‍ അറ്റോര്‍ണി ജനറലുമായി.
ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുള്ള സ്റ്റേറ്റില്‍ ഇന്ത്യന്‍ പ്രാതിനിധ്യവും വളരുന്നുവെന്നു വ്യക്തം.
വിന്‍ ഗോപാലിന്റെ മൂത്ത സഹോദരന്‍ ആനന്ദ് പി.എച്ച്.ഡി. ബിരുദധാരിയും അധ്യാപകനും.
ന്യു ജെഴ്‌സി സെനറ്റിലെ ബേബിയായി വിന്‍ ഗോപാല്‍; വൈക്കത്തിന്റെ പുത്രന്‍
Join WhatsApp News
Chacko Itticheria 2018-02-04 16:21:55
Congratulations!!!.We Malayalees are very proud of you Vin.All the Best!.
Andrew pappachan 2018-02-06 20:58:55
Mayor John Abraham is the maverick and foundation for all Indians in USA in the political field

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക